Netravati, Duranto, Mangala, Jan Shatabdi: Train Services From June 01: ന്യൂഡൽഹി: ജൂൺ ഒന്നു മുതൽ കേരളത്തിൽ നേത്രാവതി, മംഗള, ജനശതാബ്ദി എന്നിവ ഉൾപ്പെടെയുള്ള ട്രെയിനുകൾ സർവീസ് നടത്തും. ജൂൺ ഒന്നുമുതൽ രാജ്യത്ത് കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കുമെന്ന് റെയിൽവേ പ്രഖ്യാപിച്ചിരുന്നു. ടൈം ടേബിൾ അടിസ്ഥാനമാക്കി ദിനംപ്രതി 200 ട്രെയിൻ സർവീസുകളാണ് ജൂൺ ഒന്നു മുതൽ പുതുതായി ആരംഭിക്കുക.
- ഓൺലൈൻ വഴി മാത്രമാണ് ട്രെയിനുകളിൽ ബുക്കിങ്ങ് അനുവദിക്കുക.
- നോൺ എസി ട്രെയിനുകളാവും ഇവ.
- ഓൺലൈൻ ബുക്കിങ്ങ് ഉടൻ ആരംഭിക്കും.
- ഇരു ദിശയിലേക്കുമായി 100 ജോഡി ട്രെയിനുകളാണ് സർവീസ് നടത്തുക
- ഐആർസിടിസി വെബ്സൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാം
- കേരളത്തിൽ സർവീസ് നടത്തുക അഞ്ച് ട്രെയിനുകൾ
- സാധാരണ ഈ ട്രെയിനുകൾ നിർത്തുന്ന എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിക്കും
IRCTC Train Schedule and Online Booking
റെയിൽവേയ്ക്ക് കീഴിലുള്ള ഇന്ത്യൻ റെയിൽവേ കാറ്ററിങ്ങ് ആൻഡ് ടൂറിസം കോർപറേഷന്റെ (ഐആർസിടിസി) വെബ്സൈറ്റ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. നാട്ടിലെത്തിയാൽ ക്വാറന്റൈനിൽ കഴിയാം എന്ന് യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഐആർസിടിസി വെബ്സൈറ്റിൽ ഉറപ്പ് നൽകേണ്ടി വരും. ഇതിനായി ക്വാറന്റൈൻ ചെക്ബോക്സ് സംവിധാനം ഐആർസിടിസി വെബ്സൈറ്റിൽ നടപ്പാക്കിയിരുന്നു.
കേരളത്തിൽ സർവീസ് നടത്തുന്ന ട്രെയിനുകൾ
- മുംബൈ ലോകമാന്യതിലക്- തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ്സ്
- നിസാമുദ്ദീൻ-എറണാകുളം തുരന്തോ എക്സ്പ്രസ്സ്
- നിസാമുദ്ദീൻ-എറണാകുളം മംഗള എക്സ്പ്രസ്സ്
- കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്സ്
- കണ്ണൂർ- തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്സ്
നോൺ എസി കോച്ചുകളോടു കൂടെയായിരിക്കും തുരന്തോ ട്രെയിനുകൾ സർവീസ് നടത്തുക. കൊങ്കൺ വഴിയുള്ള ട്രെയിനുകളാണ് കേരളത്തിലേക്ക് സർവീസ് പുനരാരംഭിച്ചിട്ടുള്ളത്.
ജൂൺ ഒന്നിന് ആരംഭിക്കുന്ന മുഴുവൻ ട്രെയിനുകളുടെയും പട്ടിക ചുവടെ ചേർക്കുന്നു:
ലോക്ക്ഡൗണിനെത്തുടർന്ന് നിർത്തിവച്ച ട്രെയിൻ സർവീസുകൾ ഘട്ടം ഘട്ടമായാണ് റെയിൽവെ ആരംഭിക്കുക. മേയ് 12ന് തുടങ്ങിയ ആദ്യഘട്ടത്തിൽ തിരുവനന്തപുരത്തേക്കടക്കം ഇരു ദിശകളിലേക്കായി 15 ജോഡി അഥവാ 30 ട്രെയിനുകളാണ് ഓടിയത്.
ന്യൂഡൽഹിയിൽ നിന്ന് പ്രത്യേക ട്രെയിനുകളായായിരുന്നു സർവീസുകൾ. തിരുവനന്തപുരം, ബംഗലൂരു, ദിബ്രുഗഡ്, പട്ന, ജമ്മുതാവി, ബിലാസ്പൂർ, റാഞ്ചി, ഭുബനേശ്വർ, സികന്ദ്രാബാദ്, മഡ്ഗാവ്, അഹമ്മദാബാദ്, മുംബൈ സെൻട്രൽ, ചെന്നൈ, ഹൌറ, അഗർത്തല എന്നിവിടങ്ങളിലേക്കാണ് ട്രെയിൻ സർവീസുകൾ ആദ്യ ഘട്ടത്തിൽ ആരംഭിച്ചത്. ന്യൂഡൽഹിക്ക് പുറമേ കേരളത്തിലേക്ക് കൂടുതൽ നഗരങ്ങളിൽ നിന്ന് ട്രെയിനുകൾ വേണണെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു.