ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനത്തിന്റെ എഞ്ചിന് തകരാറ് സംഭവിച്ചതിനെ തുടര്‍ന്ന് യാത്ര മുടങ്ങി. അദ്ദേഹം തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്. ബിഹാറിലെ പട്നയിലേക്ക് പുറപ്പെടാനൊരുങ്ങിയ വിമാനത്തിന്റെ എഞ്ചിനാണ് തകരാറ് സംഭവിച്ചത്. തുടര്‍ന്ന് വിമാനം അടിയന്തിരമായി ഡല്‍ഹിയില്‍ തന്നെ തിരിച്ചിറങ്ങി.
‘പട്നയിലേക്കുളള വിമാനത്തിന്റെ എഞ്ചിന് തകരാറ് സംഭവിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലേക്ക് തന്നെ തിരികെ വരേണ്ടി വന്നു. സമാസ്തിപൂര്‍ (ബിഹാര്‍), ബാലാസോര്‍ (ഒറീസ), സംഗാംനേര്(മഹാരാഷ്ട്ര) എന്നിവിടങ്ങളിലെ യോഗങ്ങള്‍ വൈകും. ബുദ്ധിമുട്ട് ഉണ്ടായതില്‍ ഖേദിക്കുന്നു,’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പും കര്‍ണാടകയിലേക്ക് പുറപ്പെട്ട രാഹുലിന്റെ വിമാനത്തിന് തകരാറ് സംഭവിച്ചിരുന്നു. അന്ന് അട്ടിമറി ആരോപിച്ച കോണ്‍ഗ്രസ് അന്വേഷണം ആവശ്യപ്പെടുയും ചെയ്തിരുന്നു.