ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. ബിജെപി വിരുദ്ധ വികാരം കോൺഗ്രസിനെ വീണ്ടും സംസ്ഥാനത്ത് ഭരണത്തിലെത്തിക്കുമോയെന്നാണ് രാജ്യം ഒന്നടങ്കം ചോദിക്കുന്നത്. അതേസമയം ഹിമാചൽ പ്രദേശിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ഇന്ന് നടക്കും.

കോൺഗ്രസ് വോട്ട് നില മെച്ചപ്പെടുത്തുമെങ്കിലും, ഗുജറാത്തിൽ ബിജെപി തന്നെ അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോളുകൾ നൽകിയ സൂചന. ഹിമാചൽ പ്രദേശിൽ ബിജെപി അധികാരത്തിലെത്തുമെന്നും എക്സിറ്റ് പോളുകൾ പ്രവചിച്ചു. ഗുജറാത്തിൽ 182 സീറ്റുകളിലേക്കും, ഹിമാചലിൽ 62 സീറ്റിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്.

Assembly elections results 2017 LIVE Updates: Counting of votes begins in Gujarat, Himachal Pradesh; BJP takes early lead

ഗു​​​ജ​​​റാ​​​ത്തി​​​ൽ 37 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാണ് വോ​​​ട്ടെ​​​ണ്ണ​​​ൽ ന​​​ട​​​ക്കു​​​ക. ഇവിടെ നാ​​ല് മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലെ ആ​​റു ബൂ​​ത്തു​​ക​​ളി​​ൽ ഇ​​ന്ന​​ലെ റീ ​​പോ​​ളിങ്ങിൽ 70 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം വോട്ട് രേ​​ഖ​​പ്പെ​​ടു​​ത്തി. ജി​​ഗ്‌​​നേ​​ഷ് മേ​​വാ​​നി മ​​ൽസ​​രി​​ക്കു​​ന്ന വ​​ഡ്ഗാം, സാ​​വ്‌​​ലി, വീ​​രാം​​ഗാം, ദാ​​സ്ക്രോ​​യി മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലെ ബൂ​​ത്തു​​ക​​ളി​​ലാ​​ണ് റീ ​​പോ​​ളിങ് ന​​ട​​ന്ന​​ത്. ര​​​ണ്ടു ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് ഇ​​​വി​​​ടെ വോ​​​ട്ടെ​​​ടു​​​പ്പു ന​​​ട​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് ഗു​​​ജ​​​റാ​​​ത്തി​​​ൽ 2.91 ശ​​​ത​​​മാ​​​നം പോ​​​ളിങ് കു​​​റ​​​ഞ്ഞത് ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് നിരീക്ഷണം.

22 വ​​​ർ​​​ഷ​​​മാ​​​യി അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ തു​​​ട​​​രു​​​ന്ന ഗു​​​ജ​​​റാ​​​ത്തി​​​ൽ ഇ​​​ത്ത​​​വ​​​ണ ബി​​​ജെ​​​പി​​​ക്കു സീ​​​റ്റ് കു​​​റ​​​യു​​​മെ​​​ന്നാ​​​ണു വി​​​ല​​​യി​​​രു​​​ത്ത​​​ൽ. ക​​​ഴി​​​ഞ്ഞ​​​ത​​​വ​​​ണ ബി​​​ജെ​​​പി​​​ക്ക് 115 സീ​​​റ്റു​​​ണ്ടാ​​​യി​​​രു​​​ന്നു. കോ​​​ൺ​​​ഗ്ര​​​സ് 61 സീ​​​റ്റും മ​​​റ്റു​​​ള്ള​​​വ​​​ർ ആ​​​റു സീ​​​റ്റും നേ​​​ടി​​​യി​​​രു​​​ന്നു. ഹി​​​മാ​​​ച​​​ലി​​​ൽ 42 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​ണു വോ​​​ട്ടെ​​​ണ്ണ​​​ൽ ന​​​ട​​​ക്കു​​​ക. ഹി​​​മാ​​​ച​​​ലി​​​ൽ ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ കോ​​​ൺ​​​ഗ്ര​​​സി​​​ന് 36 സീ​​​റ്റു​​​ണ്ടാ​​​യി​​​രു​​​ന്നു. ബി​​​ജെ​​​പി​​​ക്ക് 26ഉം ​​​മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്ക് ആ​​​റു സീ​​​റ്റു​​​മാ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook