ന്യൂഡൽഹി: രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പ് ഈ വ്യാഴാഴ്ച നടക്കുമെന്ന് രാജ്യസഭാ അധ്യക്ഷനായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അറിയിച്ചു.

കോൺഗ്രസ്സിന്റെ പി.ജെ.കുര്യനായിരുന്നു രാജ്യസഭയിലെ ഉപാധ്യക്ഷൻ അദ്ദേഹത്തിന്റെ രാജ്യസഭാ കാലവധി കഴിഞ്ഞതോടെയാണ് ഉപാധ്യക്ഷ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. രാജ്യസഭയിൽ ഭരണപക്ഷത്തേക്കാൾ അംഗബലം പ്രതിപക്ഷത്തിനാണ് എന്നത് കേന്ദ്രത്തിന് തലവേദന സൃഷ്ടിക്കുന്ന ഒന്നാണ്.

പി.ജെ.കുര്യന്റെ രാജ്യസഭാ കാലാവധി തീർന്നുമായി ബന്ധപ്പെട്ട് കേരളത്തിലെ കോൺഗ്രസിൽ ഉണ്ടായ പൊട്ടിത്തെറി ഇതുവരെ അവസാനിച്ചിട്ടില്ല. കുര്യന് വീണ്ടും അവസരം കൊടുക്കുന്നതിനെതിരെ കേരളത്തിലെ കോൺഗ്രസിലെ യുവതലമുറയിലെ ഒരു വിഭാഗം രംഗത്തു വന്നിരുന്നു. ഇത് സംബന്ധിച്ച വിവാദങ്ങൾ അരങ്ങേറുന്നതിനിടയിൽ ഈ രാജ്യസഭാ സീറ്റ് കോൺഗ്രസ്സ് നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും എം.എം.ഹസ്സനും ചേർന്ന് കേരളാ കോൺഗ്രസ് (മാണി)ക്ക് നൽകിയെന്നത് വിവാദമായി. ആ വിവാദം ഇപ്പോഴും അവസാനിക്കാതെ തുടരുകയാണ്. യുഡിഎഫ് ഉന്നതാധികാര സമിതിയിൽ നിന്നും കഴിഞ്ഞ ദിവസം വി.എം.സുധീരൻ രാജിbച്ചത് ഇതിൽ പ്രതിഷേധിച്ചായിരുന്നു.

അസം പൗരത്വ പ്രശ്നത്തിൽ പ്രതിപക്ഷം ശക്തമായ എതിർപ്പ് ഉയർത്തിയിട്ടുണ്ട്. തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിലുളള പ്രതിഷേധം വെള്ളിയാഴ്ച ഇരുസഭകളുടെയും പ്രവർത്തനത്തെ തടസ്സപ്പെടുത്തിയിരുന്നു. ഇന്ന് തൃണമൂൽ എംപിമാർ പാർലമെന്റിന് മുന്നിൽ ഈ വിഷയത്തിൽ പ്രതിഷേധം രേഖപ്പെടുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook