ജയ്പൂര്‍: പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയ യുവാവിനെ നാട്ടുകാര്‍ കൈകാര്യം ചെയ്യുന്നതിന്റെ വീഡിയോ വനിതാ ദിനത്തിന്റെ പിറ്റേന്ന് പ്രചരിക്കുന്നു. രാജസ്ഥാനിലെ ജയ്പൂരില്‍ നിന്നുളള സംഭവത്തിന്റെ വീഡിയോ ആണ് വൈറലായി മാറിയത്. മൂന്ന് യുവാക്കളാണ് യുവതിയെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയതെന്നാണ് വിവരം.

ആളൊഴിഞ്ഞ ഇടത്ത് നിന്നും പെണ്‍കുട്ടിയെ യുവാക്കള്‍ പിന്തുടരുകയായിരുന്നു. വേഗത്തില്‍ നടന്ന പെണ്‍കുട്ടി മാര്‍ക്കറ്റില്‍ എത്തിയതോടെ കൂടി നിന്നവരോട് സഹായം അഭ്യര്‍ത്ഥിച്ചു. നാട്ടുകാര്‍ ഇടപെട്ടതോടെ രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. എന്നാല്‍ ഒരാളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പെണ്‍കുട്ടിയും നാട്ടുകാരും ചേര്‍ന്ന് കൈകാര്യം ചെയ്തു. എന്നാല്‍ ഒടുവില്‍ ഇയാള്‍ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് പൊലീസ് എത്തി ബൈക്ക് കസ്റ്റഡിയിലെടുത്തു. യുവതിയില്‍ നിന്നും പൊലീസ് പരാതി സ്വീകരിച്ച് യുവാക്കള്‍ക്കായി അന്വേഷണം ആരംഭിച്ചു.

വീഡിയോ കടപ്പാട്: രാജസ്ഥാന്‍ പത്രിക

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ