scorecardresearch
Latest News

2020-വരകളിലും വാക്കുകളിലും: തന്റെ മികച്ച കാർട്ടൂണുകൾ തിരഞ്ഞെടുത്ത് ഇപി ഉണ്ണി

സംഭവ ബഹുലമായ ഒരു വർഷമാണ് 2020. കാർട്ടൂണിസ്റ്റുകൾക്ക് ധാരാളം ആശയങ്ങൾ ലഭിച്ച വർഷം കൂടിയാണിത്. ഈ വർഷം താൻ തയ്യാറാക്കിയ കാർട്ടൂണുകളിൽ ഏറ്റവും മികച്ചവ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യൻ എക്സ്പ്രസ് കാർട്ടൂണിസ്റ്റ് ഇ പി ഉണ്ണി. കാർട്ടൂണുകൾ കാണാം. തൊഴിലാളികളുടെ പലായനം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് മാർച്ച് 24 ന് പ്രഖ്യാപിച്ച പെട്ടെന്നുള്ള രാജ്യവ്യാപക ലോക്ക്ഡൗണിനെത്തുടർന്ന് ഇതര സംസ്ഥാനങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികലുടെ ഒരു വലിയ പലായനമുണ്ടായി. കാൽനടയായും സൈക്കിളിലും ആയിരക്കണക്കിന് മൈലുകൾ താണ്ടി ഗ്രാമങ്ങളിലേക്ക് യാത്രചെയ്യേണ്ടി വന്നു […]

2020-വരകളിലും വാക്കുകളിലും: തന്റെ മികച്ച കാർട്ടൂണുകൾ തിരഞ്ഞെടുത്ത് ഇപി ഉണ്ണി

സംഭവ ബഹുലമായ ഒരു വർഷമാണ് 2020. കാർട്ടൂണിസ്റ്റുകൾക്ക് ധാരാളം ആശയങ്ങൾ ലഭിച്ച വർഷം കൂടിയാണിത്. ഈ വർഷം താൻ തയ്യാറാക്കിയ കാർട്ടൂണുകളിൽ ഏറ്റവും മികച്ചവ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യൻ എക്സ്പ്രസ് കാർട്ടൂണിസ്റ്റ് ഇ പി ഉണ്ണി. കാർട്ടൂണുകൾ കാണാം.

തൊഴിലാളികളുടെ പലായനം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് മാർച്ച് 24 ന് പ്രഖ്യാപിച്ച പെട്ടെന്നുള്ള രാജ്യവ്യാപക ലോക്ക്ഡൗണിനെത്തുടർന്ന് ഇതര സംസ്ഥാനങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികലുടെ ഒരു വലിയ പലായനമുണ്ടായി. കാൽനടയായും സൈക്കിളിലും ആയിരക്കണക്കിന് മൈലുകൾ താണ്ടി ഗ്രാമങ്ങളിലേക്ക് യാത്രചെയ്യേണ്ടി വന്നു തൊഴിലാളികൾക്ക്. പിന്നീട് തൊഴിലാളികളെ നാട്ടിലേക്ക്കൊണ്ടുപോകാനുള്ള ട്രെയിനുകൾ മെയ് ഒന്നിന് പ്രവർത്തനം ആരംഭിച്ചു. ജൂൺ 16 ഓടെ ശ്രമിക് സ്‌പെഷൽ ട്രെയിനുകൾ വഴി 60 ലക്ഷം തൊഴിലാളികൾ സ്വദേശങ്ങളിലെത്തി. എന്നിരുന്നാലും, എല്ലാ കുടിയേറ്റ തൊഴിലാളികൾക്കും ട്രെയിൻ ലഭ്യമായില്ല. വീട്ടിലേക്കുള്ള യാത്രയിൽ അവരിൽ പലർക്കും ജീവൻ നഷ്ടപ്പെട്ടു.

 

ബാബരി മസ്ജിദ് കേസിലെ വിധി

ബാബരി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട ഗൂഡാലോചന കേസിൽ 32 പ്രതികളെ സിബിഐ കോടതി വെറുതെ വിട്ടത് ഈ വർഷം സെപ്തംബർ 30നാണ്. ബാബരി ധ്വംസനം നടന്ന് 28 വർഷത്തിനിപ്പുറമാണ് ഈ വിധി. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് പ്രതികളെ കുറ്റവിമുക്തരാക്കിയത്.

മുൻ കേന്ദ്രമന്ത്രിമാരായ എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി, ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിംഗ്, മുൻ ബിജെപി എംപി വിനയ് കത്യാർ തുടങ്ങിയവർ കുറ്റവിമുക്തരാക്കിയവരിൽ ഉൾപ്പെടുന്നു.

കമല ഹാരിസ്

യുഎസ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിന്റെ മാതാവിന്റെ കുടുംബം ഇന്ത്യയിലുണ്ട്. യുഎസിൽ കുടിയേറ്റ, ന്യൂനപക്ഷ കുടുംബത്തിൽ നിന്നാണ് കമല ഹാരിസ് വൈസ് പ്രസിഡന്റ് സ്ഥാനത്ത് എത്തിയത്. അതേസമയം ഇന്ത്യയിൽ ന്യൂനപക്ഷ സമുദായത്തിൽ‌പ്പെട്ട കുടിയേറ്റക്കാരുടെ മക്കൾക്ക് സമാനമായി വളരാൻ ഈ കാലത്ത്‌ കഴിയുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. പ്രത്യേകിച്ചും പൗരത്വ ഭേദഗതി നിയമം, പലപ്പോഴും ‘ലവ് ജിഹാദ്’ നിയമം എന്ന് വിളിക്കുന്ന മത പരിവർത്തന വിരുദ്ധ നിയമം നിയമം’,ദേശീയ പൗരത്വ രജിസ്റ്റർ തുടങ്ങിയ നടപടികളുടെ പശ്ചാത്തലത്തിൽ.

കമല ഹാരിസിന്റെ അമ്മ ശ്യാമല ഗോപാലൻ 1950-കളുടെ അവസാനത്തിൽ 19ാം വയസിലാണ് യുഎസിലെത്തിയത്. സ്തനാർബുദ ഗവേഷകനായി ഔദ്യോഗിക ജീവിതം നയിച്ചു. ജമൈക്കൻ വംശജനായ സാമ്പത്തിക ശാസ്ത്ര പ്രൊഫസറാണ് കമല ഹാരിസിന്റെ പിതാവ് ഡൊണാൾഡ് ജെ. ഹാരിസ്.

ഇന്ത്യയിൽ, മുൻ തലമുറകളിലുള്ളവരുടെ പൗരത്വം തെളിയിക്കാൻ രേഖകൾ കാണിക്കാൻ കഴിയാത്തവരുടെ പൗരത്വം എടുത്തുകളയാൻ നിർദ്ദിഷ്ട ദേശീയ പൗരത്വ രജിസ്റ്ററിന് കഴിയും. അതേസമയം പൗരത്വ ഭേദഗതി നിയമവും നിരവധി സംസ്ഥാനങ്ങളിൽ വരുന്ന മതപരിവർത്തന വിരുദ്ധ നിയമങ്ങളും തുല്യ പൗരന്മാരെന്ന നിലയിൽ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ച് മുസ്ലീങ്ങളുടെ നിലയെ ബാധിക്കുന്ന തരത്തിലുള്ളവയുമാണ്.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ, ജി‌ഡി‌പി

കോവിഡ് പകർച്ചവ്യാധി ബാധിക്കുന്നതിനു മുമ്പുതന്നെ 2020 ൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മോശമായി മാറിയിരുന്നു. ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് 2019 ൽ ആറുവർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഡിസംബറോടെ ഇന്ത്യ ഒരു സാങ്കേതിക മാന്ദ്യത്തിലേക്ക് കടന്നിട്ടുണ്ടെന്ന് വ്യക്തമായിരുന്നു. മാത്രമല്ല, ഈ ഇടിവ് 2016-17 മുതൽ ജിഡിപി വളർച്ചാ നിരക്ക് കുറയുന്നതിന്റെ ഭാഗവുമായിരുന്നു. തൊഴിലില്ലായ്മയും ദാരിദ്ര്യവും വർദ്ധിക്കുന്നതിലൂടെ സാമ്പത്തിക പ്രതിസന്ധി ദൃശ്യമായി.

മധ്യപ്രദേശ് മന്ത്രിസഭ

ഈ വർഷം മാർച്ചിൽ 22 എം‌എൽ‌എമാരുമായി ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിൽ നിന്ന് നേരെ ബിജെപിയിലേക്ക് പോയതോടെ മധ്യപ്രദേശിൽ പുതിയ സർക്കാർ വന്നു. ഈ പുതിയ ബിജെപി സർക്കാരിന് ഒരു മുഴുവൻ മന്ത്രിസഭ രൂപീകരിക്കാൻ ഏകദേശം മൂന്ന് മാസം സമയമെടുത്തു. സിന്ധ്യയുടെ ആവശ്യങ്ങളും ബിജെപിയിലെ പഴയ ആളുകളുടെ ആവശ്യങ്ങളും തൃപ്തിപ്പെടുത്തുന്നതിനുള്ള വഴി കണ്ടെത്താൻ ശിവരാജ് സിങ് ചൗഹാൻ പരാജയപ്പെട്ടതാണ് ഈ കാലതാമസത്തിന് കാരണമായത്.

പുതിയ കാബിനറ്റിൽ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കിയ 22 നിയമസഭാംഗങ്ങളിൽ 14 പേർ മന്ത്രിമാരായി. സംസ്ഥാനത്തെ 107 ബിജെപി എം‌എൽ‌എമാരിൽ 20 പേർ മന്ത്രിസഭയിലെത്തിയപ്പോഴാണ് കോൺഗ്രസ് വിട്ട 22 പേരിൽ 14 പേരും മന്ത്രിമാരായത്.

രജനീകാന്ത്

സൂപ്പർ സ്റ്റാർ രജനീകാന്തിനെ സംബന്ധിച്ചിടത്തോളം, തന്റെ രാഷ്ട്രീയ അരങ്ങേറ്റം വേണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള വർഷമായിരുന്നു 2020. വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അദ്ദേഹം രക്തസമ്മർദ്ദത്തിലെ ഏറ്റക്കുറച്ചിലുകൾ കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. അതിന് പിറകെ തന്റെ രാഷ്ട്രീയ പാർട്ടി രൂപീകരണം ഉണ്ടാവില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. രജനിയുടെ രാഷ്ട്രീയ പ്രവേശം ബിജെപിക്ക് അനുകൂലമാവുമെന്നും അദ്ദേഹത്തിന്റെ പാർട്ടി ബിജെപിയുമായി ചേർന്ന് സഖ്യം രൂപീകരിക്കുമെന്നും വിലയിരുത്തപ്പെട്ടിരുന്നു.

ഡൊണാൾഡ് ട്രംപ്, ജോ ബൈഡെൻ

ലോകം ഉറ്റുനോക്കിയ തിരഞ്ഞെടുപ്പാണ് നവംബറിൽ കഴിഞ്ഞ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. വോട്ടെടുപ്പ് നടന്ന് നാല് ദിവസത്തിനു ശേഷമാണ് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ വിജയിച്ചതായി ഫലം വന്നത്. എന്നാൽ ഫലം അംഗീകരിക്കാൻ യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡോണൾഡ് ട്രംപ് തയ്യാറായില്ല. വോട്ടെടുപ്പിൽ അട്ടിമറി നടന്നതായി ട്രംപ് ആരോപിക്കുകയും ചെയ്തിരുന്നു.

പുതിയ പാർലമെന്റ് കെട്ടിടം, സ്റ്റാൻ സ്വാമി

2020 ഡിസംബറിൽ രാജ്യത്തെ പുതിയ പാർലമെന്റ് മന്ദിരം വാർത്തകളിൽ ഇടം നേടി. പുതിയ പാർലമെന്റ് മന്തിരത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബർ 10 ന് നിർവഹിച്ചിരുന്നു. 64,500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഈ കെട്ടിടത്തിന് 971 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.

അതേസമയം, ജയിലിൽ കഴിയുന്ന 83 കാരനായ ആദിവാസി അവകാശ പ്രവർത്തകനായ ഫാദർ സ്റ്റാൻ സ്വാമിക്ക് ഒരു സിപ്പർ കപ്പും സ്ട്രോയും ലഭിക്കാൻ കോടതിയിൽ പോകേണ്ടിവന്നതും ഈ സമയത്ത് വാർത്തയായി. പാർക്കിൻസൺസ് രോഗമുള്ള സ്വാമി, ഭക്ഷണം കഴിക്കാനും വള്ളം കുടിക്കാനും ബുദ്ധിമുട്ടുള്ളതിനാൽ സ്ട്രോയും സിപ്പറും വേണമെന്ന് പറഞ്ഞാണ് കോടതിയെ സമീപിച്ചത്.

“ലവ് ജിഹാദ്” നിയമം, ലക്ഷ്മി വിലാസ് ബാങ്ക് ഡിബിഎസ് ബാങ്ക് ലയനം

“ലവ് ജിഹാദ്” നിയമം എന്ന് വിളിക്കപ്പെടുന്ന മതപരിവർത്തന വിരുദ്ധ നിയമം യുപി സർക്കാർ പാസാക്കിയിട്ട് ഡിസംബർ 28 ന് ഒരു മാസം തികഞ്ഞു. 2020 ലെ യുപി നിയമവിരുദ്ധ മതപരിവർത്തന ഓർഡിനൻസ് പ്രാബല്യത്തിൽ വന്നതിനുശേഷം, പോലീസ് ഈ നിയമപ്രകാരം 14 കേസുകൾ രജിസ്റ്റർ ചെയ്യുകയും 51 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അതിൽ 49 പേർ ജയിലിലാണ്.ഈ നിയമം ചർച്ചയായ സമയത്ത് തന്നെയാണ് ലക്ഷ്മി വിലാസ് ബാങ്ക്-ഡിബിഎസ് ലയനവും നടന്നത്.

ബിഹാർ തിരഞ്ഞെടുപ്പും കോവിഡ് വാക്സിനും

ബീഹാർ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയിൽ ബിജെപി എല്ലാവർക്കും സൗജന്യ കോവിഡ് വാക്സിൻ വാഗ്ദാനം ചെയ്തത് വിവാദമായിരുന്നു. പ്രകടന പത്രിക പുറത്തിറക്കിയ ധനമന്ത്രി നിർമ്മല സീതാരാമൻ സൗജന്യ വാക്സിൻ വാഗ്ദാനത്തെക്കുറിച്ച് പറഞ്ഞത്, “ഇത് ഞങ്ങളുടെ സങ്കൽപ് പത്രയിലെ ആദ്യത്തെ വാഗ്ദാനമാണ്,” എന്നാണ്. എന്നാൽ, ഈ വാഗ്ദാനം തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പിന്നീട് പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Epe p unny picks his most telling cartoons of 2020