ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തോൽവിയെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. തിരഞ്ഞെടുപ്പിൽ വിജയിച്ച എല്ലാവരയെും അഭിനന്ദിക്കുന്നുവെന്നും കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങൾക്കുളള വിലയിരുത്തല്ല തിരഞ്ഞെടുപ്പ് ഫലമെന്നായിരുന്നു രാജ്നാഥ് സിങ് പറഞ്ഞത്. പാർലമെന്റിൽനിന്നും പുറത്തിറങ്ങിയപ്പോഴാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് ഇങ്ങനെ പറഞ്ഞത്.

ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപുളള സെമിഫൈനലായി വിശേഷിപ്പിച്ച അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ ബിജെപിക്ക് ഒട്ടും ആശ്വാസമേകുന്നതല്ല. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപിക്ക് കനത്ത പ്രഹരമേൽപ്പിച്ചായിരുന്നു കോൺഗ്രസ് മുന്നേറ്റം. ഛത്തീസ്ഗഡിൽ കോൺഗ്രസ് അധികാരം ഉറപ്പിച്ചു കഴിഞ്ഞു. ഇവിടെ പാർട്ടി കേവല ഭൂരിപക്ഷം നേടിയിട്ടുണ്ട്.

Assembly Election Result 2018 Live: മിസോറാമിൽ മുഖ്യമന്ത്രി തോറ്റു; മൂന്നിടത്ത് കോൺഗ്രസ് മുന്നേറ്റം; ബിജെപിക്ക് നഷ‌്‌ടം

മധ്യപ്രദേശിൽ ബിജെപിയുടെ ശക്തമായ അടിത്തറ ഇളക്കിയായിരുന്നു കോൺഗ്രസ് മുന്നേറ്റം. ഇവിടെ ബിഎസ്‌പി കോൺഗ്രസ്സിന് പിന്തുണ അറിയിച്ചിച്ചതോടെ കോൺഗ്രസ് ഭരണം ഏറെക്കുറെ ഉറപ്പിച്ച മട്ടാണ്. മധ്യപ്രദേശിൽ എക്സിറ്റ് പോൾ ഫലങ്ങൾ ആർക്കും അനുകൂലമായിരുന്നില്ല. കേവല ഭൂരിപക്ഷം ആർക്കും ഉണ്ടാകില്ലെന്നായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ. അതിനാൽ തന്നെ അഞ്ചു സംസ്ഥാനങ്ങളിൽ രാജ്യം ഉറ്റുനോക്കിയതും മധ്യപ്രദേശിലെ ജനവിധിയാണ്.

മധ്യപ്രദേശിൽ 15 വർഷമായി മുഖ്യമന്ത്രിയായി തുടരുന്ന ശിവരാജ് സിങ് ചൗഹാനായിരുന്നു ബിജെപിയുടെ തുറുപ്പു ചീട്ട്. നാലാമതും മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ജനവിധി തേടിയ ചൗഹാനും ബിജെപിക്കും ഇത്തവണത്തെ തിരഞ്ഞെടുപ്പിലേറ്റത് കനത്ത പ്രഹരമാണ്. ഹിന്ദി ഹൃദയ ഭൂമിയിൽ കോൺഗ്രസ്സിന്റെ തിരിച്ചുവരവിനാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്.

രാജസ്ഥാനിലും ബിജെപിയെക്കാൾ കോൺഗ്രസ്സാണ് മുന്നിൽ. മുഖ്യമന്ത്രി വസുന്ധര രാജെക്കെതിരെയുള്ള ഭരണവിരുദ്ധ വികാരമാണ് കോൺഗ്രസ് പ്രധാന പ്രചാരണ ആയുധമാക്കിയത്. ഇത് ഫലം കണ്ടുവെന്നാണ് പുറത്തുവരുന്ന തിരഞ്ഞെടുപ്പ് ഫലങ്ങൾ.

അതേസമയം, മിസോറാം കോൺഗ്രസ്സിനെ കൈവിട്ടു. 10 വർഷമായി മിസോറാമിൽ അധികാരത്തിലിരുന്ന കോൺഗ്രസ്സിന് എതിരായിട്ടായിരുന്നു ഇത്തവണത്തെ ജനവിധി. എക്സിറ്റ് പോൾ ഫലങ്ങളെ ശരിവച്ച് മിസോ നാഷനൽ ഫ്രണ്ട് (എംഎൻഎഫ്) ഇവിടെ അധിാകരം ഉറപ്പിച്ചിട്ടുണ്ട്. മിസോറാമിൽ ഭരണം നഷ്ടമാകുന്നത് കോൺഗ്രസ്സിന് വൻ തിരിച്ചടിയാണ്. ഇവിടെ ഭരണം നഷ്ടമായാൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഒരിടത്തും കോൺഗ്രസ് ഭരണത്തിൽ ഇല്ലാതെയാകും. കഴിഞ്ഞ തവണ ആകെയുള്ള 40 സീറ്റുകളിൽ 34 എണ്ണത്തിലും വിജയിച്ചാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്.

തെലങ്കാനയിൽ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) അധികാരം ഏറെക്കുറെ ഉറപ്പിച്ച മട്ടിലാണ്. പ്രതിപക്ഷത്തിന്റെ വിശാല സഖ്യത്തെ പിന്നിലാക്കിയാണ് മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ ടിആർഎസ് മുന്നേറ്റം. നിലവിലെ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതിയും (ടിആർഎസ്) കോൺഗ്രസ്, തെലുങ്കുദേശം പാർട്ടി (ടിഡിപി), തെലങ്കാന ജനസമിതി (ടിജെഎസ്), സിപിഐ എന്നിവയുൾപ്പെട്ട പ്രതിപക്ഷ സഖ്യവും തമ്മിലായിരുന്നു ഇവിടെ മത്സരം.

Election Results 2018 LIVE: Rajasthan | Madhya Pradesh | Chhattisgarh | Mizoram | Telangana Election Result 2018

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ