scorecardresearch
Latest News

ഉദ്ധവ് പക്ഷത്തിനും ഷിന്‍ഡെ പക്ഷത്തിനും ‘അമ്പും വില്ലും’ ഇല്ല; ഇടക്കാല ഉത്തരവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍

തങ്ങളാണ് യഥാര്‍ത്ഥ ശിവസേനയെന്ന അകവാശവാദവുമായി ഉദ്ധവ് താക്കറെ പക്ഷവും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പക്ഷവും തിരഞ്ഞെടപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.

uddhav-shinde-1

ശിവസേനയുടെ അമ്പും വില്ലും തിരഞ്ഞെടുപ്പ് ചിഹ്നം മരവിപ്പിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മിഷന്റെ(ഇസി) ഇടക്കാല ഉത്തരവ്. പാര്‍ട്ടി പിളര്‍പ്പിന് ശേഷം നവംബര്‍ 3-ന് നടക്കുന്ന അന്ധേരി നിയമസഭാ ഉപതിരഞ്ഞെടുപ്പിന് ഈ ചിഹ്നം ഉപയോഗിക്കാന്‍ കഴിയില്ല. തങ്ങളാണ് യഥാര്‍ത്ഥ ശിവസേനയെന്ന അകവാശവാദവുമായി ഉദ്ധവ് താക്കറെ പക്ഷവും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പക്ഷവും തിരഞ്ഞെടപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.

തന്റെ പക്ഷത്തെ യഥാര്‍ത്ഥ ശിവസേനയായി അംഗീകരിക്കാനും പാര്‍ട്ടി ചിഹ്നം ഉപയോഗിക്കാനും അനുവദിക്കണമെന്ന ഷിന്‍ഡെയുടെ പക്ഷത്തിന്റെ ആവശ്യത്തില്‍ തീര്‍പ്പ് കല്‍പിക്കുന്നതില്‍ തിരഞ്ഞെടുപ്പ് പാനലിനെ വിലക്കണമെന്ന ഉദ്ധവ് താക്കറെ പക്ഷത്തിന്റെറ ഹര്‍ജി സുപ്രീം കോടതി തള്ളി ദിവസങ്ങള്‍ക്ക് ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് വന്നത്. ഇസി തീരുമാനത്തെ ഷിന്‍ഡെ വിഭാഗം സ്വാഗതം ചെയ്യുകയും ഉത്തരവ് ‘വസ്തുതകളുടെ അടിസ്ഥാനത്തിലാണ്’ എന്ന് പറഞ്ഞപ്പോള്‍, ഉദ്ധവ് വിഭാഗം തങ്ങളുടെ അതുപ്തി അറിയിച്ചു. .

ശിവസേനയുടെ പേരും ചിഹ്നവും മരവിപ്പിക്കുന്ന നീചവും നാണം കെട്ടതുമായ പ്രവൃത്തിയാണ് രാജ്യദ്രോഹികള്‍ ചെയ്തതെന്ന് ഉദ്ധവിന്റെ മകനും എംഎല്‍എയുമായ ആദിത്യ താക്കറെ ട്വിറ്റര്‍ പോസ്റ്റില്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ ജനങ്ങള്‍ ഇത് സഹിക്കില്ല. പൊരുതി ജയിക്കും! ഞങ്ങള്‍ സത്യത്തിന്റെ പക്ഷത്താണ്! സത്യമേവ ജയതേ!’. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

നിയമസഭാ ഉപതിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് കമ്മിഷന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ശിവസേനയുടെ ഇരു വിഭാഗങ്ങളിലെയും സ്ഥാനാര്‍ത്ഥികള്‍ ഒരേ തിരഞ്ഞെടുപ്പ് ചിഹ്നമായ അമ്പിനും വില്ലിനും അവകാശവാദം ഉന്നയിക്കുകയാണെങ്കില്‍, ചിഹ്നം അനുവദിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യവും എങ്ങനെ കൈകാര്യം ചെയ്യണം എന്നതുള്‍പ്പെടെ നാല് കാര്യങ്ങളില്‍ മഹാരാഷ്ട്ര ചീഫ് ഇലക്ടറല്‍ ഓഫീസര്‍ വ്യാഴാഴ്ച ഇസിയോട് മാര്‍ഗ്ഗനിര്‍ദ്ദേശം തേടിയിരുന്നു. രണ്ട് ഗ്രൂപ്പുകളും അവരുടെ ഗ്രൂപ്പുകള്‍ക്ക് തിരഞ്ഞെടുക്കാവുന്ന പേരുകളില്‍ അറിയപ്പെടും, അവര്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍, അവരുടെ മാതൃകക്ഷിയായ ‘ശിവസേന’യുമായുള്ള ബന്ധം ഉള്‍പ്പെടെ, രണ്ട് ഗ്രൂപ്പുകള്‍ക്കും അവര്‍ക്കാവുന്ന വ്യത്യസ്ത ചിഹ്നങ്ങള്‍ അനുവദിക്കും. നിലവിലെ ഉപതെരഞ്ഞെടുപ്പുകളുടെ ആവശ്യങ്ങള്‍ക്കായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിജ്ഞാപനം ചെയ്യുന്ന സൗജന്യ ചിഹ്നങ്ങളുടെ പട്ടികയില്‍ നിന്ന് തിരഞ്ഞെടുക്കുക. ഈ വിഷയവുമായി ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍ പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Election commission freezes shiv sena symbol amid tusssle between uddhav shinde factions