Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

ഭൗമ നിരീക്ഷണത്തിന് ഇനി ഇഒഎസ് -01; പിഎസ്എൽവി – സി49 വിക്ഷേപിച്ചു

ഇഒഎസ് – 1നൊടൊപ്പം ഒൻപത് വിദേശ ഉപഗ്രഹങ്ങളെയും ഭ്രമണപഥത്തിലെത്തിക്കുകയെന്ന ദൗത്യമാണ് പിഎസ്എൽവി സി49നുള്ളത്

PSLV-C37
Sriharikota: India's trusted workhorse, the PSLV-C37, which will carry104 satellites, on the eve of its launch at the spaceport in Sriharikota on Tuesday. PTI Photo (PTI2_14_2017_000251B)

കോവിഡ് വ്യാപനത്തിന് ശേഷമുള്ള ആദ്യ റോക്കറ്റ് വീക്ഷേപണ ദൗത്യം പൂർത്തിയാക്കി ഐഎസ്ആർഒ. ഭൗമനിരീക്ഷണത്തിനുള്ള ഇന്ത്യയുടെ റഡാർ ഇമേജിങ് ഉപഗ്രഹമായ ഇഒഎസ് -01 വഹിച്ചുകൊണ്ട് പിഎസ്എൽവി – സി49 ബഹിരാകാശത്തേക്ക് കുതിച്ചു. വൈകീട്ട് 03.12ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. 3.02ന് വിക്ഷേപിക്കേണ്ട റോക്കറ്റ് കാലാവസ്ഥ പ്രതികൂലമായതോടെ 03.12ലേക്ക് മാറ്റുകയായിരുന്നു.

ഇഒഎസ് – 1നൊടൊപ്പം ഒൻപത് വിദേശ ഉപഗ്രഹങ്ങളെയും ഭ്രമണപഥത്തിലെത്തിക്കുകയെന്ന ദൗത്യമാണ് പിഎസ്എൽവി സി49നുള്ളത്. വിക്ഷേപണത്തിന് മുന്നോടിയായുള്ള കൗണ്ട്ഡൗൺ ഇന്നലെ ആരംഭിച്ചിരുന്നു. 2020 ലെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഓർഗനൈസേഷന്റെ (ഐഎസ്ആർഒ) ആദ്യത്തെ ബഹിരാകാശ ദൗത്യമാണ് ഈ വിക്ഷേപണം.

ഇന്ത്യയുടെ പോളാർ സാറ്റ്‌ലൈറ്റ് ലോഞ്ച് വാഹനത്തിന്റെ 51-ാം ദൗത്യമാണ് പിഎസ്എൽവി – സി49. കൃഷി, വനസംരക്ഷണം, ദുരന്തനിവാരണം എന്നീ മേഖലകളില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്നതാണ് ശനിയാഴ്ച വിക്ഷേപിക്കുന്ന ഭൗമ നിരീക്ഷണ ഉപഗ്രഹം. റിസാറ്റ് -2ബിആര്‍2 എന്നപേരിലും ഇത് അറിയപ്പെടും.

ലിത്വാനിയ (1-ടെക്നോളജി ഡെമോസ്‌ട്രേറ്റർ), ലക്സംബർഗ് (ക്ലിയോസ് സ്പേസിന്റെ 4 മാരിടൈം ആപ്ലിക്കേഷൻ ഉപഗ്രഹങ്ങൾ), യുഎസ് (4-ലെമൂർ മൾട്ടി മിഷൻ റിമോട്ട് സെൻസിംഗ് സാറ്റലൈറ്റുകൾ) എന്നിവയാണ് വിദേശത്തുനിന്നുള്ള ഒൻപത് ഉപഗ്രഹങ്ങൾ.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Eos 01 indias latest earth observation satellite launch live updates

Next Story
ട്രംപ് പുറത്തേക്ക് ?, കണക്കുകൾ ഇങ്ങനെTrump US Election 2020
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express