Latest News

മുസ്‌ലിം സ്ത്രീകൾക്കെതിരെ വിദ്വേഷ പ്രചാരണം; എൻജിനീയറിങ് വിദ്യാർത്ഥി കസ്റ്റഡിയിൽ

ബെംഗളൂരുവിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ മുംബൈയിലേക്ക് കൊണ്ടുവന്നതായി വൃത്തങ്ങൾ അറിയിച്ചു

Cryptocurrency, Cryptocurrency hacking, North Korea, Cryptocurrency hacking North Korea, North korean hackers, cybercriminals, North Korean cyber atatcks, cyber threats, cryptocurrency, cryptocurrency news, Bitcoin, Bitcoin news, Crypto news, business news, latest news, malayalam news, news in malayalam, latest malayalam news, indian express malayalam, ie malayalam

മുംബൈ: മുസ്‌ലിം സ്ത്രീകളെ ലക്ഷ്യമിട്ട് വ്യാജമായ ചിത്രങ്ങളും ആക്ഷേപകരമായ കമന്റുകളും പ്രസിദ്ധീകരിച്ച ആപ്പിൽ നിന്നുള്ള ഉള്ളടക്കം ട്വിറ്ററിൽ പങ്കുവച്ച എൻജിനീയറിങ് വിദ്യാർത്ഥി കസ്റ്റഡിയിൽ. ബെംഗളൂരുവിൽ നിന്നുള്ള 21-കാരനായ വിദ്യാർത്ഥിയെ മുംബൈ ക്രൈംബ്രാഞ്ചിന്റെ കീഴിലുള്ള സൈബർ പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരാണ് കസ്റ്റഡിയിലെടുത്തത്.

ബെംഗളൂരുവിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ മുംബൈയിലേക്ക് കൊണ്ടുവന്നതായി വൃത്തങ്ങൾ അറിയിച്ചു. ഇന്ന് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്.

“21-കാരനായ ഇയാൾ രണ്ടാം വർഷ സിവിൽ എൻജിനീയറിങ് വിദ്യാർത്ഥിയാണ്. ആപ്പിൽ നിന്നുള്ള അപകീർത്തികരമായ ഉള്ളടക്കം ട്വിറ്ററിലൂടെ പങ്കുവച്ച ഇയാളെ ഞങ്ങൾ കസ്റ്റഡിയിലെടുത്തു,” ഒരു മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ ഉപയോഗിച്ച ട്വിറ്റർ അക്കൗണ്ടിന്റെ ഐപി വിലാസം വഴിയാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്. ഇയാളുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.

ആപ്പ് വികസിപ്പിക്കുന്നതിൽ വിദ്യാർത്ഥിക്ക് പങ്കുണ്ടോ, ഇയാൾ വലിയ സംഘത്തിലെ കണ്ണിയാണോ തുടങ്ങിയ കാര്യങ്ങൾ ചോദ്യം ചെയ്യലിന് ശേഷം വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.

തന്റെ ചിത്രങ്ങൾ എഡിറ്റ് ചെയ്ത് ആക്ഷേപകരമായ കമന്റുകൾക്കൊപ്പം പ്രസിദ്ധീകരിച്ചുവെന്ന യുവതിയുടെ പരാതിയിൽ ജനുവരി ഒന്നിനാണ് മുംബൈ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ആപ്പ് നിർമിച്ച വ്യക്തിക്കും അതിലെ ഉള്ളടക്കം പങ്കുവച്ച ട്വിറ്റർ ഹാൻഡിലുകൾക്കുമെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഗിറ്റ് ഹബിൽ ഹോസ്റ്റ് ചെയ്ത ആപ്പിലാണ് ചിത്രങ്ങൾ പ്രസിദ്ധീകരിച്ചത്.

സൈബർ സുരക്ഷാ സംഭവങ്ങളും അനുബന്ധ ഭീഷണികളും നിരീക്ഷിക്കുന്നതിനുള്ള നോഡൽ ഏജൻസിയായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് സിസ്റ്റത്തോട് (സെർട്ട്-ഇൻ) സംസ്ഥാന സൈബർ സെല്ലുകളുമായി ചേർന്ന് “ഉന്നതതല സമിതി” രൂപീകരിച്ച് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ശനിയാഴ്ച രാത്രി ഗിറ്റ്ഹബ് ആപ്പിന്റെ പ്രവർത്തനം തടഞ്ഞുവെന്നും സെർട്ട്-ഇനും പൊലീസും “തുടർ നടപടികൾ ഏകോപിപ്പിക്കുകയാണെന്നും” ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ് ട്വീറ്റ് ചെയ്തിരുന്നു. ഞായറാഴ്ച, മറ്റൊരു ട്വീറ്റിൽ, സർക്കാർ “ഡൽഹിയിലെയും മുംബൈയിലെയും പൊലീസുമായി ചേർന്ന് ഈ വിഷയത്തിൽ പ്രവർത്തിക്കുകയാണ്” എന്നും അദ്ദേഹം പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Engg student detained for sharing app content

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express