Elections 2018 exit polls: ന്യൂഡൽഹി: രാജ്യത്ത് വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുളള നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് നേരിയ മുൻതൂക്കം പ്രഖ്യാപിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ.
മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, മിസോറാം, രാജസ്ഥാൻ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. എല്ലാ സംസ്ഥാനങ്ങളിലും ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുവെന്നായിരുന്നു തിരഞ്ഞെടുപ്പിന് മുൻപുളള പ്രതീതി. പ്രചാരണം ചൂടുപിടിച്ചതോടെ രാഷ്ട്രീയ കാലാവസ്ഥ എങ്ങിനെ മാറിയെന്നതാണ് എക്സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നത്.
മധ്യപ്രദേശ് എക്സിറ്റ് പോൾ ഫലം ഇങ്ങിനെ
മധ്യപ്രദേശിൽ 116 സീറ്റാണ് കേവല ഭൂരിപക്ഷം വേണ്ടത്. ഇതിൽ 104 മുതൽ 122 വരെ സീറ്റിൽ കോൺഗ്രസ് ജയിക്കുമെന്നാണ് ഇന്ത്യ ടുഡെ-ആക്സിസ് മൈ ഇന്ത്യ പ്രവചനം. അതേസമയം ബിജെപിയ്ക്ക്, 102 മുതൽ 120 സീറ്റ് വരെ നേടാനാവുമെന്നും സർവ്വെ ഫലം പറയുന്നു.
BJP, Congress head for photo finish in battle for #MadhyaPradesh, predicts India Today-Axis My India Exit Poll.
Follow LIVE UPDATES>>https://t.co/v955B5GXCy pic.twitter.com/HAD9sK7cDV
— The Indian Express (@IndianExpress) December 7, 2018
അതേസമയം ബിജെപി അധികാരത്തിലെത്തുമെന്ന് ടൈംസ് നൗവിന്റെ ഫലത്തിൽ പറയുന്നു. കോൺഗ്രസിന് 89 സീറ്റും ബിജെപിക്ക് 126 സീറ്റുമാണ് പ്രവചിക്കുന്നത്. ബിഎസ്പിക്ക് സംസ്ഥാനത്ത് രണ്ട് സീറ്റും മറ്റുളളവർ ഏഴ് സീറ്റിലും വിജയിക്കുമെന്നാണ് പ്രവചനം.
ജൻ കി ബാത്തിന്റെ പ്രവചനം ബിജെപിക്ക് ഭരണത്തുടർച്ച പ്രഖ്യാപിക്കുന്നതാണ്. ബിജെപി 108 മുതൽ 128 വരെ സീറ്റ് നേടുമെന്നാണ് ഇവരുടെ പ്രവചനം. കോൺഗ്രസ് ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവയ്ക്കുമെന്നും 104 മുതൽ 122 വരെ സീറ്റുകൾ നേടാമെന്നും ഇവർ പ്രവചിക്കുന്നു.
കോൺഗ്രസ് മധ്യപ്രദേശിൽ ബിജെപിയുടെ തുടർ ഭരണം അവസാനിപ്പിക്കുമെന്നാണ് ന്യൂസ് നേതാ പ്രവചനം. 112 സീറ്റുകളിലാണ് കോൺഗ്രസ് വിജയിക്കുക. ബിജെപി 106 സീറ്റുകളിലും മറ്റുളളവർ 12 സീറ്റുകളിലും വിജയിക്കും.
എബിപി – ലോക്‌നീതി സിഎസ്‌ഡിഎസ് പ്രവചനവും മധ്യപ്രദേശിൽ കോൺഗ്രസിന് ആശ്വാസം നൽകുന്നതാണ്. കോൺഗ്രസ് 126 ലേറെ സീറ്റ് നേടുമെന്നും ബിജെപിക്ക് 94 സീറ്റ് മാത്രമേ ലഭിക്കൂവെന്നുമാണ് പ്രവചനം.
ഛത്തീസ്‌ഗഡിൽ കോൺഗ്രസിന് മുൻതൂക്കം
ഛത്തീസ്‌ഗഡിലും ബിജെപിക്ക് തന്നെയാണ് ടൈംസ് നൗ മുൻതൂക്കം പ്രവചിക്കുന്നത്. കേവല ഭൂരിപക്ഷമായ 46 സീറ്റുകളിൽ ബിജെപി വിജയിക്കുമെന്നാണ് പ്രവചനം. കോൺഗ്രസ് 90 അംഗ സഭയിൽ 35 സീറ്റുകളിൽ വിജയിക്കും. ബിഎസ്‌പിക്ക് ഏഴ് സീറ്റ് വരെ നേടാനാകുമെന്നും പ്രവചനം പറയുന്നു.
Exit polls predict tight race between Congress and BJP in #Chhattisgarh
Chhattisgarh has a 90-seat assembly with a majority mark of 46
Follow LIVE UPDATES>>https://t.co/v955B5GXCy pic.twitter.com/sspgfno4S1
— The Indian Express (@IndianExpress) December 7, 2018
പക്ഷെ റിപ്പബ്ലിക്- സീ വോട്ടർ ഛത്തീസ്‌ഗഡിൽ കോൺഗ്രസിനാണ് വിജയം പ്രവചിക്കുന്നത്. 42 മുതൽ 50 സീറ്റുകൾ വരെ കോൺഗ്രസ് നേടും. ബിജെപിക്ക് 35 മുതൽ 42 വരെ സീറ്റുകളേ നേടാനാവൂ. ബിഎസ്‌പി മൂന്ന് മുതൽ ഏഴ് സീറ്റുകൾ വരെ നേടാനാവുമെന്നും പ്രവചനം ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്ത് കോൺഗ്രസ് മുൻതൂക്കമെന്നാണ് ന്യൂസ് നേഷൻ പ്രവചിച്ചിരിക്കുന്നത്. 40 നും 44 നും ഇടയിൽ സീറ്റുകൾ കോൺഗ്രസ് വിജയിക്കും. ബിഎസ്‌പി നാല് മുതൽ എട്ട് സീറ്റുകൾ വരെ നേടും. ബിജെപിക്ക് 38 നും 42 നും ഇടയിൽ സീറ്റുകൾ വിജയിക്കാനാവും.
അതേസമയം ഇന്ത്യ ടിവിയുടെ പ്രവചനം ബിജെപിക്ക് അനുകൂലമാണ്. 42 നും 50 നും ഇടയിൽ സീറ്റുകൾ ബിജെപി നേടുമെന്നാണ് പ്രവചനം. കോൺഗ്രസ് 32 നും 38 നും ഇടയിൽ സീറ്റ് നേടുമെന്നും സർവ്വേ പറയുന്നു.
രാജസ്ഥാൻ പ്രവചനം ഇങ്ങിനെ
രാജസ്ഥാൻ കോൺഗ്രസിന് ഒപ്പമാണെന്ന തിരഞ്ഞെടുപ്പിന് മുൻപുളള പ്രതീതി ശരിവയ്ക്കുന്നതാണ് എക്സിറ്റ് പോൾ ഫലങ്ങളും. ഇന്ത്യ ടുഡെ ആക്സിസ് മൈ ഇന്ത്യ പ്രവചനം പ്രകാരം കോൺഗ്രസിന് 119 നും 141 നും ഇടയിൽ സീറ്റുകൾ പ്രവചിക്കുന്നു.
Exit polls predict comfortable victory for Congress in #Rajasthan
Follow LIVE UPDATES>>https://t.co/v955B5GXCy pic.twitter.com/wrbqa5XPnK
— The Indian Express (@IndianExpress) December 7, 2018
ബിജെപിക്ക് സംസ്ഥാനത്ത് 55 നും 72 നും ഇടയിൽ സീറ്റ് മാത്രമേ ലഭിക്കൂവെന്നാണ് പ്രവചനം. കോൺഗ്രസിന് 105 സീറ്റ് നേടി സംസ്ഥാനത്ത് അധികാരത്തിലെത്താനാകുമെന്നാണ് ടൈംസ് നൗ-സിഎൻഎക്സ് ഫലം ചൂണ്ടിക്കാട്ടുന്നത്. ടൈംസ് നൗ സർവ്വേ പ്രകാരം അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസ് അധികാരത്തിലെത്തുക ഇവിടെ മാത്രമാണ്. ബിജെപിക്ക് 85 ഉം മറ്റുളളവർക്ക് ഏഴും സീറ്റ് ലഭിക്കും. ഇതിൽ രണ്ട് സീറ്റ് ബിഎസ്‌പിക്കാണ്.
തെലങ്കാനയുടെ എക്‌സിറ്റ് പോൾ പ്രവചനം ഇത്
ടൈംസ് നൗ ന്യൂസിന്റെ പ്രവചനം പ്രകാരം കോൺഗ്രസിന് തെലങ്കാനയിൽ അധികാരം പിടിക്കാൻ സാധിക്കില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. കേവലഭൂരിപക്ഷത്തിന് 60 സീറ്റുകൾ വേണ്ട സംസ്ഥാനത്ത് 66 സീറ്റ് നേടി ടിആർഎസ് അധികാരം നിലനിർത്തുമെന്ന് പറയുന്നു.
തെലങ്കാനയിൽ കോൺഗ്രസ് ഭരണത്തിൽ എത്തില്ലെന്നാണ് ഇന്ത്യ ടുഡെ സർവ്വെ ഫലം വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പിൽ 79 മുതൽ 91 സീറ്റ് വരെ ടിആർഎസ് നേടും. കെ ചന്ദ്രശേഖര റാവുവിന്റെ സർക്കാരിന് യാതൊരു ഇളക്കവും ഉണ്ടാകില്ലെന്ന് പറയുന്ന സർവ്വെയിൽ കോൺഗ്രസ്-ടിഡിപി സഖ്യത്തിന് 21 മുതൽ 33 സീറ്റ് വരെയേ നേടാനാവൂ എന്ന് പറയുന്നു. ബിജെപിക്ക് മൂന്ന് സീറ്റുകൾ വരെ ഇവിടെ നേടാനായേക്കും എന്നും സർവ്വെ വ്യക്തമാക്കുന്നു.
മിസോറാമിൽ കോൺഗ്രസിന് നിരാശ?
റിപ്പബ്ലിക്-സീ വോട്ടർ എക്സിറ്റ് പോൾ പ്രവചനം പ്രകാരം കോൺഗ്രസിന് അധികാരം നഷ്ടപ്പെട്ടേക്കും. മിസോറാം നാഷണൽ ഫ്രണ്ടിനാണ് തിരഞ്ഞെടുപ്പിൽ മുൻതൂക്കം പ്രവചിക്കുന്നത്.
ഇവിടെ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 21 സീറ്റാണ്. എന്നാൽ ആർക്കും മാജിക് നമ്പറിൽ തൊടാൻ സാധിക്കില്ലെന്ന് സർവ്വെ ഫലം പറയുന്നു. 16 മുതൽ 20 വരെ സീറ്റ് എംഎൻഎഫ് നേടും. 14 മുതൽ 18 സീറ്റ് വരെ കോൺഗ്രസ് നേടും. വിജയിക്കുന്ന മറ്റ് സീറ്റുകളിൽ വലിയ സ്വാധീനം തിരഞ്ഞെടുപ്പിന് ശേഷം ലഭിക്കുമെന്നാണ് സർവ്വെ ചൂണ്ടിക്കാട്ടുന്നത്.