scorecardresearch
Latest News

കോവിഡ് രോഗികൾക്കും വോട്ട്, പ്രചരണത്തിനു ഒരു വീട്ടിൽ അഞ്ച് പേർ; തിരഞ്ഞെടുപ്പ് മാർഗരേഖയായി

കോവിഡ് ബാധിച്ചവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും തപാൽ വോട്ടിന് അനുമതി

election results 2019, ലോക്സഭ തിരഞ്ഞെടുപ്പ് വാർത്ത, election results 2019 live, വോട്ടെണ്ണൽ, തിരഞ്ഞെടുപ്പ് ഫലം, lok sabha election result in kerala, lok sabha election in kerala 2019, live election results kerala, election results 2019 kerala live, live kerala election result, kerala election result live news, kerala election results today, kerala election results 2019, kerala election results 2019 india, kerala election results 2019 live, election results 2019 in india,
Lok Sabha Election 2019 Results Live

ന്യൂഡൽഹി: കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് നടത്താൻ പുതിയ മാർഗരേഖ പുറത്തിറക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. കോവിഡ് രോഗികൾക്കും വോട്ട് ചെയ്യാൻ അവസരമുണ്ടാകും. രാജ്യത്ത് പലയിടത്തായി തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെയാണ് പുതിയ മാർഗരേഖ.

കോവിഡ് ബാധിച്ചവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും തപാൽ വോട്ടിന് അനുമതി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനു നിയന്ത്രണങ്ങളുണ്ട്. പരസ്യ പ്രചാരണം കേന്ദ്ര, സംസ്ഥാന നിര്‍ദേശങ്ങള്‍ പാലിച്ചുമാത്രം ആയിരിക്കും. പ്രചാരണത്തിനായി ഒരു വീട്ടിൽ അഞ്ച് പേർക്ക് മാത്രം പോകാം. സ്ഥാനാർഥി അടക്കം അഞ്ച് പേർക്കേ പ്രചാരണത്തിനു വീടുകളിൽ കയറാൻ സാധിക്കൂ. ഒരേസമയം അഞ്ച് വാഹനങ്ങൾ മാത്രമേ പ്രചാരണത്തിനു ഉപയോഗിക്കാൻ പാടൂള്ളൂ.

Read Also: തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റില്ല; വോട്ടെടുപ്പ് കോവിഡ് പ്രോട്ടോകോൾ അനുസരിച്ച്

വോട്ടെടുപ്പിന് സാനിറ്റൈസറും കയ്യുറകളും അനുവദിക്കും. പ്രചാരണത്തിനു പോകുന്നവരും നിർബന്ധമായും കയ്യുറകളും മാസ്‌കും ധരിക്കണം. വോട്ട് ചെയ്യാൻ എത്തുന്ന എല്ലാവർക്കും മാസ്‌ക് നിർബന്ധമാണ്. സാമൂഹിക അകലം നിർബന്ധമായും പാലിക്കണം. സ്ഥാനാർഥികൾക്ക് ഓൺലെെൻ വഴി നാമനിർദേശ പത്രിക സമർപ്പിക്കാം.

എല്ലാ ബൂത്തുകളിലും തെര്‍മൽ സ്‌കാനറും സാനിറ്റൈസറും കൈ കഴുകാനുള്ള സൗകര്യവും ഉറപ്പാക്കണം. ഒരു പോളിങ് സ്റ്റേഷനില്‍ വോട്ട് ചെയ്യാന്‍ കഴിയുന്നവരുടെ എണ്ണം ആയിരമായി ചുരുക്കി.

അതേസമയം, പ്രോക്‌സി വോട്ടിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Election guideline covid protocol kerala election 2020

Best of Express