ലോക്‌സഭ തിരഞ്ഞെടുപ്പ്; സർവ്വകക്ഷി യോഗം ഇന്ന്; തിരഞ്ഞെടുപ്പ് സുതാര്യമാക്കുക ലക്ഷ്യം

രാജ്യത്തെ ഏഴ് ദേശീയ  പാർട്ടികളെയും 51 പ്രാദേശിക പാർട്ടികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്

election commission, op rawat, loksabha, niyamasabha,

ന്യൂഡൽഹി: വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ കൈക്കൊള്ളേണ്ട നടപടികൾ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷൻ സർവ്വകക്ഷി യോഗം വിളിച്ചു. പൊതുതിരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പുവരുത്തുന്നതിനുളള നടപടികളാണ് യോഗം ചർച്ച ചെയ്യാൻ പോകുന്നത്.

രാജ്യത്തെ ഏഴ് ദേശീയ  പാർട്ടികളെയും 51 പ്രാദേശിക പാർട്ടികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.  വോട്ടിങ് യന്ത്രം അട്ടിമറി സംബന്ധിച്ച വാദമാവും ഏറ്റവും കടുക്കുക. വോട്ടിങ് യന്ത്രം ഒഴിവാക്കി ബാലറ്റ് പേപ്പറിലേക്ക് മടങ്ങാൻ പല പ്രാദേശിക കക്ഷികളും ആവശ്യപ്പെട്ടിരുന്നു.

എന്നാൽ നേരത്തേ ഈ വിവാദം ഉയർന്ന ഘട്ടത്തിൽ വോട്ടിങ് യന്ത്രം ഹാക്ക് ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ മുന്നോട്ട് വച്ച ചലഞ്ച് ആരും വിജയിച്ചില്ല എന്നതാവും കമ്മിഷന്റെ ഇതിനോടുളള മറുപടി. പണം നൽകിയുളള വാർത്ത, തിരഞ്ഞെടുപ്പ് ചട്ട ലംഘനം, വിദ്വേഷ പ്രസംഗം എന്നിവ സംബന്ധിച്ചാവും യോഗം കാര്യമായി ചർച്ച ചെയ്യുക.

തിരഞ്ഞെടുപ്പ് കൂടുതൽ സുത്യാരമാക്കുന്നതിനും, സ്ത്രീകളുടെ പങ്കാളിത്തം കൂട്ടുന്നതിനുള്ള നടപടികളും,  യോഗം ചർച്ച ചെയ്യും.

Web Title: Election commission held all party meeting today evm may be the biggest issue

Next Story
നഷ്‌ടത്തിലോടുന്ന കെഎസ്ആർടിസി ബസുകൾ 31 മുതൽ നിർത്തലാക്കുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com