scorecardresearch
Latest News

താഴെത്തട്ടില്‍ നിന്ന് തലപ്പത്ത്; ആംആദ്മി പാര്‍ട്ടിയില്‍ വിജയ് നായരുടെ വളര്‍ച്ച അതിവേഗം

പാര്‍ട്ടിയുടെ സമൂഹ മാധ്യമങ്ങളുടെ കൈകാര്യം ചെയ്യല്‍, പരിപാടികളുടെ ആസൂത്രണം, ധനസമാഹരണം എന്നിവയായിരുന്നു 2014 ല്‍ വിജയ് നായര്‍ക്കുണ്ടായിരുന്ന ചുമതല

താഴെത്തട്ടില്‍ നിന്ന് തലപ്പത്ത്; ആംആദ്മി പാര്‍ട്ടിയില്‍ വിജയ് നായരുടെ വളര്‍ച്ച അതിവേഗം

ന്യൂഡല്‍ഹി: ഒരു പാര്‍ട്ട് ടൈം വളണ്ടിയറില്‍ നിന്ന് ആംആദ്മി പാര്‍ട്ടിയിലെ വിജയ് നായരുടെ വളര്‍ച്ച അതിവേഗമായിരുന്നു. മദ്യനയ അഴിമതി കേസില്‍ സിബിഐ അറസ്റ്റ് ചെയ്തതോടെയാണ് വിജയ് നായരുടെ പ്രധാന്യം ഔദ്യോഗികമായി പുറത്ത് വന്നത്.

എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള 15 പേരില്‍ ആദ്യമായി അറസ്റ്റ് ചെയ്തത് വിജയ് നായരെയാണ്. ഡല്‍ഹി ഉപമുഖ്യമന്ത്രി മനിഷ് സിസോദിയയാണ് കേസിലെ ഒന്നാം പ്രതി.

ഓൺലി മച്ച് ലൗഡർ എന്ന എന്റർടൈൻമെന്റ്, ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ മുൻ സിഇഒ ആയിരുന്ന വിജയ്. 2017-ലായിരുന്നു കമ്പനിയില്‍ നിന്ന് പടിയിറക്കം. ശേഷം ലൈംഗിക ആരോപണങ്ങളും വിജയ്ക്കെതിരെയുണ്ടായി.

2014-15 കാലഘട്ടത്തിലാണ് വിജയ് എഎപിയുമായി അടുത്തത്. സമൂഹ മാധ്യമങ്ങളുടെ കൈകാര്യം ചെയ്യല്‍, പാര്‍ട്ടി പരിപാടികളുടെ ആസൂത്രണം, ധനസമാഹരണം എന്നിവയായിരുന്നു 2014 മുതല്‍ 2019 വരെയുള്ള ചുമതല. എന്നാല്‍ 2019-ല്‍ കാര്യങ്ങള്‍ മാറമറിഞ്ഞു. ക്യാമ്പയിനുകളുടെ പൂര്‍ണനിയന്ത്രണം വിജയിലേക്കെത്തി, എഎപി നേതാവ് പറഞ്ഞു.

സിസോദിയയുടെ വീട് സിബിഐ റെയ്ഡ് ചെയ്തതിന് ശേഷം ഓഗസ്റ്റിൽ ഇന്ത്യൻ എക്‌സ്‌പ്രസ് സിസോദിയയുമായി അഭിമുഖം നടത്തിയിരുന്നു. വിജയ്ക്ക് പാർട്ടിയുമായി എന്ത് ബന്ധമാണുള്ളതെന്ന ചോദ്യത്തിന്, “ഇത് വിജയ് നായരെക്കുറിച്ചല്ല. കെജ്‌രിവാളുമായി ബന്ധമുള്ള മുഴുവൻ ആളുകളെയും ജയിലിലടക്കുക എന്നതാണ് അവരുടെ ഉദ്ദേശം,” ഇതായിരുന്നു സിസോദിയയുടെ മറുപടി.

എപ്പോഴും പിന്നണിയില്‍ നില്‍ക്കാനാണ് വിജയ് നായര്‍ ആഗ്രഹിച്ചതെന്ന് മറ്റൊരും പാര്‍ട്ടി പ്രവര്‍ത്തകന്‍ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലെ പല മികവുറ്റ ക്യാമ്പയിനുകളുടേയും പോസ്റ്റുകളുടേയും പിന്നില്‍ വിജയ് ആയിരുന്നു. 2019-ലാണ് അദ്ദേഹത്തിന്റെ റോള്‍ മറിയത്. പാര്‍ട്ടിക്ക് രാഷ്ട്രീയ കാര്യങ്ങളില്‍ പോലും ഉപദേശങ്ങള്‍ നല്‍കുന്ന തലത്തിലേക്ക് എത്തി, അദ്ദേഹം വ്യക്തമാക്കി.

2020-ലെ തിരഞ്ഞെടുപ്പ് വിജയം പാര്‍ട്ടിയിലെ വിജയിയുടെ സ്വാധീനം വര്‍ധിപ്പിച്ചെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു. പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ക്കൊപ്പമാണ് വിജയിയുടെ സ്ഥാനമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ആറ് കമ്പനികളുടെ സ്ഥാനം വിജയ് വഹിച്ചിട്ടുണ്ട്. ഒഎംഎൽ എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്, വേസ്റ്റ്ലാൻഡ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്, ഒൺലി മച്ച് ലൗഡർ ഇവന്റ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, മദർസ്‌വെയർ എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്, ബെബിൾഫിഷ് പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, ഒഎംഎൽ ഡിജിറ്റൽ പ്രൊഡക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് കമ്പനികള്‍.

ഇതില്‍ ആദ്യത്തെ രണ്ട് കമ്പനികള്‍ മാത്രമാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. മറ്റുള്ള നാലെണ്ണത്തിന്റെ പ്രവര്‍ത്തനം നിലച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Events firm to aap backroom vijay nairs growth