scorecardresearch

ഊഹാപോഹങ്ങൾക്ക് വിട; രാജസ്ഥാനിൽ മത്സരിക്കാൻ സച്ചിൻ പൈലറ്റും അശോക് ഗെഹ്‌ലോട്ടും

അശോക് ഗെഹ്‌ലോട്ടിന്റെ അപേക്ഷ കൊണ്ടും രാഹുൽ ഗാന്ധി ആഞ്ജാപിച്ചത് കൊണ്ടുമാണ് താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് സച്ചിൻ പൈലറ്റ് പ്രതികരിച്ചു

അശോക് ഗെഹ്‌ലോട്ടിന്റെ അപേക്ഷ കൊണ്ടും രാഹുൽ ഗാന്ധി ആഞ്ജാപിച്ചത് കൊണ്ടുമാണ് താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് സച്ചിൻ പൈലറ്റ് പ്രതികരിച്ചു

author-image
WebDesk
New Update
ഊഹാപോഹങ്ങൾക്ക് വിട; രാജസ്ഥാനിൽ മത്സരിക്കാൻ സച്ചിൻ പൈലറ്റും അശോക് ഗെഹ്‌ലോട്ടും

ജയ്‌പൂർ: രാജസ്ഥാൻ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ ചർച്ചാ വിഷയമായിരുന്നു രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ സച്ചിൻ പൈലറ്റിന്റെയും മുൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെയും സ്ഥാനാർത്ഥിത്വം. ഇതിന് അന്ത്യം കുറിച്ചു കൊണ്ടായിരുന്നു താനും സച്ചിൻ പൈലറ്റും നിയമസഭയിലേക്ക് മത്സരിക്കുമെന്ന് പത്രസമ്മേളനത്തിൽ അശോക് ഗെഹ്‌ലോട്ട് പ്രഖ്യാപിച്ചത്. ഡിസംബർ ഏഴിനാണ് രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പ്.

Advertisment

അശോക് ഗെഹ്‌ലോട്ടിന്റെ അപേക്ഷ കൊണ്ടും രാഹുൽ ഗാന്ധി ആഞ്ജാപിച്ചത് കൊണ്ടുമാണ് താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് സച്ചിൻ പൈലറ്റ് പ്രതികരിച്ചു. അതിനിടെ, രണ്ടു നേതാക്കൾ മത്സരിക്കുന്നതിനെതിരെ പാർട്ടിയിലെ ഒരു വിഭാഗം രംഗത്ത് വന്നതായി കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി. ഒന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് രാജസ്ഥാനിലെ കോൺഗ്രസ് നേതൃത്വം.

സംഭവ ബഹുലമായ രംഗങ്ങളാണ് രാജസ്ഥാനിൽ അരങ്ങേറുന്നത്. ബിജെപി എംപിയായ ഹരീഷ് മീണ ബിജെപി പാളയം വിട്ട് കോൺഗ്രസിൽ ചേർന്നു. ദൗസ എംപിയായ ഹരീഷ് മീണ രാജസ്ഥാൻ പൊലീസ് മേധാവി ആയിരുന്നു. ഹരീഷ് മീണയെ കൂടാതെ എംഎൽഎ ആയ ഹബീബുർ റഹ്മാനും സീറ്റു നിഷേധിച്ചതിൽ പ്രതിഷേധിച്ച് ബിജെപിയിൽ നിന്ന് രാജിവച്ച് കോൺഗ്രസിൽ ചേർന്നു.

Indian National Congress Rajasthan Assembly Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: