ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ‘മിഷന്‍ ശക്തി’ പ്രഖ്യാപനം പെരുമാറ്റ ചട്ടലംഘനമാണോ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കും. പ്രധാനമന്ത്രിയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ സര്‍ക്കാരില്‍ നിന്ന് കമ്മീഷന്‍ ആരായും. മിഷന്‍ ശക്തി പ്രഖ്യാപനവുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ പ്രസംഗം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിച്ചു.

Read More: പ്രധാനമന്ത്രിക്ക് ലോക നാടകദിനാശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രിയുടെ പ്രഖ്യാപനം രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതാണോ എന്ന് കമ്മീഷന്‍ പരിശോധിച്ചുവരികയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ അഭിസംബോധനയില്‍ ഭരണകക്ഷിയായ എന്‍ഡിഎയുടെ ഇടപെടല്‍ ഉണ്ടോ എന്നും പരിശോധിക്കും.

പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ അടുത്ത ദിവസം കൂടുതല്‍ സൂക്ഷമതയോടെ പരിശോധിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നുണ്ട്. പ്രധാനമന്ത്രി അഭിസംബോധന ചെയ്ത് സംസാരിച്ച കാര്യങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസോ പ്രതിരോധ മന്ത്രാലയമോ ഇടപെട്ട് തയ്യാറാക്കിയതാണോ എന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കും. ബിജെപിയുടെയോ എന്‍ഡിഎയുടെയോ ഇടപെടല്‍ ഇല്ലെന്ന് ഉറപ്പാക്കാനാണിത്.

Read More: ബഹിരാകാശ രംഗത്ത് ഇന്ത്യ സുപ്രധാന നേട്ടം കൈവരിച്ചതായി പ്രധാനമന്ത്രി

പ്രധാനമന്ത്രിയുടെ ‘മിഷന്‍ ശക്തി’ പ്രഖ്യാപനം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെ രംഗത്തുവന്നിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മോദിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്തിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ