scorecardresearch

വോട്ടിംഗ് മെഷീൻ അട്ടിമറിക്കാൻ ബിജെപി എഞ്ചിനീയർമാരെ വാടകയ്‌ക്ക് എടുത്തു; ഹർദ്ദിക് പട്ടേൽ

പട്ടിദാർ സമുദായത്തിന് സ്വാധീനമുള്ള മണ്ഡലങ്ങളിൽ തിരിമറി നടന്നതായി ഹർദ്ദിക് പട്ടേൽ

പട്ടിദാർ സമുദായത്തിന് സ്വാധീനമുള്ള മണ്ഡലങ്ങളിൽ തിരിമറി നടന്നതായി ഹർദ്ദിക് പട്ടേൽ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
പട്ടിദാർ കലാപ കേസിൽ ഹർദ്ദിക് പട്ടേലിന് രണ്ട് വർഷം തടവ് ശിക്ഷ

അഹമ്മദാബാദ്: നാളെ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ, 4000 ത്തിലധികം വോട്ടിംഗ് മെഷീനുകളിലെ വിവരങ്ങൾ ബിജെപി ചോർത്തിയതായി ഹർദ്ദിക് പട്ടേൽ. സോഫ്റ്റുവെയർ എഞ്ചിനീയർമാരെ വാടകയ്ക്ക് എടുത്താണ് ബിജെപി ഇത് ചെയ്തതെന്നും ഹർദ്ദിക് പട്ടേൽ ട്വിറ്ററിൽ ആരോപിച്ചു.

Advertisment

അഹമ്മദാബാദിലെ ഐടി കമ്പനിയിൽ നിന്ന് 140 എഞ്ചിനീയർമാരെ ഇതിന് വേണ്ടി മാത്രമായി നിയോഗിച്ചു. 4000 വോട്ടിംഗ് മെഷീനുകൾ ചോർത്തി. വൈസ് നഗർ, രത്നാപൂർ, വാവ് എന്നിവിടങ്ങളിലടക്കം പട്ടേൽ സമുദായത്തിന് ഭൂരിപക്ഷമുള്ള പല മണ്ഡലങ്ങളിലുടെ ബിജെപി തിരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചതായി പട്ടിദാർ സമുദായ നേതാവ് ആരോപിച്ചു.

എടിഎം മെഷീനുകൾ ഹാക്ക് ചെയ്യാൻ സാധിക്കുന്ന കാലത്ത് വോട്ടിംഗ് മെഷീനുകൾ ചോർത്താൻ പറ്റിലെന്ന് പറയുന്നത് തെറ്റാണെന്ന് ഹർദ്ദിക് പട്ടേൽ പറഞ്ഞു. ഈ വിഷയത്തിൽ ജില്ല കളക്ടർ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം ഇദ്ദേഹത്തിന്റെ ആരോപണങ്ങൾ തള്ളി അഹമ്മദാബാദ് ജില്ല കളക്ടർ രംഗത്തെത്തിയിട്ടുണ്ട്.ആരോപണത്തിന് അടിസ്ഥാനമില്ലെന്നും വിശദീകരണം നൽകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

Gujarat Election Hardik Patel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: