ബെംഗളൂരു: എക്‌സിറ്റ് പോളുകളെക്കുറിച്ച് ആശങ്കപ്പെടാതെ അവധിദിനം ആഘോഷമാക്കാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്ത് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കർണാടകയിൽ ഭരണം ആരു നേടുമെന്നറിയാൻ രണ്ടുദിനം ബാക്കിനിൽക്കെയാണ് സിദ്ധരാമയ്യയുടെ നിർദേശം. ”അടുത്ത രണ്ടു ദിവസത്തേക്കുളള വിനോദം മാത്രമാണ്. എക്‌സിറ്റ് പോളുകളെക്കുറിച്ച് പാർട്ടി ബിജെപി പ്രവർത്തകരും അനുയായികളും അഭ്യുദയകാംക്ഷികളും ആശങ്കപ്പെടേണ്ട, ഈ അവധിദിനം ആഘോഷിക്കൂ” ഇതായിരുന്നു സിദ്ധരാമയ്യ ട്വീറ്റ് ചെയ്തത്.

കര്‍ണാടകത്തില്‍ കേവല ഭൂരിപക്ഷം ആര്‍ക്കും ലഭിക്കില്ലെന്നും തൂക്കു മന്ത്രിസഭ നിലവില്‍ വരുമെന്നുമാണ് എക്‌സിറ്റ് പോൾ പ്രവചനം. പ്രധാന സർവേകളിൽ ആറെണ്ണം ബിജെപിക്കും മൂന്നെണ്ണം കോൺഗ്രസിനും മുൻതൂക്കം നൽകുന്നു. മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡയുടെ ജനതാദൾ (എസ്) 21-43 വരെ സീറ്റ് നേടുമെന്നും എക്‌സിറ്റ് പോൾ പ്രവചനങ്ങളുണ്ട്.

224 അംഗ നിയമസഭയിൽ 222 മണ്ഡലങ്ങളിലാണ് ശനിയാഴ്ച തിരഞ്ഞെടുപ്പ് നടന്നത്. വ്യാജ തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയതിനെ തുടർന്ന് ആർആർ നഗറിലെയും ബിജെപി സ്ഥാനാർത്ഥിയുടെ മരണം മൂലം ജയനഗരത്തിലെയും തിരഞ്ഞെടുപ്പുകൾ മാറ്റിവച്ചിരുന്നു. 70 ശതമാനമായിരുന്നു പോളിങ്. ചൊവ്വാഴ്‌ചയാണ് വോട്ടെണ്ണൽ.

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുൻപ് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് എന്ന നിലയിൽ ഏറെ ദേശീയ പ്രാധാന്യമുളളതാണ് കർണാടക നിയമസഭ തിരഞ്ഞെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും ഏറ്റുമുട്ടിയ പ്രചാരണ പോരാട്ടത്തിന്റെ ഫലമാണ് വോട്ടെടുപ്പിൽ ഒളിഞ്ഞിരിക്കുന്നത്. കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്കും രാ​ഹു​ൽ ഗാ​ന്ധി​ക്കും എ​ന്ന​തു​പോ​ലെ ബി​ജെ​പി​ക്കും മോ​ദി-​അ​മി​ത് ഷാ ​കൂ​ട്ടു​കെ​ട്ടി​നും അ​തീ​വ നി​ർ​ണാ​യ​ക​മാ​ണ് ക​ർ​ണാ​ട​ക ന​ൽ​കു​ന്ന ജ​ന​വി​ധി. ഇ​രു​പാ​ർ​ട്ടി​ക​ളും ല​ക്ഷ്യം വ​യ്ക്കു​ന്ന​ത് ലോക്‌സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു​ള്ള നി​ർ​ണാ​യ​ക ചു​വ​ടു​വ‍​യ്‌പാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook