scorecardresearch

അസമിൽ കുടിയൊഴിപ്പിക്കൽ ശ്രമത്തിനെതിരായ പ്രതിഷേധത്തിനിടെ സംഘർഷം; രണ്ട് പേർ മരിച്ചു, ഒരു പൊലീസുകാരൻ ഗുരുതരാവസ്ഥയിൽ

ഒരു സിവിലിയന് വെടിയേൽക്കുന്നതിന്റെയും ശരീരം ആക്രമിക്കപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു

അസമിൽ കുടിയൊഴിപ്പിക്കൽ ശ്രമത്തിനെതിരായ പ്രതിഷേധത്തിനിടെ സംഘർഷം; രണ്ട് പേർ മരിച്ചു, ഒരു പൊലീസുകാരൻ ഗുരുതരാവസ്ഥയിൽ
കടപ്പാട്: ഹിമാന്ത ബിശ്വ ശർമ/ട്വിറ്റർ


ഗുവാഹത്തി: വ്യാഴാഴ്ച അസമിലെ ഡാരംഗ് ജില്ലയിലെ സിപാജറിൽ കുടിയൊഴിപ്പിക്കൽ നീക്കത്തിനെതിരെയുണ്ടായ പ്രതിഷേധത്തിനിടെ സംഘർഷം. അസം സർക്കാർ “അനധികൃത കൈയേറ്റക്കാർ “ക്കെതിരെ നടത്തുന്ന കുടിയൊഴിപ്പിക്കൽ നീക്കത്തിനെതിരെ ആയിരക്കണക്കിന് പേരാണ് പ്രതിഷേധിച്ചത്. ഇതിന് പിറകെയുണ്ടായ സംഘർഷത്തിൽ കുറഞ്ഞത് രണ്ട് പേർ കൊല്ലപ്പെടുകയും ഇരുപക്ഷത്തുമായി നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

സാധാരണക്കാർ കൊല്ലപ്പെട്ടതായി പ്രത്യേക ഡിജിപി ജിപി സിംഗ് സ്ഥിരീകരിച്ചു. ഒപ്പം”ഒരു പോലീസുകാരൻ അപകട നിലയിലാണ്,” എന്നും അദ്ദേഹം പറഞ്ഞു. “സ്വയം പ്രതിരോധിക്കാനായി പോലീസ് അവർക്ക് ചെയ്യാനുള്ളത് ചെയ്തു,” എന്ന് ഡാരംഗ് പോലീസ് സൂപ്രണ്ട് സുസന്ത ബിശ്വ ശർമ്മ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു,

വ്യാഴാഴ്ച ഉച്ചയ്ക്ക് മാധ്യമങ്ങളോട് സംസാരിച്ച മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞത്, “ഒരു കുടിയൊഴിപ്പിക്കൽ നടത്താനും ഭൂമി സ്വതന്ത്രമാക്കാനുമുള്ള ഉത്തരവാദിത്തം പോലീസിന് നൽകിയിട്ടുണ്ട്” എന്നാണ്.

“അവർ അവരുടെ കടമ നിർവഹിക്കും. ആളുകൾ വടികളും പ്രത്യേക കത്തികളും മറ്റും ഉപയോഗിച്ച് പോലീസിനെ ആക്രമിച്ചു എന്നാണ് എനിക്ക് ലഭിച്ച വിവരം, ” എന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More: മഹാരാഷ്ട്രയില്‍ പതിനഞ്ചുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി; 33 പേര്‍ക്കെതിരെ കേസ്, 24 പേര്‍ പിടിയില്‍

മരണങ്ങൾക്കും പരിക്കുകൾക്കും കാരണമായ സാഹചര്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രി അന്വേഷണം ആരംഭിച്ചു. ” ഗുവാഹത്തി ഹൈക്കോടതിയിലെ ഒരു വിരമിച്ച ജഡ്ജിയുടെ അധ്യക്ഷതയിൽ” അന്വേഷണം നടത്തുമെന്ന് ഇത് സംബന്ധിച്ച ഉത്തരവിൽ പറയുന്നു.

തിങ്കളാഴ്ച 800 കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിലാണ് സർക്കാർ വീണ്ടും കുടിയൊഴിപ്പിക്കുന്നത്. കുടിയൊഴിപ്പിക്കപ്പെട്ടവർ സിപജ്ഹറിലെ ധോൽപൂർ ഒന്ന്, ധോൽപൂർ മൂന്ന് ഗ്രാമങ്ങളിൽ ഏകദേശം 4,500 ബിഗാ ഭൂമി കൈവശപ്പെടുത്തിയെന്ന് അധികൃതർ പറയുന്നു. “ശരിയായ പുനരധിവാസ പദ്ധതി” ഇല്ലാതെ കുടിയൊഴിപ്പിക്കലുമായി സർക്കാർ മുന്നോട്ട് പോവുകയാണെന്ന് ഇത് സംബന്ധിച്ച് പ്രതിപക്ഷം ആരോപിച്ചിരുന്നു.

വ്യാഴാഴ്ച, ഒഴിപ്പിക്കലിനെതിരെ ആയിരക്കണക്കിന് പേർ പ്രതിഷേധിച്ചിരുന്നു. തിങ്കളാഴ്ച കുടിയൊഴിപ്പിക്കലുണ്ടായ പ്രദേശത്തേതിന് സമാനമായി ബംഗാളി സംസാരിക്കുന്ന മുസ്ലീങ്ങൾ കൂടുതലായി താമസിക്കുന്ന പ്രദേശത്താണ് വ്യാഴാഴ്ചയും കുടിയൊഴിപ്പിക്കൽ നടപടിയുണ്ടായത്.

പ്രതിഷേധക്കാരും പോലീസുമായി ഏറ്റുമുട്ടലിലേക്ക് സാഹചര്യങ്ങൾ നീങ്ങുകയും ചെയ്തു. പോലീസിനു നേരെ ഓടുന്ന വടിയുമായി ഒരാൾക്ക് നേരെ പൊലീസ് വെടിയുതിർത്തതായി എഐയുഡിഎഫ് എംഎൽഎ പങ്കുവെച്ച ഒരു വീഡിയോയിൽ കാണാം. കാമറയുമായി വന്ന ഒരു സിവിലിയൻ വെടിയേറ്റ് വീണ ആളുടെ ശരീരത്തിൽ മർദിക്കുന്നതും വീഡിയോയിലുണ്ട്.

Read More: പെഗാസസ് കേസ്: വിദഗ്ധസമിതി രൂപീകരിക്കും, ഉത്തരവ് അടുത്തയാഴ്ചയെന്ന് സുപ്രീം കോടതി

ഡാരംഗ് ജില്ലാ ഭരണകൂടം നിയമിച്ച ഒരു ഔദ്യോഗിക ഫോട്ടോഗ്രാഫർ ആണ് മർദിച്ചതെന്ന് ചില റിപ്പോർട്ടുകളിൽ പറയുന്നു. ഇത് സ്ഥിരീകരിക്കാൻ ഡാരംഗ് ഡിസി പ്രഭാതി താവോസനെ ആവർത്തിച്ച് വിളിച്ചെങ്കിലും ഉത്തരം ലഭിച്ചില്ല.

ആ വ്യക്തി ആരാണെന്ന് സ്ഥിരീകരിക്കാൻ കഴിയില്ലെന്ന് പ്രത്യേക ഡിജിപി സിംഗ് പറഞ്ഞു.

അതേസമയം അസമിൽ സർക്കാർ സ്പോൺസർ ചെയ്ത സംഘർഷാവസ്ഥയാണ് നടക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

“അസം ഭരണകൂടം നടപ്പാക്കിയ സംഘർഷത്തിലാണ്. സംസ്ഥാനത്തെ ഞങ്ങളുടെ സഹോദരീസഹോദരന്മാരോട് ഞാൻ ഐക്യദാർഢ്യത്തോടെ നിൽക്കുന്നു – ഇന്ത്യയിലെ ഒരാളും ഇത് അർഹിക്കുന്നില്ല,” രാഹുൽ ട്വീറ്റ് ചെയ്തു.

ഉച്ചയ്ക്ക് 12.30 ഓടെയാണ് അക്രമം തുടങ്ങിയതെന്ന് അധികൃതർ പറയുന്നു. “ഞങ്ങൾ രാവിലെ കുടിയൊഴിപ്പിക്കൽ പ്രക്രിയ നടത്താൻ പോയിരുന്നു. ആദ്യ മൂന്ന് സോണുകളിൽ പദ്ധതി പ്രകാരം നടന്നെങ്കിലും, അവസാന മേഖലയിൽ ഞങ്ങൾ ചില പ്രതിരോധം നേരിട്ടു, ”എസ്പി ശർമ്മ പറഞ്ഞു.

“ആദ്യഘട്ടത്തിൽ, ഞങ്ങൾക്ക് അത് നിയന്ത്രിക്കാൻ കഴിഞ്ഞു. പക്ഷേ, അതിനുശേഷം, അവർ ഞങ്ങളെ കല്ലുകൊണ്ടും ബാഹോർ ജംഗ് (മുളമരങ്ങളുടെ അഗ്രം) മുതലായവ കൊണ്ടും ആക്രമിക്കാൻ തുടങ്ങി. ഞങ്ങളുടെ ഒരു പോലീസുകാരന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു, ”എസ്പി ശർമ്മ പറഞ്ഞു.

ധോൽപൂർ മൂന്നിലെ നിരവധി താമസക്കാർക്ക് ബുധനാഴ്ച രാത്രി 10 മണിക്കും അർദ്ധരാത്രിക്കും ഇടയിൽ മാത്രമാണ് കുടിയൊഴിപ്പിക്കൽ നോട്ടീസ് ലഭിച്ചതെന്ന് സിപാജറിന് സമീപമുള്ള മംഗൾഡായിൽ നിന്നുള്ള വിദ്യാർത്ഥിയും ഓൾ അസം ന്യൂനപക്ഷ വിദ്യാർത്ഥി യൂണിയൻ (എഎഎംഎസ്‌‌യു) അംഗവുമായ ഐനുദ്ദീൻ അഹമ്മദ് പറഞ്ഞു. “പിറ്റേന്ന് രാവിലെ ആറ് മണിയോടെ ഒഴിയാൻ ആവശ്യപ്പെട്ടു. ഈ ആളുകൾക്ക് ഗുവാഹത്തി ഹൈക്കോടതിയിൽ ഒഴിപ്പിക്കൽ സംബന്ധിച്ച് ഒരു തീർപ്പുകൽപ്പിക്കാത്ത കേസ് ഉണ്ട്, ”അദ്ദേഹം പറഞ്ഞു.

“വ്യാഴാഴ്ച രാവിലെ, ജില്ലാ ഭരണകൂടത്തിന്റെയും പോലീസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള കുടിയൊഴിപ്പിക്കൽ തടയാൻ ഒരു മനുഷ്യച്ചങ്ങലയുണ്ടാക്കി.ഇത് സമാധാനപരമായ പ്രതിഷേധമായിരുന്നു, ഞങ്ങൾ അധികാരികളുമായ ഒരു ചർച്ച നടത്തി. പുനരധിവാസ പദ്ധതികൾ പര്യാപ്തമല്ലെന്ന് ഞങ്ങൾ അവരോട് പറഞ്ഞു, അവർ പ്രദേശവാസികൾക്ക് നിർദ്ദേശിച്ച സ്ഥലം താഴ്ന്നതും വെള്ളപ്പൊക്ക സാധ്യതയുള്ളതുമാണ്. ശൗചാലയങ്ങൾക്കുള്ള സൗകര്യങ്ങളും ഞങ്ങൾ ആവശ്യപ്പെട്ടു. അവർ സമ്മതിച്ചിരുന്നു, ”അഹമ്മദ് പറഞ്ഞു.

അതിനുശേഷം കാര്യങ്ങൾ സമാധാനപരമായിരുന്നുവെന്നം അദ്ദേഹം അവകാശപ്പെട്ടു. “പിന്നീട്, ആളുകൾ അവരുടെ വീടുകൾ സ്വയം പൊളിച്ചുമാറ്റാനും ടിൻ ഷെഡ് പോലുള്ള ഭാഗങ്ങൾ അവരോടൊപ്പം കൊണ്ടുപോകാനും ശ്രമിക്കുമ്പോൾ, അധികാരികൾ അവ ജെസിബികൾ ഉപയോഗിച്ച് തകർക്കാൻ തുടങ്ങി. അവർ (പ്രദേശവാസികൾ) ചെയ്യാൻ ആഗ്രഹിച്ചത് അവരുടെ വീടിന്റെ ചില ഭാഗങ്ങൾ കൊണ്ടുപോകുക എന്നതാണ്, അതിനാൽ അവർക്ക് അത് പുനർനിർമ്മിക്കാൻ കഴിയുമായിരുന്നു, ”അഹമ്മദ് പറഞ്ഞു. അപ്പോഴാണ് ഏറ്റുമുട്ടൽ തുടങ്ങിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇപ്പോൾ “സാധാരണ” നിലയിൽ ആണെങ്കിലും, “നാളത്തെ പദ്ധതിയെക്കുറിച്ച് ഞങ്ങൾക്ക് ഉറപ്പില്ല” എന്ന് ഡാരംഗ് എസ്പി പറഞ്ഞു.

സംഭവം നടക്കുന്നതിനിടെ ഒരു സിവിലിയൻ വെടിയുതിർക്കുന്നതായി കാണിക്കുന്ന വീഡിയോ എഐയുഡിഎഫ് എംഎൽഎ അഷ്റഫുൽ ഹുസൈൻ ട്വീറ്റ് ചെയ്തു. “സ്വന്തം പൗരൻമാർക്ക് നേരെയുള്ള ഫാഷിസ്റ്റ്, വർഗീയ, വമ്പൻ ഗവൺമെൻറിൻറെ” തീവ്രവാദ സേന,” എന്ന് വീഡിയോക്കൊപ്പം അദ്ദേഹം കുറിച്ചു.

“ക്യാമറയുള്ള വ്യക്തി ആരാണ്? നമ്മുടെ ‘മഹത്തായ മാധ്യമ’ സ്ഥാപനങ്ങളിൽ നിന്നുള്ള ആരെങ്കിലും? ഒഴിപ്പിക്കലിനെതിരെ ഈ ഗ്രാമവാസികളുടെ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതി ഉത്തരവ് വരുന്നതുവരെ സർക്കാരിന് കാത്തിരിക്കാനാകില്ലേ, ” അദ്ദേഹം കുറിച്ചു.

Read More: പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം; അമേരിക്കൻ കമ്പനികളുടെ സിഇഒമാരുമായി കൂടിക്കാഴ്ച നടത്തി

സിപജറിൽ കുടിയൊഴിപ്പിക്കൽ പ്രഖ്യാപിച്ചത് ജൂണിൽ മുഖ്യമന്ത്രി ശർമ്മയുടെ സന്ദർശനത്തെ തുടർന്നാണ്. ധോൽപൂർ ശിവമന്ദിരത്തിന് സമീപമുള്ള പ്രദേശം “അനധികൃത കുടിയേറ്റക്കാർ” കൈയേറിയതായി അദ്ദേഹം പറഞ്ഞിരുന്നു. അത് “സ്വതന്ത്രമാക്കുമെന്ന്” അവിടത്തെ ജനങ്ങൾക്കും ക്ഷേത്രം മാനേജ്മെന്റിനും ഉറപ്പ് നൽകുകയാണെന്നും അന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

തിങ്കളാഴ്ചത്തെ കുടിയൊഴിപ്പിക്കലിന് ശേഷം താൻ സന്തോഷവാനാണെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്യുകയും ജില്ലാ ഭരണകൂടത്തെയും അസം പോലീസിനെയും അഭിനന്ദിക്കുകയും ചെയ്തിരുന്നു.

മേയ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന് സർക്കാർ ഭൂമി “കൈയേറ്റക്കാരിൽ” നിന്ന് മോചിപ്പിക്കുകയും സംസ്ഥാനത്തെ “തദ്ദേശീയ ഭൂരഹിതർക്ക്” അനുവദിക്കുകയും ചെയ്യും. സമാനമായ കുടിയൊഴിപ്പിക്കലുകളിൽ ജൂണിൽ ലങ്കയിലെ 70 കുടുംബങ്ങളെയും സോണിത്പൂരിലെ ജമുഗുരിഹാറ്റിലെ 25 കുടുംബങ്ങളെയും ഒഴിപ്പിച്ചിരുന്നു.

കുടിയൊഴിപ്പിക്കൽ നീക്കങ്ങളും ഭൂമി സംബന്ധിച്ച വംശീയ പ്രശ്നങ്ങളും സിപജ്ഹറിൽ ഇത് ആദ്യമല്ല. 2016 ഡിസംബറിലും 2017 നവംബറിലും സർക്കാർ സമാനമായ പ്രവർത്തനങ്ങൾ അവിടെ നടന്നിരുന്നു.

റിപ്പോർട്ട്- ടോറ അഗർവാള

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Eviction drive clashes deaths in assam