ആഡിസ്അബാബ: കെനിയയിലേക്ക് 149 യാത്രക്കാരുമായി പറന്ന എത്യോപ്യൻ എയർലൈൻസിന്റെ വിമാനം തകർന്നു വീണതായി റിപ്പോർട്ട്. വിമാനത്തിൽ 149 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. കെനിയയിലെ നെയ്റോബിയിലേക്കു പോകുകയായിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച രാവിലെ 8.44 ന് ആയിരുന്നു അപകടമെന്ന് എത്യോപ്യൻ വ്യോമയാന വക്താവിനെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
The Office of the PM, on behalf of the Government and people of Ethiopia, would like to express it’s deepest condolences to the families of those that have lost their loved ones on Ethiopian Airlines Boeing 737 on regular scheduled flight to Nairobi, Kenya this morning.
— Office of the Prime Minister – Ethiopia (@PMEthiopia) March 10, 2019
Ethiopian Airlines flight #ET302 dropped from radar 6 minutes after departure from Addis Ababa
The jet is a brand new Boeing 737 MAX 8 – delivered to the airline just four months ago. pic.twitter.com/o01HDgEI16
— Alex Macheras (@AlexInAir) March 10, 2019
ഇടി 302, ബോയിങ് 737-800 മാക്സ് വിമാനം ബിഷോഫ്റ്റു നഗരത്തിന് അടുത്താണ് തകര്‍ന്നത്. തലസ്ഥാനമായ ആഡിസ് അബാബയില്‍ നിന്ന് 62 കി.മി. മാത്രം അകലെയാണ് ഈ സ്ഥലം. എത്യോപ്യന്‍ പ്രധാനമന്ത്രി മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നതായി ട്വിറ്ററിലൂടെ അറിയിച്ചു.