/indian-express-malayalam/media/media_files/2026/02/05/jaishankar-rubio-2026-02-05-08-09-48.jpg)
ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു ചർച്ച
വാഷിങ്ടൺ: ഇന്ത്യ-അമേരിക്ക വ്യാപാര കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ, വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി വാഷിങ്ടണിൽ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഊർജ സുരക്ഷ, നിർണായക ധാതുക്കൾ എന്നീ വിഷയങ്ങളിലായിരുന്നു പ്രധാന ചർച്ചകൾ.
Also Read: റഷ്യ- യുക്രൈയ്ൻ സമാധാന ചർച്ച; അമേരിക്കയുടെ മധ്യസ്ഥതയിൽ രണ്ടാം ഘട്ടത്തിന് അബുദാബിയിൽ തുടക്കം
അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റുമായും ജയശങ്കർ ചർച്ചകൾ നടത്തി. റഷ്യൻ എണ്ണ ഇറക്കുമതി ഇന്ത്യ കുറയ്ക്കണമെന്ന അമേരിക്കൻ താൽപര്യങ്ങൾക്കിടയിലാണ് ഈ കൂടിക്കാഴ്ച നടന്നത് എന്നത് ശ്രദ്ധേയമാണ്. റഷ്യൻ എണ്ണയ്ക്ക് പകരമായി അമേരിക്കയിൽ നിന്നും വെനസ്വേലയിൽ നിന്നും എണ്ണ വാങ്ങുന്നത് സംബന്ധിച്ച സാധ്യതകളും യോഗത്തിൽ ചർച്ചയായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
"മാർക്കോ റൂബിയോയുമായി നടത്തിയ കൂടിക്കാഴ്ചയിൽ സന്തോഷമുണ്ട്. വ്യാപാരം, ഊർജം, ആണവോർജം, പ്രതിരോധം, നിർണായക ധാതുക്കൾ, സാങ്കേതികവിദ്യ എന്നിങ്ങനെ ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ വിവിധ വശങ്ങൾ ഞങ്ങൾ ചർച്ച ചെയ്തു. പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിലും ആശയവിനിമയം നടന്നു," കൂടിക്കാഴ്ചയ്ക്ക് ശേഷം ജയശങ്കർ എക്‌സിൽ കുറിച്ചു.
Also Read: ജമ്മുവിൽ 20 മണിക്കൂർ നീണ്ട ഏറ്റുമുട്ടൽ: ജെയ്‌ഷെ കമാൻഡർ ഉൾപ്പെടെ രണ്ട് പാക് ഭീകരരെ വധിച്ചു
"നിർണായകമായ ധാതുക്കളുടെ പര്യവേഷണത്തിലുള്ള ഉഭയകക്ഷി സഹകരണം ചർച്ച ചെയ്യാനും, ഇരുരാജ്യങ്ങൾക്കുമിടയിൽ പുതിയ സാമ്പത്തിക അവസരങ്ങൾ തുറന്നുനൽകുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കാനും ജയശങ്കറെ കണ്ടു. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാറിനെ ഞങ്ങൾ അഭിനന്ദിക്കുകയും ചെയ്തു," റൂബിയോ പറഞ്ഞു.
നിർണായക ധാതുക്കളുടെ പര്യവേഷണം, ഖനനം, സംസ്കരണം എന്നിവയിൽ ഉഭയകക്ഷി സഹകരണം ഔദ്യോഗികമാക്കുന്നതിനെക്കുറിച്ച് സെക്രട്ടറി (റൂബിയോ) വിദേശകാര്യ മന്ത്രിയുമായി ചർച്ച ചെയ്തതായി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് ടോമി പിഗോട്ട് വ്യക്തമാക്കി.
Read More: മുംബൈ വിമാനത്താവളത്തിൽ വിമാനങ്ങളുടെ ചിറകുകൾ തമ്മിൽ ഉരസി; അന്വേഷണത്തിന് ഉത്തരവ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us