മുംബൈ: മുംബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ റെയിൽവേ സ്​റ്റേഷനിലെ കാല്‍ നടപ്പാലത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട്​ മരണാസന്നയായ യുവതിയെ ലൈംഗികമായി അപമാനിക്കുന്ന ദൃശ്യങ്ങൾ പുറത്ത്​. നടപ്പാലത്തിൽ തിരക്കിപ്പെട്ട്​ മരിച്ചവരുടെ ഇടയിൽ പാതിജീവനായി കിടക്കുന്ന യുവതിയെ ഒരാൾ പീഡിപ്പിക്കുന്ന വിഡിയോ ദൃശ്യമാണ്​ സോഷ്യൽമീഡയയിൽ വൈറലാകുന്നതെന്ന് ‘ദി ഹിന്ദു’ റിപ്പോർട്ട് ചെയ്യുന്നു.

ചവി​​ട്ടേറ്റ്​ മരിച്ചുകിടക്കുന്നവർക്കിടയിൽ കിടക്കുന്ന യുവതിയുടെ ശരീരത്തി​​ന്റെ പാതിഭാഗം പാലത്തി​​ന്റെ പുറത്തേക്ക്​ വലിച്ച്​ പീഡിപ്പിക്കുകയായിരുന്നു. സഹായിക്കാനെന്ന രീതിയിൽ യുവതിയെ പുറത്തേക്ക്​ വലിച്ചെടുത്തയാളാണ്​ ഇത്തരം ​ക്രൂരകൃത്യം നടത്തിയത്​. യുവതിയുടെ കൈകൾ അനങ്ങുന്നതും ദൃശ്യത്തിൽ കാണം.

‘പുറത്തുവന്ന ദൃശ്യങ്ങൾ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്​. അവസാന ശ്വാസത്തിനുവേണ്ടി കൈനീട്ടിയവരെ ലൈംഗികമായി ആക്രമിക്കാൻ എങ്ങനെയാണ്​ മനസുവരിക. സംഭവം ഗൗരവമായി അന്വേഷിക്കുമെന്നും പ്രതികൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകും’ റെയിൽവേ പൊലീസ്​ കമീഷണർ നികേത്​ കൗശിക്​ പറഞ്ഞു.

മരണാസന്നയായ സ്​ത്രീയെ ലൈംഗികമായി പീഡിപ്പിച്ചതുൾപ്പെടെ നാണംകെട്ട പല സംഭവങ്ങളും എല്‍ഫിന്‍സ്റ്റണ്‍ സ്​റ്റേഷനിലെ ദുരന്തത്തിനിടയിലുണ്ടായെന്ന്​ പരിക്കേറ്റവർ പറയുന്നു. ദസറയായതിനാൽ മിക്ക സ്​ത്രീകളും സാരിയാണ്​ ഉടുത്തിരുന്നത്​. പാലത്തിൽ വീണ പലരുടെയും വസ്​ത്രങ്ങൾ സഹായിക്കാനെത്തിയവർ വലിച്ചുകീറിയതായും പരാതിയുണ്ട്​. സഹായത്തിനു വേണ്ടി നിലവിളിക്കുന്പോൾ അടുത്തു വന്നവർ ആഭരണങ്ങളും ബാഗുമായി കടന്നുവെന്നും പരിക്കേറ്റ സ്​ത്രീകൾ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ