scorecardresearch

'എല്ലാ പാര്‍ട്ടികള്‍ക്കും അവരുടെ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്'; സനാതന ധര്‍മ്മ വിവാദത്തില്‍ കോണ്‍ഗ്രസ്

ഉദയനിധിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ബിജെപി ഇന്ത്യ മുന്നണിക്കെതിരെ അതിരൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ച പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന്റെ പ്രതികരണം

ഉദയനിധിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ബിജെപി ഇന്ത്യ മുന്നണിക്കെതിരെ അതിരൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ച പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന്റെ പ്രതികരണം

author-image
WebDesk
New Update
KC venugopal, congress, ie malayalam

കെ.സി.വേണുഗോപാൽ

ഡിഎംകെ നേതാവും തമിഴ്നാട് കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മത്തെ തുടച്ചുനീക്കണമെന്ന പ്രസ്താവനയില്‍ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ്. എല്ലാ പാര്‍ട്ടികള്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് കോണ്‍ഗ്രസ് പ്രസ്താവനയിലൂടെ അറിയിച്ചു.

Advertisment

ഉദയനിധിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ബിജെപി ഇന്ത്യ മുന്നണിക്കെതിരെ അതിരൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ച പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.

ഞങ്ങളുടെ കാഴ്ചപ്പാട് വ്യക്തമാക്കി. എല്ലാ മതങ്ങളേയും ബഹുമാനിക്കുക. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പറയാന്‍ സ്വാതന്ത്ര്യമുണ്ട്. ഞങ്ങള്‍ എല്ലാവരുടേയും വിശ്വാസങ്ങളെ ബഹുമാനിക്കുന്നു, കോണ്‍ഗ്രസ് ജെനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വ്യക്തമാക്കി.

?si=ExymNayPTQ2qp1Rq

മനുഷ്യരെ തുല്യരായി കാണാത്ത മതങ്ങള്‍ രോഗങ്ങള്‍ക്ക് തുല്യമാണെന്നാണ് കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞത്.

Advertisment

കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി ഉദയനിധിയുടെ പ്രസ്താവനയെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് മുന്‍ കേന്ദ്ര മന്ത്രി ബിജെപി നേതാവുമായ രവി ശങ്കര്‍ പ്രസാദ് ചോദിച്ചിരുന്നു.

എന്നാല്‍ തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെന്നായിരുന്നു ഉദയനിധിയുടെ പ്രതികരണം. ബിജെപി എന്തൊക്കെ തരത്തിലുള്ള കേസുകള്‍ എടുത്താലും നേരിടാന്‍ തയാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Congress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: