scorecardresearch
Latest News

ആനകൾക്കിത് അന്ത്യകാലം

കൊച്ചി: നാട്ടിലും കാട്ടിലും ആനകള്‍ താരങ്ങളാണ്. വിനോദസഞ്ചാരത്തിനു പോകുന്നവരും കാട്ടുവഴികളില്‍ കൂടി യാത്ര പോകുന്നവരും കരിവീരന്റെ നില്‍പ്പും നടപ്പും ആസ്വദിച്ച് നോക്കിനില്‍ക്കാറുണ്ട്. ആക്രമിക്കാനുള്ള ആനയുടെ വരവ് കരുതി തന്നെയാണ് ഈ നില്‍പ്പെങ്കിലും ആനന്ദം ആവോളം പകരുന്ന കാഴ്ചസന്പത്താണ് ആന എക്കാലവും. എത്ര കാലം നമ്മുടെ ആനകള്‍ നമ്മോടൊപ്പമുണ്ടാകുമെന്നത് ഏറെ പ്രസക്തമായ ചോദ്യമാണ്. കഴിഞ്ഞുപോയ വര്‍ഷത്തിലും കണക്കില്ലാതെയാണ് ആനകള്‍ മണ്ണോടലിഞ്ഞത്. ആനയും മനുഷ്യനും തമ്മിലുള്ള കിടമത്സരത്തിലും കാട്ടുകള്ളന്മാരുടെ ആക്രമണത്തിലും സ്വാഭാവികരീതിയിലും 2016 ല്‍ 258 ആനകള്‍ ചരിഞ്ഞു. ഇതേ […]

ആനകൾക്കിത് അന്ത്യകാലം

കൊച്ചി: നാട്ടിലും കാട്ടിലും ആനകള്‍ താരങ്ങളാണ്. വിനോദസഞ്ചാരത്തിനു പോകുന്നവരും കാട്ടുവഴികളില്‍ കൂടി യാത്ര പോകുന്നവരും കരിവീരന്റെ നില്‍പ്പും നടപ്പും ആസ്വദിച്ച് നോക്കിനില്‍ക്കാറുണ്ട്. ആക്രമിക്കാനുള്ള ആനയുടെ വരവ് കരുതി തന്നെയാണ് ഈ നില്‍പ്പെങ്കിലും ആനന്ദം ആവോളം പകരുന്ന കാഴ്ചസന്പത്താണ് ആന എക്കാലവും.

എത്ര കാലം നമ്മുടെ ആനകള്‍ നമ്മോടൊപ്പമുണ്ടാകുമെന്നത് ഏറെ പ്രസക്തമായ ചോദ്യമാണ്. കഴിഞ്ഞുപോയ വര്‍ഷത്തിലും കണക്കില്ലാതെയാണ് ആനകള്‍ മണ്ണോടലിഞ്ഞത്. ആനയും മനുഷ്യനും തമ്മിലുള്ള കിടമത്സരത്തിലും കാട്ടുകള്ളന്മാരുടെ ആക്രമണത്തിലും സ്വാഭാവികരീതിയിലും 2016 ല്‍ 258 ആനകള്‍ ചരിഞ്ഞു. ഇതേ സമയം തന്നെ നാട്ടാനകളുടെ എണ്ണത്തിലും വലിയ കുറവുണ്ടായി. 26 ആനകളാണ് ഇക്കാലയളവില്‍ ഓര്‍മ്മയായത്.

Forest Elephant, Elephant Died in Forest, Elephant, Elephant in Kerala

വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ ആനകള്‍ ചരിഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 94 എണ്ണം.മറ്റ് വനമേഖലകളില്‍ പാലക്കാട് 36 ആനകളുടെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ മലപ്പുറത്ത് 22 ഉം എറണാകുളത്ത് 18 ഉം ആനകള്‍ ചരിഞ്ഞതായി കണ്ടെത്തി. കോട്ടയം-പത്തനംതിട്ട-ഇടുക്കി ജില്ലകളിലായി പരന്നുകിടക്കുന്ന വനമേഖലയില്‍ 64 ആനകളാണ് ചരിഞ്ഞത്. സംസ്ഥാനത്തിന്റെ തെക്കേയതരില്‍ അഗസ്ത്യവനത്തില്‍ മാത്രം 12 ആനകളുടെ മൃതശരീരം കണ്ടെത്തി. കൊല്ലം ജില്ലയില്‍ 6, കോഴിക്കോട് 4, കാസര്‍കോട് 2 എന്നിങ്ങനെയാണ് അവശേഷിക്കുന്ന കണക്ക്.

പത്രവാര്‍ത്തകളില്‍ നിന്ന് തൃശ്ശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോഴ്‌സ് ആണ് ആനകളുടെ മരണക്കണക്ക് കണ്ടെത്തിയത്. എന്നാല്‍ ചരിഞ്ഞ കാട്ടാനകളുടെ ആന്തരികാവയവങ്ങള്‍ ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ മോളിക്യുലാര്‍ ബയോളജിയിലേയ്ക്ക് അയക്കണമെന്ന ചട്ടം പോയ വര്‍ഷം പാലിക്കപ്പെട്ടിട്ടില്ല. പ്രദേശത്തെ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് മഹസര്‍ തയ്യാറാക്കി ഇദ്ദേഹത്തിന്റെ തന്നെ സാന്നിദ്ധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന ചട്ടവും പാലിച്ചില്ലെന്ന് ടാസ്‌ക് ഫോഴ്‌സ് സെക്രട്ടറി വി.കെ. വെങ്കിടാചലം കുറ്റപ്പെടുത്തി.
Elephent body Exhibited, Captive elephant

‘കടുത്ത അനാസ്ഥയാണ് ആനകളുടെ സംരക്ഷണത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്. വനം വകുപ്പിന്റെ കോന്നിയിലെ ആന വളര്‍ത്ത് കേന്ദ്രത്തിലാണ് നാട്ടാനകളില്‍ മൂന്നെണ്ണം ചരിഞ്ഞത്. 22 ആനകള്‍ക്കും ക്ഷയരോഗം, പാദരോഗം, ദഹനക്കേട് തുടങ്ങിയ അസുഖങ്ങളും പാപ്പാന്മാരില്‍ നിന്നേറ്റ പീഡനത്തിന്റെ മുറിവുകളും ഉണ്ടായിരുന്നു.’-വെങ്കിടാചലം പറഞ്ഞു. ചരിഞ്ഞ നാട്ടാനകളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കേന്ദ്ര വനം വകുപ്പ് ആവശ്യപ്പെട്ടിട്ടും സംസ്ഥാനത്തെ വന്യജീവി വിഭാഗം കൈമാറുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ആനകള്‍ കൂട്ടമായി ചത്തൊടുങ്ങുന്നതിന് പിന്നില്‍ കാരണങ്ങള്‍ അനവധിയാണ്. ഈ അവസ്ഥ തുടര്‍ന്നുപോയാല്‍ ആനയെന്നൊരു ജീവി ഉണ്ടായിരുന്നുവെന്ന് അധികം വൈകാതെ പറയേണ്ടി വരും.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Elephants death rate is increasing in kerala says wildlife reports