Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഫോട്ടോയെടുക്കാന്‍ ശ്രമിച്ചയാളെ കാട്ടാന ചവിട്ടിക്കൊന്നു

ആനയുടെ ചവിട്ടേറ്റ് തത്ക്ഷണം തന്നെ സാദിക്ക് മരിച്ചെങ്കിലും 15 മിനുട്ടോളം ആന സ്ഥലത്ത് തന്നെ നിന്നതിനാല്‍ മറ്റു യാത്രക്കാരും നിസ്സഹായരായിരുന്നു.

Elephant

കൊല്‍ക്കത്ത: റോഡരികില്‍ കണ്ട കാട്ടാനയുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയില്‍ ലടഗുരി വനപ്രദേശത്ത് ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു സംഭവം.

എന്‍എച്ച് 31 ലൂടെയുള്ള യാത്രാമധ്യേയാണ് വഴിയരികില്‍ സാദിക് റഹ്മാന്‍ കാട്ടാനയെ കാണുന്നത്. ചിത്രമെടുക്കാന്‍ അദ്ദേഹം കാറില്‍ നിന്നിറങ്ങുകയും കൊല്ലപ്പെടുകയുമായിരുന്നു. ജല്‍പായ്ഗുരി ബാങ്കിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ് സാദിഖ്.

ആന റോഡ് മുറിച്ചു കടക്കുന്നതിനാല്‍ വാഹനങ്ങളെല്ലാം റോഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയം കാറില്‍ നിന്നിറങ്ങി ഫോട്ടോയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ആന അടുത്തേക്കു വന്നപ്പോള്‍ സാദിക് ഓടാന്‍ കഴിയാതെ സ്തബ്ധനായി നിന്നു. ആനയുടെ ചവിട്ടേറ്റ് തത്ക്ഷണം തന്നെ സാദിക്ക് മരിച്ചെങ്കിലും 15 മിനുട്ടോളം ആന സ്ഥലത്ത് തന്നെ നിന്നതിനാല്‍ മറ്റു യാത്രക്കാരും നിസ്സഹായരായിരുന്നു.

കണക്കുകള്‍ പ്രകാരം ആനയും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷത്തില്‍ കഴിഞ്ഞ വര്‍ഷം 84 പേരാണ് കൊല്ലപ്പെട്ടത്.നതീവണ്ടിയിടിച്ചും മനുഷ്യരുടെ ആക്രമണത്തിലും നിരവധി ആനകളും കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടിട്ടുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Elephant tramples man who tried to take its photo on bengal highway

Next Story
ഗുജറാത്തിൽ രാഷ്ട്രീയക്കളി മുറുകി: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ജി​വ​ച്ച​താ​യി വ്യാജ പ്രാചാരണം; ഹാ​ർ​ദി​കിന് കനത്ത സുരക്ഷ
The moderation of comments is automated and not cleared manually by malayalam.indianexpress.com