വാഷിങ്ടൺ: അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡനെ ഔദ്യോഗികമായി തെരഞ്ഞെടുത്ത് ഇലക്ട്രല്‍ കോളേജ്. അദ്ദേഹത്തിന് 306 വോട്ടുകളുടെ ശക്തമായ തിരഞ്ഞെടുപ്പ് ഭൂരിപക്ഷം നൽകുകയും കഴിഞ്ഞ മാസത്തെ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ വിജയം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് തോൽവി സമ്മതിക്കേണ്ട സാഹചര്യമായിരിക്കുകയാണ്. പുതിയ വൈസ് പ്രസിഡന്റായി കമലാ ഹാരിസിനെയും തെരഞ്ഞെടുത്തു.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡൻ തന്റെ വിജയത്തിന്റെ നിയമസാധുതയെക്കുറിച്ചുള്ള ചോദ്യങ്ങൾ അവഗണിക്കുകയും ഇലക്ടറൽ കോളേജ് തന്റെ വിജയം പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷം ഫലം അംഗീകരിക്കാൻ അമേരിക്കൻ ജനതയോട് ആഹ്വാനം ചെയ്യുകയും ചെയ്തു.

അസാധാരണമാംവിധം നീണ്ടതും വിവാദപരവുമായ ഒരു തിരഞ്ഞെടുപ്പാണ് ഇതോടെ അവസാനിച്ചത്. വെല്ലുവിളികൾക്കിടയിലും ജനാധിപത്യ പ്രക്രിയ വിജയിച്ചതിൽ അഭിമാനമുണ്ടെന്ന് ബൈഡൻ പ്രതികരിച്ചു. എല്ലാ അമേരിക്കക്കാർക്കും, തന്നോട് യോജിക്കാത്തവർക്ക് പോലും താൻ പ്രസിഡന്റാകുമെന്ന് അദ്ദേഹം പറഞ്ഞു. മഹാമാരിയേയും അതുമൂലമുണ്ടായ സാമ്പത്തിക തകർച്ചയേയും നേരിടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

കനത്ത വെല്ലുവിളികള്‍ക്കിടയിലും ജനാധിപത്യം വിജയിച്ചതില്‍ അഭിമാനമുണ്ടെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു.

“ഒരിക്കല്‍ കൂടി അമേരിക്കയില്‍ നിയമവാഴ്ചയും ഭരണഘടനയും ജനങ്ങളുടെ ആഗ്രഹവും വ്യക്തമായി. ഇവിടെ ജനാധിപത്യത്തിന് മേല്‍ സമ്മര്‍ദ്ദമുണ്ടാവുകയും അതിന് ഭീഷണി നേരിടേണ്ടി വരികയും ജനാധിപത്യം വലിയൊരളവില്‍ പരീക്ഷിക്കപ്പെടുകയും ചെയ്തു. എന്നാല്‍ ജനാധിപത്യം ശക്തവും സത്യവുമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു,” ബൈഡന്‍ പറഞ്ഞു.

നവംബര്‍ 3ന് നടന്ന പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ജോ ബൈഡന് ഭൂരിപക്ഷം ഉള്ളതായി വ്യക്തമായതിനെ തുടര്‍ന്നാണ് ഇലക്ട്രല്‍ കോളേജ് അദ്ദേഹത്തെ പ്രസിഡന്റായി പ്രഖ്യാപിച്ചത്. 306 ഇലക്ട്രല്‍ വോട്ടുകളാണ് നിലവില്‍ ബൈഡന് ലഭിച്ചത്. ട്രംപിന് 232 വോട്ടുകളുമാണ് ലഭിച്ചത്.

ട്രംപ് തോല്‍വി സമ്മതിക്കാതിരുന്ന അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാഡ, പെന്‍സില്‍വാനിയ വിസ്‌കോസിന്‍ തുടങ്ങിയ ആറ് സംസ്ഥാനങ്ങളിലും ബൈഡന്‍ വിജയിച്ചതായി കഴിഞ്ഞ ദിവസം ഇലക്ട്രല്‍ കോളേജ് പ്രഖ്യാപിക്കുകയായിരുന്നു.

നേ​ര​ത്തെ, വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ആ​രോ​പി​ച്ച് ഡോ​ണ​ൾ​ഡ് ട്രം​പ് കോ​ട​തി​യെ വ​രെ സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ട്രം​പും അ​നു​കൂ​ലി​ക​ളും ന​ൽ​കി​യ മു​ഴു​വ​ൻ ഹ​ർ​ജി​ക​ളും കോ​ട​തി ത​ള്ളു​ക​യാ​ണു​ണ്ടാ​യ​ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook