scorecardresearch

സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് ഇപിഎഫ് പലിശ നിരക്ക് ശുപാർശ ചെയ്യും: ഭൂപേന്ദർ യാദവ്

ഇതുവരെ 90 ശതമാനവും പലിശയിനത്തിൽ അക്കൗണ്ടുകളിൽ ക്രെഡിറ്റ് ചെയ്തിട്ടുണ്ട്. ഈ വർഷം ഇപിഎഫ്ഒ അംഗങ്ങൾ സമർപ്പിച്ച 3.6 കോടിയിലധികം ക്ലെയിമുകൾ തീർപ്പാക്കി

ഇതുവരെ 90 ശതമാനവും പലിശയിനത്തിൽ അക്കൗണ്ടുകളിൽ ക്രെഡിറ്റ് ചെയ്തിട്ടുണ്ട്. ഈ വർഷം ഇപിഎഫ്ഒ അംഗങ്ങൾ സമർപ്പിച്ച 3.6 കോടിയിലധികം ക്ലെയിമുകൾ തീർപ്പാക്കി

author-image
Liz Mathew
New Update
Bhupender Yadav, BJP, ie malayalam

ന്യൂഡൽഹി: ദീർഘകാല നിക്ഷേപ പദ്ധതികൾക്ക് ഉയർന്ന പലിശ നിരക്ക് ഇപിഎഫ്ഒ വാഗ്‌ദാനം ചെയ്തിട്ടുണ്ട്. കൂടുതൽ വിവേകപൂർണ്ണമായ നയങ്ങൾ സ്വീകരിക്കുമെന്ന് ലിസ് മാത്യുവിനോടും അഞ്ചൽ മാഗസിനോടും തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവ് പറഞ്ഞു.

Advertisment

2021-22 ലെ പലിശ നിരക്ക് ക്രെഡിറ്റ് ചെയ്യുന്നതിന് കാലതാമസം നേടിരുന്നതിന്റെ കാരണങ്ങൾ എന്തൊക്കെയാണ്? എത്ര ഇപിഎഫ് അക്കൗണ്ടുകൾ ഇനിയും ക്രെഡിറ്റ് ചെയ്യാനുണ്ട്?

ഇപിഎഫ്ഒയിലെ ഒരു അംഗത്തിനും പലിശ നിരക്ക് നഷ്ടപ്പെടില്ലെന്ന് ഞാൻ വീണ്ടും പറയുന്നു, മുൻപും ഞാൻ ഇത് പറഞ്ഞിട്ടുണ്ട്. ഈ വർഷം പണം പിൻവലിച്ച എല്ലാ ഇപിഎഫ് അംഗങ്ങൾക്കും പലിശ സഹിതം ലഭിച്ചിട്ടുണ്ട്. പുതിയ ടിഡിഎസ് നിരക്കിലെ മാറ്റം കാരണം അക്കൗണ്ടിങ് നടപടിക്രമങ്ങളിൽ പുനരവലോകനം വേണ്ടിവന്നു. അംഗങ്ങളുടെ പാസ്ബുക്കിൽ തിരുത്തലുകൾ വരുത്തേണ്ടതായും വന്നു. ഇതിലൂടെ അവർക്ക് മുഴുവൻ വിവരങ്ങളും ലളിതവും വായിക്കാവുന്നതുമായ രൂപത്തിലുമാക്കി. ഇതുവരെ 90 ശതമാനവും പലിശയിനത്തിൽ അക്കൗണ്ടുകളിൽ ക്രെഡിറ്റ് ചെയ്തിട്ടുണ്ട്. ഈ വർഷം ഇപിഎഫ്ഒ അംഗങ്ങൾ സമർപ്പിച്ച 3.6 കോടിയിലധികം ക്ലെയിമുകൾ തീർപ്പാക്കി.

2023 ലെ സാമ്പത്തിക വർഷത്തേക്കുള്ള നിരക്ക് വർധനയ്ക്ക് ഇപിഎഫ്ഒ തീരുമാനിച്ചാൽ മിച്ച തുകയുമായി ബന്ധപ്പെട്ട് നിങ്ങളുടെ നിരക്ക് എത്രയായിരിക്കും? എപ്പോഴാണ് സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് യോഗം നിരക്ക് നിശ്ചയിക്കുമെന്ന് പ്രതീക്ഷിക്കുന്നത്?

Advertisment

ഇപിഎഫ് അക്കൗണ്ടുകളിൽ ലഭിച്ച സംഭാവനകൾ, ഇപിഎഫ് അംഗങ്ങൾ നടത്തിയ പിൻവലിക്കലുകൾ, വർഷത്തിൽ ലഭിച്ച വരുമാനം എന്നിവയെ അടിസ്ഥാനമാക്കിയാണ് പലിശ നിശ്ചയിക്കുന്നത്. പദ്ധതി വ്യവസ്ഥകൾ അനുസരിച്ച് സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് നിരക്ക് ശുപാർശ ചെയ്യും. അതിനുശേഷം, സാമ്പത്തിക വർഷത്തിന്റെ അവസാന മാസത്തിൽ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് നിരക്ക് തീരുമാനിക്കും.

2021-22ൽ ഇപിഎഫ് പലിശ നിരക്ക് നാല് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിരക്കായ 8.1 ശതമാനമായി കുറച്ചു. വർധിച്ചുവരുന്ന പലിശ നിരക്ക് കണക്കിലെടുക്കുമ്പോൾ, 2022-23 ലെ ഇപിഎഫ് പലിശ നിരക്ക് കൂട്ടുമോ?

സുകന്യ സമൃദ്ധി യോജന (7.6%), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (7.1%), നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് (7%) എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ഇപിഎഫ്ഒ അംഗങ്ങൾക്ക് വാഗ്‌ദാനം ചെയ്യുന്ന നിലവിലെ പലിശ നിരക്ക് (8.1%) കൂടുതലാണ്. അംഗങ്ങളുടെ താൽപര്യം സംരക്ഷിക്കുന്നതിനായി ഇപിഎഫ്ഒ തുടർച്ചയായി നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. മറ്റ് നിക്ഷേപ പദ്ധതികളുമായി താരതമ്യപ്പെടുത്തുമ്പോൾ വിരമിക്കൽ സേവിങ്സിന് ഉയർന്ന പലിശനിരക്ക് നൽകാൻ ഇപിഎഫ്ഒയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

കോവിഡ് കാലത്ത് ഇപിഎഫ്ഒ മുൻകൂർ പിൻവലിക്കൽ സൗകര്യം തുറന്നു. 2021, 2022, 2023 കാലയളവിൽ എത്ര പിൻവലിക്കലുകൾ നടത്തി?

കോവിഡ് സമയത്ത് അംഗങ്ങളുടെ അടിയന്തര സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനും അവരുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനുമായി നരേന്ദ്ര മോദി സർക്കാർ കോവിഡ് അഡ്വാൻസിന്റെ രൂപത്തിൽ പ്രത്യേക നോൺ-റീഫണ്ടബിൾ അഡ്വാൻസ് സൗകര്യം ഏർപ്പെടുത്തി. ഈ അഡ്വാൻസ് ഇപിഎഫ് വരിക്കാർക്ക് ഇതിനകം ലഭ്യമായ മറ്റ് അഡ്വാൻസുകൾക്കും പിൻവലിക്കലുകൾക്കും പുറമേയായിരുന്നു. ഇതുവരെ, കോവിഡ് അഡ്വാൻസ് വിഭാഗത്തിന് കീഴിൽ ഏകദേശം 2.16 കോടി ക്ലെയിമുകൾ ഇപിഎഫ്ഒ തീർപ്പാക്കിയിട്ടുണ്ട്. 2022-23 സാമ്പത്തിക വർഷത്തിൽ, ഇന്നുവരെ, ഏകദേശം 3.60 കോടി ക്ലെയിമുകൾ ഇപിഎഫ്ഒ തീർപ്പാക്കി.

Epf Pension

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: