Latest News
35-ാം വയസില്‍ പുതിയ ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ
രാജ്യത്ത് 3.62 ലക്ഷം പുതിയ കേസുകള്‍; 4,120 മരണം

കേരളത്തിലെ കമ്മ്യൂണിസ്​റ്റ്​ സർക്കാറിനെ പിരിച്ചു വിട്ടവരാണ് കോണ്‍ഗ്രസുകാര്‍: പ്രധാനമന്ത്രി

വ്യോമസേനയെ ശക്തിപ്പെടുത്താൻ കോൺഗ്രസിന്​ താത്​പര്യമില്ലെന്നും മോദി

New Delhi: Prime Minister Narendra Modi speaks in the Lok Sabha on 'no-confidence motion' during the Monsoon Session of Parliament, in New Delhi on Friday, July 20, 2018. (LSTV GRAB via PTI)(PTI7_20_2018_000270B)

ന്യൂഡൽഹി: പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി. ‘കളളന്‍ കാവല്‍ക്കാരനെ ചീത്ത പറയുകയാണ്’ എന്നും രാഹുല്‍ ഗാന്ധിയെ പരോക്ഷമായി സൂചിപ്പിച്ച് മോദി പറഞ്ഞു. ‘2014ല്‍ മുഴുവന്‍ ഭൂരപക്ഷവും നല്‍കിയാണ് ജനങ്ങള്‍ സര്‍ക്കാരിനെ തിരഞ്ഞെടുത്തത്. എന്നാല്‍ ഇപ്പോള്‍ മഹാ മിലാവത് (മായം ചേര്‍ത്ത) സഖ്യമാണ് വരുന്നത്. മായം ചേര്‍ത്ത സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ എന്തുണ്ടാകുമെന്ന് ജനങ്ങള്‍ക്ക് അറിയാം. എന്നാല്‍ ജനങ്ങള്‍ അവരെ തിരഞ്ഞെടുക്കില്ല. ആ സഖ്യം രാജ്യത്തെ എങ്ങനെയൊക്കെ നശിപ്പിക്കുമെന്ന് ജനങ്ങള്‍ക്ക് അറിയാം,’ മോദി ലോക്സഭയില്‍ പറഞ്ഞു.

‘വ്യോമസേനയെ ശക്തിപ്പെടുത്താൻ കോൺഗ്രസിന്​ താത്​പര്യമില്ല. അതുകൊണ്ടാണ്​ റഫാൽ ഇടപാട്​ വേണ്ടെന്ന്​ വെക്കാൻ ആവശ്യപ്പെടുന്നത്​. ഭരണഘടനയെ ദുരുപയോഗം ചെയ്​തത്​ കോൺഗ്രസാണ്​. 1959ൽ അന്നത്തെ കേന്ദ്ര സർക്കാർ കേരളത്തിലെ കമ്മ്യൂണിസ്​റ്റ്​ സർക്കാറിനെ പിരിച്ചു വിട്ടു. അറുപത്​ വർഷങ്ങൾക്ക്​ ശേഷം ഇന്നും കേരളത്തിലെ സുഹൃത്തുക്കൾ അത്​ ഓർക്കുന്നുവെന്നാണ്​ വിശ്വാസം. പിന്നെ എന്താണ്​ പരിശുദ്ധതയെന്നും എന്താണ്​ ഭരണഘടനാ സ്​ഥാപനങ്ങളോടുള്ള ബഹുമാനമെന്നും മോദി പരിഹാസത്തോടെ ചോദിച്ചു.

‘അഞ്ച്​ വർഷം അതിവേഗമാണ്​ ഭരണം മുന്നോട്ടു പോയത്​. കോൺഗ്രസ്​ 55 വർഷം ഭരിച്ചപ്പോൾ 38% ആയിരുന്നു ശൗചാലയങ്ങൾ ഉണ്ടായിരുന്നത്​. എന്നാൽ 55 മാസം കൊണ്ട്​ തങ്ങൾ അത്​ 98%ത്തിനടുത്തെത്തിച്ചു. 55 വർഷം കൊണ്ട് കോൺഗ്രസ്​ 12 കോടി​ പാചക വാതക കണക്ഷൻ നൽകിയപ്പോൾ 55 മാസം കൊണ്ട്​ തങ്ങൾ അത്​ 13 കോടിയാക്കി വർധിപ്പിച്ചുവെന്നും കഴിഞ്ഞ നാലര വർഷം കൊണ്ട്​ ഇന്ത്യ ഏറ്റവും വലിയ ആറാമത്തെ സമ്പദ്​ വ്യവസ്​ഥയായി മാറിയതായും മോദി അവകാശപ്പെട്ടു.

ഇന്ത്യയുടെ വിദേശനയവും മോദി വിശദീകരിച്ചു. ‘ഇസ്രയേലുമായും പലസ്തീനുമായും ഇന്ത്യ സൗഹൃദത്തിലായിരിക്കും. സൗദിയേയും ഇറാനേയും ചങ്ങാതിമാരാക്കും. നമ്മുട വിദേശനയം രാജ്യത്തെ ലോകവേദികളില്‍ ശക്തിപ്പെടുത്തി,’ മോദി പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Every defence deal by cong had a middleman says pm

Next Story
പിറന്ന കാട് തേടി അലയുന്ന കൊമ്പൻ; ചിന്നത്തമ്പിയുടെ പ്രയാണം നൊമ്പരമാകുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express