ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനത്തിന് തീപിടിച്ചു. ഡൽഹിയിൽനിന്നും സാൻഫ്രാൻസിസ്കോയിലേക്ക് പോകാനുള്ള ബോയിങ് 777 വിമാനത്തിലാണ് തീപിടിച്ചത്. ബുധനാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. ഓക്സിലറി പവർ യൂണിറ്റിൽവച്ച് വിമാനത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്.
#WATCH Air India Delhi to San Francisco (Boeing 777) flight caught fire in Auxiliary Power Unit (APU) yesterday at Delhi airport. Fire started during AC repair. Air India terms it minor incident, plane was empty at the time of repair work, fire was doused immediately. pic.twitter.com/Og790FVABE
— ANI (@ANI) April 25, 2019
വിമാനത്തിനകത്ത് മറ്റാരും ഉണ്ടായിരുന്നില്ല. എയര്‍ കണ്ടീഷന്റെ പണി നടക്കുന്നതിനിടയിലാണ് തീപിടിത്തം ഉണ്ടായത്. തീപടർന്ന ഉടൻ അണയ്ക്കാൻ സാധിച്ചതിനാൽ വൻ അപകടം ഒഴിവായതായും അധികൃതർ അറിയിച്ചു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook