മുന്‍ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് എന്ഫോര്‍സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) കാരണം കാണിക്കല്‍ നോട്ടീസ്. 45 കോടിയോളം വരുന്ന വിദേശ പണം നിയമാനുസൃതുമായി അല്ലാതെ കൈകാര്യം ചെയ്തതിനാണ് ഇ ഡി നോട്ടീസ് നല്‍കിയിരിക്കുന്നത്.

ചെന്നൈ ആസ്ഥാനമായ രണ്ടു കമ്പനികള്‍ക്ക് നോട്ടീസ് നല്‍കിയതായി ഇ ഡി ട്വിറ്റെറില്‍ അറിയിച്ചു. ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്‌മന്റ്‌ ആക്ട്‌ പ്രകാരമുള്ള വ്യവസ്ഥകള്‍ ലംഘിച്ചതിന് M/s അഡ്‌വാൻഡേജ് സ്ട്രാറ്റെജിക്ക് കണ്‍സല്‍ട്ടിംഗ്, വാസന്‍ ഹെല്‍ത്ത്‌ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ആദ്യത്തെ സ്ഥാപനം 45 കോടിക്കും, രണ്ടാമത്തെ സ്ഥാപനം 2,262 കോടിക്കുമാണ് കാരണവും കണക്കും ബോധിപ്പിക്കേണ്ടത്.

വാസന്‍ ഹെല്‍ത്ത്‌ കെയറിന്റെ ഷെയറുകള്‍ വിദേശ കമ്പനിക്ക് വില്‍ക്കുന്നതിനോടനുബന്ധിച്ചു നടന്ന ക്രയവിക്രയത്തിലാണ് അഡ്‌വാന്‍ഡേജ് സ്ട്രാറ്റെജിക്ക് കണ്‍സല്‍ട്ടിംഗ് 45 കോടിയുടെ ലംഘനം നടത്തിയതായി കാണപ്പെടുന്നത്. ഇത് പ്രകാരം കമ്പനിയുടെ ഡയറക്ടര്‍മാരും, കമ്പനി നിയന്ത്രിക്കുന്ന ഗുണഭോക്താവായ കാര്‍ത്തി ചിദംബരവും മേല്പറഞ്ഞ തുകയുടെ കാരണം കാണിക്കണം എന്ന് ഇ ഡി നോട്ടീസില്‍ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ