‘വൈദ്യുതി പ്രതിസന്ധിയില്ല;’ ഡൽഹി ഇരുട്ടിലാവുമെന്ന മുന്നറിയിപ്പ് തള്ളി കേന്ദ്ര വൈദ്യുതി മന്ത്രി

“ശരാശരി കൽക്കരി സംഭരണത്തിലുണ്ട്, അത് നാല് ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കും. എല്ലാ ദിവസവും സ്റ്റോക്കിലെ കുറവ് നികത്തപ്പെടുന്നു, ”മന്ത്രി പറഞ്ഞു

coal shortage, power crisis india, coal shortage india, coal crisis india, coal supply crunch, delhi power crisis, delhi power supply crisis, delhi power news, delhi power shortage, delhi news, rk singh, power crisis, india electricity crisis, power minister, power ministry, coal ministry, tata power, bses, tata power shortage

ഡൽഹിയിൽ വൈദ്യുതി വിതരണം സംബന്ധിച്ച് “പ്രതിസന്ധി” ഇല്ലെന്ന് കേന്ദ്ര വൈദ്യുതി മന്ത്രി ആർ കെ സിങ്. വൈദ്യുതി മന്ത്രാലയത്തിന്റെയും വൈദ്യുതി വിതരണ കമ്പനികളായ ബിഎസ്ഇഎസ്, ടാറ്റ പവർ എന്നിവയുടേയും പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത രണ്ട് ദിവസങ്ങളിൽ ദേശീയ തലസ്ഥാനം ഒരു ഇരുട്ടിലാവുന്ന അവസ്ഥ നേരിടേണ്ടിവരുമെന്നും രണ്ടാമത്തെ കോവിഡ് തരംഗത്തിൽ ഓക്സിജൻ ക്ഷാമം അനുഭവപ്പെട്ടതിന് തുല്യമാവും കൽക്കരി ക്ഷാമം എന്നും ഡൽഹി വൈദ്യുതി മന്ത്രി സത്യേന്ദർ ജെയിൻ മുന്നറിയിപ്പ് നൽകിയതിന് തൊട്ടടുത്ത ദിവസമാണ് കേന്ദ്ര മന്ത്രിയുടെ പ്രസ്താവന.

വൈദ്യുതി ആവശ്യകത പ്രതീക്ഷിച്ചതിലും വേഗത്തിൽ സാധാരണ നിലയിലെത്തിയതിനാൽ, രാജ്യത്തെ താപവൈദ്യുത നിലയങ്ങൾ കൽക്കരിയുടെ വളരെ കുറഞ്ഞ ലഭ്യത കാരണം ബുദ്ധിമുട്ടുകയാണ്. രാജ്യത്തെ മൊത്തം 135 താപവൈദ്യുത നിലയങ്ങളിൽ 126.8 ജിഗാവാട്ട് ശേഷിയുള്ള 104 താപ നിലയങ്ങളെ നിലവിൽ ഒരാഴ്ച വരെ “ക്രിട്ടിക്കൽ” അല്ലെങ്കിൽ “സൂപ്പർ ക്രിട്ടിക്കൽ” കൽക്കരി സ്റ്റോക്ക് ഉള്ളതായി തരം തിരിച്ചിരിക്കുന്നു. 89.5 ജിഗാവാട്ട് ശേഷിയുള്ള 72 പ്ലാന്റുകളിൽ 14 ദിവസമെന്ന് സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമായി മൂന്ന് ദിവസമോ അതിൽ കുറവോ സമയത്തേക്കുള്ള കൽക്കരി സ്റ്റോക്കുകളാണുള്ളത്.

എന്നാൽ, ഞായറാഴ്ച കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി പറഞ്ഞത് നാല് ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ശരാശരി റിസർവ് ശേഷി വൈദ്യുതി നിലയങ്ങളിലുണ്ടെന്നാണ്. “നമുക്ക് ശരാശരി കൽക്കരി റിസർവുണ്ട്, അത് നാല് ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കും. എല്ലാ ദിവസവും സ്റ്റോക്ക് നികത്തപ്പെടുന്നു, ”അദ്ദേഹം പറഞ്ഞു. കൽക്കരി, ഖനി മന്ത്രി പ്രഹ്ലാദ് ജോഷിയുമായി താൻ ബന്ധപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: മുന്ദ്ര അദാനി തുറമുഖത്തെ മയക്കുമരുന്ന് കടത്ത്; രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്

“ഡൽഹിക്ക് ആവശ്യമായ വൈദ്യുതി നൽകുന്നുണ്ട്, അത് തുടരും,” എന്നും സിങ്

രാജ്യത്താകെയുള്ള വൈദ്യുത നിലയങ്ങളിലേക്ക് ആവശ്യമായ അളവിൽ ഗ്യാസ് വിതരണം ചെയ്യുന്നത് തുടരാൻ യോഗത്തിൽ പങ്കെടുത്ത ഗെയിൽ ചെയർമാനോടും മാനേജിംഗ് ഡയറക്ടറോടും ആവശ്യപ്പെട്ടതായും സിങ് പറഞ്ഞു.

“രണ്ട് ദിവസത്തിന് ശേഷം ഗ്യാസ് വിതരണം നിർത്തുമെന്ന് ഗെയിൽ ബവാന ഗ്യാസ് പവർ പ്ലാന്റിനെ അറിയിച്ചതിനെത്തുടർന്ന് പരിഭ്രാന്തി ഉടലെടുത്തു. ഇന്നത്തെ യോഗത്തിൽ പങ്കെടുത്ത ഗെയിൽ സിഎംഡിയോട് ആവശ്യ സാധനങ്ങളുടെ വിതരണം തുടരാൻ ഞാൻ ആവശ്യപ്പെട്ടു. വിതരണം തുടരുമെന്ന് അദ്ദേഹം എനിക്ക് ഉറപ്പ് നൽകി. മുൻകാലങ്ങളിൽ ഗ്യാസിന് ക്ഷാമം ഉണ്ടായിരുന്നില്ല, ഭാവിയിലും അത് സംഭവിക്കില്ല, ”സിങ് പറഞ്ഞു.

“ഫലത്തിൽ, ഒരു പ്രതിസന്ധിയും ഉണ്ടായിരുന്നില്ല, ഇപ്പോഴും ഇല്ല. അത് അനാവശ്യമായി സൃഷ്ടിക്കപ്പെട്ടതാണ്. ഉപഭോക്താക്കൾക്ക് പരിഭ്രാന്തി സൃഷ്ടിക്കുന്ന അടിസ്ഥാനരഹിതമായ എസ്‌എം‌എസുകൾ അയച്ചാൽ നടപടിയെടുക്കുമെന്ന് ടാറ്റ പവറിന്റെ സിഇഒയ്ക്ക് ഞാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗെയിൽ, ടാറ്റാ പവർ എന്നിവരുടെ സന്ദേശങ്ങൾ നിരുത്തരവാദപരമായ പെരുമാറ്റമായി കാണാനാവും, ”അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹി ദേശീയ തലസ്ഥാന പ്രദേശത്തിന്റെ ചില ഭാഗങ്ങളിൽ വൈദ്യുതി വിതരണം ചെയ്യുന്ന ടാറ്റ പവർ ഡിസ്ട്രിബ്യൂഷൻ ലിമിറ്റഡ് (ടിപിഡിഡിഎൽ)

ഒന്നോ രണ്ടോ ദിവസത്തേക്ക് വൈദ്യുതി വിതരണം ചെയ്യാനുള്ള കൽക്കരി മാത്രമാണ് പക്കലുള്ളതെന്നും അതിനാൽ പവർ കട്ട് ഉണ്ടാവുമെന്നും ടാറ്റ പവർ ഡിസ്ട്രിബ്യൂഷൻ ലിമിറ്റഡ് (ടിപിഡിഎൽഎൽ) ശനിയാഴ്ച മുന്നറിയിപ്പ് നൽകിയതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. ദേശീയ തലസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ വൈദ്യുതി വിതരണം ചെയ്യുന്ന സ്ഥാപനമാണ് ടിപിഡിഎൽഎൽ.

Also Read: ലഖിംപൂര്‍ ഖേരി: മന്ത്രി രാജി വയ്ക്കും വരെ പ്രക്ഷോഭം തുടരും, ആർക്കും തടയാനാവില്ലെന്ന് പ്രിയങ്ക

അതേസമയം വൈദ്യുതി വിതരണത്തിലെ പ്രശ്നങ്ങൾ രാജ്യത്ത് പവർകട്ടിലേക്ക് നയിക്കില്ലെന്ന് മന്ത്രി ആർകെ സിങ് ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു. വരുന്ന ആറ് മാസത്തോളം കൽക്കരി വിതരണ സാഹചര്യം മോശമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

“അടുത്ത അഞ്ച്-ആറ്, നാല്-അഞ്ച് മാസങ്ങളിൽ ഇത് സുഖമായിരിക്കുമോ എന്ന് എനിക്കറിയില്ല … സാധാരണയായി ഒക്ടോബർ രണ്ടാം പകുതിയിൽ ഡിമാൻഡ് കുറയാൻ തുടങ്ങും … അത് (കാലാവസ്ഥ) തണുക്കാൻ തുടങ്ങുമ്പോൾ … പക്ഷേ ഇത് സ്പർശിച്ച് പോകാനാണ് പോകുന്നത്, ”സിംഗ് പറഞ്ഞു.

മഴക്കാലത്തിനു ശേഷമുള്ള ഡിമാൻഡും വിതരണ ക്ഷാമവും കൂടാതെ, 2021 ഏപ്രിൽ-ജൂൺ മാസങ്ങളിലെ സ്റ്റോക്ക് ബിൽഡ്-അപ്പ്, കൽക്കരിയുടെ അന്താരാഷ്ട്ര വില ഉയർന്നതിനാൽ ഇറക്കുമതിയിൽ ഉണ്ടായ ഇടിവ് എന്നിവ കാരണം കൽക്കരി പ്രതിസന്ധി ഉയർന്നു. സാധാരണഗതിയിൽ, അഖിലേന്ത്യാ വൈദ്യുതി ഉപഭോഗം ഒക്ടോബറിൽ ഏറ്റവും ഉയർന്ന അളവിലെത്തും. ഇത് സാധാരണയായി മൺസൂൺ ബാധിച്ചതിനെത്തുടർന്ന് ഖനനങ്ങളിൽ നിന്നുള്ള ഉൽപാദനം കുറഞ്ഞതിന് പിറകെയുള്ള സമയമായിരിക്കും.

അതേസമയം, കൽക്കരി പ്രതിസന്ധിയുണ്ടെന്ന് അംഗീകരിക്കാൻ കേന്ദ്രം തയ്യാറല്ലെന്നും എല്ലാ പ്രശ്നങ്ങളിലും കണ്ണടയ്ക്കുന്ന നയവും രാജ്യത്തിന് മാരകമാണെന്നും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു

എന്നാൽ കൽക്കരി പ്രതിസന്ധിയില്ലെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഈ വിഷയത്തിൽ പ്രധാനമന്ത്രിക്ക് കത്തെഴുതരുതെന്നും വൈദ്യുതി മന്ത്രി ആർ കെ സിങ് പറഞ്ഞിരുന്നു. ഒരു കേന്ദ്ര കാബിനറ്റ് മന്ത്രി ഇത്തരം നിരുത്തരവാദപരമായ സമീപനം സ്വീകരിച്ചത് ദുഖകരമാണെന്നും സിസോദിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രതിസന്ധിയിൽ നിന്ന് “ഒളിച്ചോടാൻ” കേന്ദ്ര സർക്കാർ ഒഴികഴിവുകൾ നടത്തുന്നുവെന്ന് ഇത് വ്യക്തമായി കാണിക്കുന്നുവെന്നും സിസോദിയ പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Electricity power shortage union power ministery rk singh coal shortage crisis

Next Story
ലഖിംപൂര്‍ ഖേരി: മന്ത്രി രാജി വയ്ക്കും വരെ പ്രക്ഷോഭം തുടരും, ആർക്കും തടയാനാവില്ലെന്ന് പ്രിയങ്കLakhimpur Kheri, ലഖിംപുര്‍ ഖേരി, Ajay Mishra's Son, അജയ് മിശ്ര, Ashish Mishra, ആശിഷ് മിശ്ര, Farmers Protest, Supreme Court, News, priyanka gandhi rally, priyanka gandhi, പ്രിയങ്ക ഗാന്ധി, Lakhimpur Kheri, Lakhimpur Kheri Live Updates, Lakhimpur Kheri incident, Lakhimpur Kheri violence, Kisan Andolan, farmers protest, UP Lakhimpur Kheri Violence Live, UP Lakhimpur Kheri Violence, India farmers protests, lakhimour kheri violence story, up lakhimpur kheri violence incident, Latest News, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com