വിമാനം പറത്തിക്കൊണ്ടിരിക്കേ പൈലറ്റ് മരിച്ചതിനെ തുടർന്ന് സഹപൈലറ്റ് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു. അബുദാബിയില്‍ നിന്നും ഹോളണ്ടിലെ ആംസ്റ്റര്‍ഡാമിലേക്ക് പോയ എത്തിഹാദ് എയര്‍വേയ്സിന്റെ കാര്‍ഗോ വിമാനത്തില്‍ ഇന്ന് രാവിലെയാണ് സംഭവം. കുവൈത്ത് അന്തരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്.

പൈലറ്റിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് സഹപൈലറ്റ് വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുകയും അടിയന്തരമായി വിമാനം താഴെ ഇറക്കുകയുമായിരുന്നു. കുവൈത്ത് വിമാനത്താവളത്തില്‍ വിമാനം ഇറക്കിയ ഉടനെ ഡോക്ടര്‍മാരെത്തി പൈലറ്റിനെ പരിശോധിച്ചു. അപ്പോഴേക്കും പൈലറ്റ് മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ