/indian-express-malayalam/media/media_files/2025/10/02/mohan-bhagavat1-2025-10-02-15-01-11.jpg)
മോഹൻ ഭാഗവത്
ബെംഗളൂരു: ആർഎസ്എസ് ഒരു രജിസ്റ്റർ ചെയ്ത സംഘടനയല്ല എന്ന കോൺഗ്രസിന്റെ പ്രസ്താവനയ്ക്ക് മറുപടിയായി ആർഎസ്എസ് മേധാവി മോഹൻ ഭഗവത് രംഗത്തെത്തി. ആർഎസ്എസ് വ്യക്തികളുടെ സംഘമാണെന്ന് പറഞ്ഞ മോഹൻ ഭാഗവത്, രജിസ്റ്റർ ചെയ്യാത്തതായി പലതും രാജ്യത്തുണ്ടെന്നും ഹിന്ദു ധർമം പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Also Read:ബിഹാർ തിരഞ്ഞെടുപ്പിന് ഇന്ന് കൊട്ടിക്കലാശം, ചൊവ്വാഴ്ച വോട്ടെടുപ്പ്, വോട്ടെണ്ണൽ വെള്ളിയാഴ്ച
ആർഎസ്എസിനെ നിരോധിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ഇതിനുമറുപടിയായാണ് മോഹൻ ഭാഗവതിന്റെ പ്രസ്താവന. ബെംഗളൂരുവിൽ നടന്ന ഒരുയോഗത്തിലാണ് മോഹൻ ഭാഗവത് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യാ ഗവൺമെന്റ് രജിസ്‌ട്രേഷനുകൾ നിർബന്ധമാക്കിയിട്ടില്ലെന്നും വ്യക്തികളുടെ ഒരു സംഘത്തിന് നിയമപരമായ പദവിയും നൽകിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
ഞങ്ങളെ വ്യക്തികളുടെ ഒരു സംഘമായി തരംതിരിച്ചിട്ടുണ്ട്, ഞങ്ങൾ ഒരു അംഗീകൃത സംഘടനയാണ്- മോഹൻ ഭാഗവത് അദ്ദേഹം പറഞ്ഞു. ആദായനികുതി വകുപ്പും കോടതിയും ഞങ്ങളെ വ്യക്തികളുടെ ഒരു സംഘമായി അംഗീകരിച്ചിട്ടുണ്ടെന്നും സംഘടനയെ ആദായനികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ആർഎസ്എസ് മേധാവി പറഞ്ഞു.
Also Read:മധ്യപ്രദേശിൽ വിദ്യാർഥികൾക്ക് ഭക്ഷണം പേപ്പറിൽ; ഹൃദയം തകർന്നുപോയെന്ന് രാഹുൽ ഗാന്ധി
രാജ്യത്ത് അഹിന്ദുക്കൾ ഇല്ലെന്ന് കഴിഞ്ഞ ദിവസം ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടിരുന്നു. മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഒരേ പൂർവ്വികരുടെ പിൻഗാമികളാണെന്നും അദ്ദേഹം പറഞ്ഞു. ഭാരതം ഉണ്ടാകാൻ ഉത്തരവാദികൾ ഹിന്ദുക്കളാണ്. ഹിന്ദു എന്ന വാക്കാണ് നമ്മെ നയിക്കുന്നതെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു. ആർഎസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംസാരിക്കുവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അറിഞ്ഞോ അറിയാതെയോ എല്ലാവരും ഭാരതീയ സംസ്‌കാരം പിന്തുടരുകയാണ്. അതിനാൽ ആരും അഹിന്ദു അല്ല. ഓരോ ഹിന്ദുവും താൻ ഒരു ഹിന്ദുവാണെന്ന് തിരിച്ചറിയണം. കാരണം ഹിന്ദുവായിരിക്കുക എന്നാൽ ഭാരതത്തിനുവേണ്ടി ഉത്തരവാദിത്തപ്പെട്ടവരാവുക എന്നാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
Read More:ഓപ്പറേഷൻ പിംപിൾ: ജമ്മു കശ്മീരിലെ കുപ്‌വാരയിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us