scorecardresearch
Latest News

റിപ്പബ്ലിക് ദിനത്തിലെ അക്രമസംഭവങ്ങൾ: ദീപ് സിദ്ധുവിനെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പ്രഖ്യാപിച്ച് പൊലീസ്

പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ദും സംഘവുമാണെന്ന് ആക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു

റിപ്പബ്ലിക് ദിനത്തിലെ അക്രമസംഭവങ്ങൾ: ദീപ് സിദ്ധുവിനെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പ്രഖ്യാപിച്ച് പൊലീസ്

ന്യൂഡൽഹി: കർഷക സമരത്തിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലുണ്ടായ അക്രമസംഭവങ്ങളിൽ പൊലീസ് നടപടി തുടരുന്നു. അക്രമസംഭവങ്ങളിൽ ആരോപണവിധേയനായ ദീപ് സിദ്ധുവിനെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് ഡൽഹി പൊലീസ് ഒരു ലക്ഷം രൂപ പ്രഖ്യാപിച്ചു. പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ദും സംഘവുമാണെന്ന് ആക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ചെങ്കോട്ടയില്‍ അക്രമം നടത്തിയതും പതാക ഉയര്‍ത്തിയതും ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്, ആ സമരവുമായി ഞങ്ങള്‍ക്ക് ബന്ധമില്ലെന്നും അക്രമസമരത്തെ തള്ളിക്കളയുന്നുവെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, കർഷക പ്രക്ഷോഭത്തെ അടിച്ചമർത്താൻ അതിർത്തികളിൽ സ്ഥാപിച്ചിട്ടുള്ള വിവിധ ബാരിക്കേഡുകളും ഇന്റർനെറ്റ് നിരോനവും ഉൾപ്പെടെ അധികാരികളുടേയും പൊലീസിന്റേയും ഭാഗത്തു നിന്നുള്ള പീഡനങ്ങൾ ഉടൻ തന്നെ അവസാനിപ്പിക്കാതെ ഔദ്യോഗിക ചർച്ചകൾ സാധ്യമാകില്ലെന്ന് പ്രതിഷേധിക്കുന്ന കർഷക സംഘടനകൾ വ്യക്തമാക്കി.

Read More: കർഷകരെ തടയാൻ റോഡ് നിറയെ ആണികൾ; നിയന്ത്രണങ്ങളെ ന്യായീകരിച്ച് ഡൽഹി പൊലീസ്

പൊലീസിന് ഇനി ബാരിക്കേഡുകൾ സ്ഥാപിച്ച് കർഷകരെ തടയാൻ കഴിയില്ലെന്നും ഒക്ടോബർ-നവംബർ വരെ പ്രതിഷേധം തുടരാൻ തയ്യാറാണെന്നും ഗാസിപ്പൂർ അതിർത്തിയിൽ ബികെയു നേതാവ് രാകേഷ് ടിക്കായത് പറഞ്ഞു.

farmers protest, farmers protest delhi border, tikri border, singhu border farmers protest, ghazipur farmers protest, police security, delhi city news, indian express news

കിടങ്ങുകൾ കുഴിച്ചും റോഡുകളിൽ ഇരുമ്പാണികൾ തറച്ചും, കമ്പികൊണ്ടും മുള്ളുകൾ കൊണ്ടും വേലികൾ കെട്ടിയും, ഉൾവഴികൾ അടച്ചും, ഇന്റർനെറ്റ് സേവനങ്ങൾ തടസപ്പെടുത്തിയും, ബിജെപി-ആർഎസ്എസ് പ്രവർത്തകരെ ഉപയോഗിച്ച് പ്രതിഷേധക്കാരെ ഉപദ്രവിച്ചും, കർഷകർ പ്രതിഷേധ സ്ഥലങ്ങളിൽ എത്താതിരിക്കാൻ ട്രെയിനുകൾ വഴി തിരിച്ചുവിട്ടും, പൊലീസും ഭരണകൂടവും തങ്ങളെ പരമാവധി ഉപദ്രവിക്കുകയാണെന്നും അവർ തങ്ങൾക്ക് എതിരാണെന്നും കർഷ സംഘടനകൾ ചൂണ്ടിക്കാട്ടി.

“ഒരു വശത്ത്, ഒരു ഫോൺ വിളിക്കപ്പുറത്ത് പരിഹാരമുണ്ടെന്ന് പ്രധാനമന്ത്രി പറയുന്നു. എന്നാൽ മറുവശത്ത് പ്രതിഷേധ സ്ഥലങ്ങൾ തടയാനും സൗകര്യങ്ങൾ വെട്ടിക്കുറയ്ക്കാനും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാനും സർക്കാർ പരമാവധി ശ്രമിക്കുന്നു.”

റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ പരേഡിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട് 70ഉം 80ഉം വയസുള്ളവർ ഉൾപ്പെടെ 122 പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യുകയും എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

farmer protests, കർഷക പ്രതിഷേധം, കർഷക സമരം, delhi farmers protests, govt farmer talks, police security delhi borders, delhi city news, indian express news, iemalayalam, ഐഇ മലയാളം

പൊലീസ് അറസ്റ്റ് ചെയ്ത 122 പേരുടെ പട്ടികയിൽ 80 കാരനായ ഗുർമുഖ് സിങ്ങുമുണ്ട്. കൂട്ടത്തിൽ ഏറ്റവും പ്രായം കൂടിയ ഗുർമുഖിനെ ജനുവരി 29 നാണ് മുഖർജി നഗർ പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. ഫത്തേഗഡ് സാഹിബ് ജില്ലയിലെ ഷമാസ്പൂർ ഗ്രാമത്തിൽ നിന്നുള്ള ഒരു ചെറുകിട കർഷകനായ ഇദ്ദേഹം ഒന്നര ഏക്കർ സ്ഥലത്ത് ഗോതമ്പും നെല്ലും വളർത്തുകയാണ്.

Read More: കർഷകരെ നേരിടാൻ വഴി നീളെ ഇരുമ്പാണികൾ പതിച്ച് പൊലീസ്; ചിത്രങ്ങൾ

“ആദ്യ ദിവസം മുതൽ അദ്ദേഹം കാർഷിക നിയമങ്ങൾക്ക് എതിരായിരുന്നു, അവ റദ്ദാക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. തുടക്കം മുതൽ അദ്ദേഹം ഡൽഹിയിലെ സിങ്കു അതിർത്തിയിൽ സമരത്തിലായിരുന്നു. 30 വർഷം സൈന്യത്തിൽ സേവനമനുഷ്ഠിച്ച് വിരമിച്ചയാളാണ് ഗുർമുഖ്. അച്ചടക്കമുള്ള ജീവിതം നയിക്കുന്ന അദ്ദേഹം ദിവസത്തിൽ രണ്ടുതവണ ഗുരുദ്വാരയിലേക്ക് പോകുമായിരുന്നു,” ഗ്രാമതലവൻ ഹർപിന്ദർ സിങ് പറഞ്ഞു.

ഇതുവരെ 44 എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 122 പേരെ അറസ്റ്റ് ചെയ്തതായും ഡൽഹി പൊലീസ് വക്താവ് ഡോ. എയ്ഷ് സിങ്കാൽ കഴിഞ്ഞദിവസം ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. 54 കർഷക നേതാക്കൾക്കും 200 ട്രാക്ടർ ഉടമകൾക്കും പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. “സുപ്രീം കോടതിയുടെ മാർഗനിർദേശപ്രകാരം ബന്ധപ്പെട്ട കേസുകളെക്കുറിച്ചുള്ള വിവരങ്ങൾ ഡൽഹി പൊലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരുടെ ബന്ധുക്കൾക്കും പൊലീസ് സ്റ്റേഷനുകളിൽ നിന്ന് വിവരങ്ങൾ തേടാം. കിംവദന്തികളിൽ വിശ്വസിക്കരുതെന്ന് ഞങ്ങൾ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു. ഡൽഹി പൊലീസ് നടത്തിയ അന്വേഷണം സുതാര്യവും നീതിയുക്തവുമാണ്,” സിങ്കാൽ പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: End harassment before talks farm unions