Latest News

അഫ്ഗാന്‍ രക്ഷാദൗത്യം തുടരുന്നു; 78 പേരുമായി എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലെത്തി

മൂന്ന് ദിവസങ്ങളിലായി ഇതുവരെ 536 പേരെയാണ് അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിച്ചിട്ടുള്ളത്

Taliban, Afghanistan, Evacuation
Photo: Twitter/Arindam Bagchi

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള രക്ഷാദൗത്യം തുടരുന്നു. തജിക്കിസ്ഥാന്‍ തലസ്ഥാനമായ ദുഷാൻബെയില്‍ നിന്ന് 25 ഇന്ത്യക്കാര്‍ ഉള്‍പ്പടെ 78 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലെത്തി. പത്ത് മണിയോടെയാണ് വിമാനം ഡല്‍ഹിയിലെത്തിയത്.

അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ മലയാളി കന്യാസ്ത്രി തെരേസ ക്രാസ്ത അമേരിക്കന്‍ വിമാനത്തില്‍ തജിക്കിസ്ഥാനിലെത്തിയതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് ദിവസങ്ങളിലായി ഇതുവരെ 536 പേരെയാണ് അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിച്ചിട്ടുള്ളത്. കാബൂളില്‍ നിന്ന് നേരിട്ടും മറ്റ് രാജ്യങ്ങള്‍ വഴിയുമാണ് ദൗത്യം പുരോഗമിക്കുന്നത്.

ഓഗസ്റ്റ് 31 ന് മുന്‍പ് തന്നെ അമേരിക്കന്‍ പൗരന്മാരെ രാജ്യത്തേക്ക് തിരിച്ചെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ജോ ബൈഡന്‍ ഭരണകൂടം. ഓരോ ദിവസവും രക്ഷിക്കുന്നവരില്‍ ഭൂരിഭാഗവും അഫ്ഗാന്‍ പൗരന്മാരാണെന്ന കാര്യം അമേരിക്കയുടെ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സല്ലിവൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

അഫ്ഗാനിസ്ഥാന്‍ താലിബാന്‍ നിയന്ത്രണത്തിലായതിന് ശേഷം രാജ്യത്ത് നിന്ന് രക്ഷപെടുന്നതിനായി പതിനായിരങ്ങളാണ് കാബൂള്‍ വിമാനത്താവളത്തില്‍ പ്രതിദിനം ഒത്തുകൂടുന്നത്. രക്ഷാപ്രവര്‍ത്തനം ഇനിയും ദുഷ്കരമാകുമെന്നും പിഴവുകള്‍ സംഭവിക്കാമെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചിരുന്നു. വിമാനത്താവളത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

Also Read: അഫ്ഗാൻ: മൂന്ന് വടക്കൻ ജില്ലകളിൽ വീണ്ടും താലിബാൻ നിയന്ത്രണം; ഒഴിപ്പിക്കലിനുള്ള സമയം നീട്ടാൻ യുഎസിനു മേൽ സമ്മർദ്ദം

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Evacuation process continues more indians back to delhi

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express