/indian-express-malayalam/media/media_files/uploads/2021/08/Delhi-airport-1-1.jpg)
കോവിഡ് -19 വാക്സിൻ സർട്ടിഫിക്കേഷന്റെ അംഗീകാരം വിപുലീകരിക്കുന്നതിനായി ഇന്ത്യയുമായി കൂടുതൽ ആശയ വിനിമയം നടത്തുകയാണെന്ന് യുകെ. യാത്രാനിബന്ധന വിഷയത്തിൽ ഇന്ത്യയിൽ നിന്നുള്ള വാക്സിൻ സർട്ടിഫിക്കറ്റുകൾ യുകെ അംഗീകരിക്കുന്നില്ല. ഇതിന് മറുപടിയായി യുകെയില്‍നിന്ന് എത്തുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്ക് സമാന നിബന്ധനകൾ ഏര്‍പ്പെടുത്താന്‍ ഇന്ത്യ തീരുമാനിച്ചതിന് പിറകെയാണ് യുകെയുടെ പുതിയ പ്രതികരണം.
ബ്രിട്ടനിൽ നിന്ന് ഇവിടെയെത്തുന്ന യുകെ പൗരന്മാർ ഒക്ടോബർ നാല് മുതൽ നിർബന്ധമായും 10 ദിവസത്തെ ക്വാറന്റൈനിൽ കഴിയേണ്ടിവരുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ യാത്രക്കാർക്ക് യുകെ സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആഴ്ചകൾക്കുശേഷമായിരുന്നു ഇത്.
"ഘട്ടം ഘട്ടമായുള്ള സമീപനത്തിലൂടെ ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്കും പ്രദേശങ്ങളിലേക്കും നയം വിപുലീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ യുകെ തുടരുന്നു. വാക്സിൻ സർട്ടിഫിക്കേഷന്റെ അംഗീകാരം വിപുലീകരിക്കുന്നതിനുള്ള സാങ്കേതിക സഹകരണത്തിനായി ഞങ്ങൾ ഇന്ത്യൻ സർക്കാരുമായി ഇടപഴകുന്നത് തുടരുന്നു, ”ബ്രിട്ടീഷ് ഹൈക്കമ്മിഷൻ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
ബ്രിട്ടിഷ് പൗരർക്കായുള്ള ഇന്ത്യയുടെ നിയന്ത്രണങ്ങൾ തിങ്കളാഴ്ച പ്രാബല്യത്തിൽ വരാനിരിക്കെയാണ് വാക്സിൻ സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം നൽകുന്നത് സംബന്ധിച്ച പുതിയ ചർച്ചകൾ യുകെ പ്രഖ്യാപിച്ചത്.
Also Read: സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ; സിനിമ തിയേറ്ററുകൾ തുറക്കാൻ അനുമതി
യാത്രയ്ക്ക് 72 മണിക്കൂറിനു മുന്‍പും ഇന്ത്യയിലെ വിമാനത്താവളത്തില്‍ എത്തിയ ഉടനെയും തുടര്‍ന്ന് എട്ടാം ദിവസവും കോവിഡ് -19 ആര്‍ടി-പിസിആര്‍ ടെസ്റ്റിനു വിധേയമാകണം എന്നതടക്കമുള്ള നടപടികൾ ബ്രിട്ടണിൽ നിന്ന് ഇന്ത്യയിലെത്തുന്നവർ തിങ്കളാഴ്ച മതൽ സ്വീകരിക്കേണ്ടി വരും.
അംഗീകൃത വാക്‌സിന്‍ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ യുകെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും മരുന്നു കമ്പനിയായ അസ്ട്രസെനെക്കയും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിന്റെ ഇന്ത്യന്‍ വകഭേദമായ കോവിഷീല്‍ഡിെന്റെ രണ്ടു ഡോസ് എടുത്തവരെ പോലും ബ്രിട്ടന്‍ വാക്‌സിനെടുക്കാത്തവര്‍ (അണ്‍ വാക്‌സിനേറ്റഡ്) ആയാണു കണക്കാക്കി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു.
ഇന്ത്യയിൽനിന്ന് പുറപ്പെടുന്നതിനു മുൻപ് ആർടി-പിസിആർ ടെസ്റ്റ്, ബ്രിട്ടനിൽ എത്തിച്ചേർന്ന് രണ്ടാം ദിവസവും എട്ടാം ദിവസവും ആർടി-പിസിആർ ടെസ്റ്റുകൾ, 10 ദിവസത്തെ ക്വാറന്റൈൻ എന്നിവയാണ് ബ്രിട്ടൻ ഏർപ്പെടുത്തിയ പുതിയ യാത്രാനിബന്ധനകൾ. നിർബന്ധമാണെന്നാണ് നിബന്ധന. ഇവ നാലു മുതൽ പ്രാബല്യത്തിൽ വരുന്ന സാഹചര്യത്തിലാണ് അന്നു തന്നെ ഇന്ത്യയും സമാന നിയന്ത്രണങ്ങൾ നടപ്പാക്കുന്നത്.
കോവിഷീല്‍ഡിനു യുകെ അംഗീകാരം നല്‍കാത്തതില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. തുടർന്ന് കോവിഷീൽഡ് അംഗീകൃത വാക്സിനാണെന്നും എന്നാൽ ഇന്ത്യയുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിലാണ് പ്രശനമെന്നും ബ്രിട്ടൻ നിലപാടെടുത്തു. അതിനാൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരെ “വാക്സിൻ എടുക്കാത്തവർ” ആയി പരിഗണിക്കുന്നത് തുടരും എന്നാണ് പറഞ്ഞിരുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.