/indian-express-malayalam/media/media_files/uploads/2018/08/forest-rese.jpg)
ബെംഗളൂരു: കേന്ദ്ര ഉപരിതല ഗതാഗത, ദേശീയ പാത വകുപ്പ് അവരുടെ നിലപാടിൽ ഉറച്ചു നിന്നാൽ കർണാടകത്തിലെ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലൂടെയുളള രാത്രിയാത്ര നിരോധനം അവസാനിച്ചേയ്ക്കും. കേരളത്തിൽ നിന്നും തമിഴ്നാട്ടിൽനിന്നും കർണാടകത്തിലേയ്ക്കുളള വഴിയിലെ രാത്രിയാത്രയ്ക്ക് കഴിഞ്ഞ ഒമ്പത് വർഷമായി നിരോധനം നിലനിൽക്കുകയാണ്.
റോഡ് വീതി കൂട്ടാനും നിയന്ത്രണങ്ങളില്ലാതെ, മൃഗങ്ങളുടെ യാത്രാവഴികളിലെ പ്രശ്നങ്ങൾ ഒഴിവാക്കിയും രാത്രിഗതാഗതം പുനഃസ്ഥാപിക്കാനായി കർണാടക ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ഗതാഗത സെക്രട്ടറി വൈ.എസ്.മാലിക് എഴുതിയ കത്തിൽ പറയുന്നു. രാത്രിയാത്ര നിരോധനം സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ് നിലവിൽ. ഇത് സംബന്ധിച്ച അടുത്ത വാദം കേൾക്കൽ ഓഗസ്റ്റ് എട്ടിന് നടക്കും. ഈ കേസിലെ വാദത്തിന് പതിനഞ്ച് ദിവസത്തെ സാവകാശം ചോദിക്കുന്നതിന് കേന്ദ്രം സുപ്രീം കോടതിയെ സമീപിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ജൂലൈ 21 നാണ് ഈ കത്തെഴുതിയത്.
കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളും കർണ്ണാടകവുമായി ബന്ധിപ്പിക്കുന്ന രണ്ട് ദേശീയ പാതകളിൽ 2009 ലെ കർണാടക ഹൈക്കോടതി ഉത്തരവ് അനുസരിച്ച് രാത്രിയാത്ര നിരോധനം ഏർപ്പെടുത്തിയിരുന്നു. 2004 നും 2007 നും ഇടയിൽ പക്ഷി, മൃഗങ്ങളും ഉൾപ്പടെ 215 ജീവികൾ ബന്ദിപ്പൂരിൽ റോഡപകടങ്ങളിൽ കൊല്ലപ്പെട്ട സാഹചര്യത്തിലായിരുന്നു ഈ വിധി. ഇതേ തുടർന്ന് രാത്രകാലങ്ങളിൽ ഇവിടുത്തെ കടുവാ സങ്കേതം വഴിയുളള യാത്ര തടഞ്ഞിരുന്നു.
ഹൈവേ കടന്നു പോകുന്ന ഈ പ്രദേശം നൂറിലേറെ കടുവകളും 1,800 ലേറെ ആനകളും ഉളളയിടമാണ്. എൻഎച്ച് 212ലെ ഗതാഗതം വഴിതിരിച്ചുവിടുന്നതിന് ഇതിന് പകരമായി 30 കിലോമീറ്റർ വികസിപ്പിച്ചിരുന്നു.
തമിഴ്നാട് മുതുമലൈ കടുവാ സങ്കേതത്തിലൂടെ സമാനമായ നിയന്ത്രണം രാത്രിയാത്രയ്ക്ക് ഏർപ്പെടുത്തിയിരുന്നു. തമിഴ്നാട് ഈ യാത്രാനിരോധനത്തെ എതിർത്തിരുന്നില്ല. എന്നാൽ കേരളം സാമ്പത്തിക കാരണങ്ങളാൽ എൻഎച്ച് 212 ലൂടെയുളള രാത്രിയാത്ര നിരോധനം പിൻവലിപ്പിക്കാൻ വേണ്ടി ശ്രമം നടത്തിയിരുന്നു.
കേരള, കർണാടക, തമിഴ്നാട് ചീഫ് സെക്രട്ടറിമാരും ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയും ഉൾപ്പെടുത്തി കേന്ദ്രഗതാഗത, ദേശീയപാത സെക്രട്ടറിയുടെ കീഴിൽ ഒരു കമ്മിറ്റി സുപ്രീം കോടതി രൂപീകരിച്ചിരുന്നു. ഈ വർഷം ജനുവരിയിൽ രൂപീകരിച്ച ഈ കമ്മിറ്റി മൂന്ന് മാസത്തിനകം ഇവിടുത്തെ പ്രശ്നം സംബന്ധിച്ച റിപ്പോർട്ട് കൊടുക്കുന്നതിനായിരുന്നു കമ്മിറ്റിയെ നിയോഗിച്ചത്.
ദേശീയ കടുവാ സംരക്ഷണ അതോറിറ്റി യാത്ര സംബന്ധിച്ച് നിലവിലെ സ്ഥിതി തുടരണമെന്ന നിലപാടാണ് സ്വീകരിച്ചത്. കേരളത്തിലെ വിവിധ പ്രദേശങ്ങളെ ബെംഗളുരൂവുമായി ബന്ധിപ്പിക്കുന്ന ഭരത് മാല പദ്ധതിയിലെ റോഡുകൾ സംരക്ഷിത വനമേഖലയെ ബാധിക്കില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
കർണാടകവും നിലവിലുളള നിരോധനം തുടരണമെന്നാണ് 2018 ഏപ്രിലിൽ കേന്ദ്ര സർക്കാരിന് എഴുതിയ കത്തിൽ വ്യക്തമാക്കിയത്. തമിഴ്നാടും ഇത് അംഗീകരിച്ചിരുന്നു. എൻഎച്ച് 67 ന്റെ കാര്യത്തിൽ നിലവിലുളള രാത്രിയാത്ര നിരോധനത്തെ സംബന്ധിച്ച് കർണാടകത്തിനും തമിഴ്നാടിനും എതിർപ്പില്ല. എന്നാൽ, ദേശീയ പാത 212 ന്റെ കാര്യത്തിൽ ബദൽ റോഡ് മലമേഖലയിലൂടെയുളളതായതിനാൽ വളരെയധികം ഇന്ധന ചെലവ് ഉണ്ടാകും. അതിനാൽ കരട് റിപ്പോർട്ട് ശുപാർശ ചെയ്യുന്നത് നിലവിലെ റോഡിന്റെ വീതി 15 മീറ്ററായി ഒരുപോലെ വികസിപ്പിക്കും. എട്ടടി ഉയരത്തിലുളള ഇരുമ്പ് വേലികൾ ഇരുവശത്ത് സ്ഥാപിക്കുക. ഇതിനായി ചെലവാകുമെന്ന കണക്കാക്കുന്ന 46,000 കോടി രൂപയിൽ കേരളം തുല്യമായ വിഹിതം വഹിക്കണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.