ശ്രീനഗർ: ഇന്ന് രാവിലെ ശ്രീനഗർ നഗരത്തിൽ വിഘടന വാദികൾ നടത്തിയ ആക്രമണത്തിൽ ജവാൻ കൊല്ലപ്പെട്ടു. സ്കൂളിനകത്ത് ഒളിച്ചിരുന്ന വിഘടനവാദികൾ ശനിയാഴ്ച വൈകിട്ട് സിആർപിഎഫ് സൈനികർക്ക് നേരെ വെടിയുതിർത്തിരുന്നു. ഇതേ തുടർന്നാണ് ആക്രമണം നടന്നത്.

രാവിലെ 3.40ഓടെ ആരംഭിച്ച വെടിവയ്പ് ഇപ്പോഴും തുടരുകയാണ്. വിഘടനവാദികളെ കീഴ്പ്പെടുത്താൻ ഇവിടെ കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഇന്ത്യൻ പട്ടാളത്തിന്റെ ചിന്നാൽ കോർപ്പ് ആസ്ഥാനത്ത് നിന്ന് ഒരു കിലോമീറ്റർ അകലെയായാണ് ആക്രമണം നടക്കുന്നത്.

അതീവ സുരക്ഷാ മേഖലയായ ഇവിടുത്തെ നിയന്ത്രണം ഇന്ത്യൻ സൈന്യം ഏറ്റെടുത്തു. വിഘടനവാദികൾ ഒളിച്ചിരിക്കുന്ന സ്കൂൾ സൈന്യം വളഞ്ഞിട്ടുണ്ട്. ഡ്രോൺ കാമറകളും അത്യാധുനിക സാങ്കേതിക സൗകര്യങ്ങളും ഉപയോഗപ്പെടുത്തിയാണ് വിഘടനവാദികളുടെ സ്ഥാനം സൈന്യം പരിശോധിക്കുന്നത്.

ഇന്നലെ നടന്ന ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് ഇവിടെ പരിക്കേറ്റിരുന്നു. ഒരു ജവാൻ കൊല്ലപ്പെടുകയും ചെയ്തു. പട്രോളിങ്ങ് നടത്തുന്നതിനിടെ സൈനീക വാഹനത്തിന് നേരെ വിഘടനവാദികൾ ആക്രമണം നടത്തുകയായിരുന്നു. വെടിവയ്പ്പിനിടെ ഒരു സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു. 2 സൈനീകർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അപ്രതീക്ഷിതമായാണ് ഇന്നലെ ആക്രമണം ഉണ്ടായത്.

സി​ആ​ർ​പി​എ​ഫി​ന്‍റെ 29​ ആം ബ​റ്റാ​ലി​യ​ൻ വാ​ഹ​ന​ത്തി​നു നേ​ർ​ക്ക് ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഒ​രു എ​സ്ഐ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. ഭീ​ക​ര​ർ​ക്കു നേ​രെ സി​ആ​ർ​പി​എ​ഫ് തി​രി​ച്ച​ടി​ച്ചു. തി​ര​ക്കേ​റി​യ മാ​ർ​ക്ക​റ്റ് സ്ഥി​തി​ചെ​യ്യു​ന്ന സ്ഥ​ല​ത്താ​യി​രു​ന്നു ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. അ​തി​നാ​ൽ ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം ഭീ​ക​ര​ർ​ക്ക് ര​ക്ഷ​പെ​ടാ​നാ​യി. സി​ആ​ർ​പി​എ​ഫ് സ്ഥ​ല​ത്ത് തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ