scorecardresearch

ഇറാനെതിരെ പുതിയ ഉപരോധങ്ങളുമായി യൂറോപ്യൻ യൂണിയൻ

ഇറാനിൽ പ്രകടനം നടത്തിയവർക്കെതിരെയുള്ള അതിക്രമങ്ങൾ പരിധി ലംഘിച്ചെന്നും, ഇതിന് കൃത്യമായ മറുപടി നൽകേണ്ടത് അത്യാവശ്യമാണെന്നും യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ വ്യക്തമാക്കി

ഇറാനിൽ പ്രകടനം നടത്തിയവർക്കെതിരെയുള്ള അതിക്രമങ്ങൾ പരിധി ലംഘിച്ചെന്നും, ഇതിന് കൃത്യമായ മറുപടി നൽകേണ്ടത് അത്യാവശ്യമാണെന്നും യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ വ്യക്തമാക്കി

author-image
WebDesk
New Update
Iran1

Iran Protest Updates

Iran Protest Updates: ബ്രസ്സൽസ്: ഇറാനിൽ സർക്കാർ വിരുദ്ധ പ്രതിഷേധക്കാർക്ക് നേരെ നടന്ന അക്രമാസക്തമായ അടിച്ചമർത്തലിലും റഷ്യയ്ക്ക് നൽകുന്ന പിന്തുണയിലും പ്രതിഷേധിച്ച് ഇറാനെതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ വിദേശകാര്യ മന്ത്രിമാർ തീരുമാനിച്ചു. പ്രതിഷേധങ്ങളെ അടിച്ചമർത്താൻ നേതൃത്വം നൽകിയ വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യം വെച്ചാണ് ഈ നടപടി.

Advertisment

Also Read:ട്രംപ് കുറ്റവാളി, ഇറാനിലെ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ അമേരിക്കയും ഇസ്രയേലുമെന്ന് ഖമേനി

ഇറാനിലെ സായുധ സേനയായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനെ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിലും യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കിടയിൽ രാഷ്ട്രീയ ധാരണയായതായാണ് റിപ്പോർട്ടുകൾ. ഐസിസ് , അൽ-ഖ്വയ്ദ തുടങ്ങിയ സംഘടനകൾക്കൊപ്പം ഐ.ആർ.ജി.സിയെയും ഭീകര പട്ടികയിൽ ഉൾപ്പെടുത്തുന്നത് ഇറാനോടുള്ള യൂറോപ്പിന്റെ സമീപനത്തിൽ വലിയ മാറ്റമുണ്ടാക്കും.

Also Read:ഇറാനിൽ പുതിയ നേതൃത്വം വരേണ്ട സമയമായി: ഖമേനിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ട്രംപ്

ഫ്രാൻസ് ഉൾപ്പെടെയുള്ള ചില രാജ്യങ്ങൾ നേരത്തെ ഈ നീക്കത്തെ എതിർത്തിരുന്നെങ്കിലും, ഇറാനിലെ ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾ കണക്കിലെടുത്ത് ഇപ്പോൾ പിന്തുണ അറിയിച്ചിട്ടുണ്ട്. 1979-ലെ വിപ്ലവത്തിന് ശേഷം രൂപീകരിച്ച ഐ.ആർ.ജി.സി ഇറാനിലെ സാമ്പത്തിക, സൈനിക മേഖലകളിൽ വലിയ സ്വാധീനമുള്ള വിഭാഗമാണ്. ഇറാനിലെ ബാലിസ്റ്റിക് മിസൈൽ, ആണവ പദ്ധതികളുടെ ചുമതലയും ഇവർക്കാണ്.

Also Read: ഇറാനിൽ ഇന്ത്യൻ കപ്പൽ ജീവനക്കാർ തടവിൽ; നയതന്ത്ര സഹായത്തിനായി ഇന്ത്യൻ എംബസി രംഗത്ത്

ഇറാനിൽ പ്രകടനം നടത്തിയവർക്കെതിരെയുള്ള അതിക്രമങ്ങൾ പരിധി ലംഘിച്ചെന്നും, ഇതിന് കൃത്യമായ മറുപടി നൽകേണ്ടത് അത്യാവശ്യമാണെന്നും യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ വ്യക്തമാക്കി. അതേസമയം, ഐ.ആർ.ജി.സിയെ ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read More:ഇമ്രാൻ ഖാന്റെ ആരോഗ്യനില അതീവ ഗുരുതരം

People Protest Iran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: