പനജി: ഗോവൻ മുഖ്യമന്ത്രിയും ബിജെപി എംഎൽഎയുമായ ലക്ഷ്മികാന്ത് പർസേക്കറിന് തോൽവി. ഗോവയിലെ മാൻഡ്രേം മണ്ഡലത്തിൽ നിന്നും മത്സരിച്ച ലക്ഷ്മി കാന്ത് കോൺഗ്രസ് സ്ഥാനാർഥി ദയാനന്ത് രഘുനാഥിനോടാണ് തോറ്റത്. 2012 ൽ നടന്ന തിരഞ്ഞെടുപ്പിൽ 3,400 വോട്ടുകളുടെ മാത്രം ലീഡിനായിരുന്നു ലക്ഷ്മികാന്ത് ജയിച്ചിരുന്നത്.

ബിജെപി വിട്ട് കോൺഗ്രസ് പാളയത്തിലേക്ക് എത്തിയ ദയാനന്ത് രഘുനാഥാണ് ഗോവൻ മുഖ്യമന്ത്രിയെ അട്ടിമറിച്ചത്. അയ്യായിരത്തിലധികം വോട്ടുകൾക്കാണ് രഘുനാഥിന്റെ വിജയം. രഘുനാഥിന്രെ കന്നി അങ്കമായിരുന്നു ഇത്. മുഖ്യമന്ത്രിയായിരുന്ന മനോഹർ പരീക്കർ 2014 ൽ കേന്ദ്രത്തിലേക്ക് പോയതോടെയാണ് ലക്ഷ്മികാന്ത് പർസേക്കർ മുഖ്യമന്ത്രിയായത്.

ഗോവയിൽ ബിജെപിയെ പിന്തള്ളി​ അധികാരത്തിലേക്ക് എത്താനുള്ള ശ്രമത്തിലാണ് കോൺഗ്രസ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ