scorecardresearch

രാജ്യത്ത് എസ്ഐആർ സമയപരിധി നീട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ

കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ നേരത്തെ നീട്ടിയിരുന്നു. ഡിസംബർ 23 ന് സംസ്ഥാനത്ത് കരട് പട്ടിക പ്രസിദ്ധീകരിക്കും

കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ നേരത്തെ നീട്ടിയിരുന്നു. ഡിസംബർ 23 ന് സംസ്ഥാനത്ത് കരട് പട്ടിക പ്രസിദ്ധീകരിക്കും

author-image
WebDesk
New Update
Votter List SIR Election POLL

ഫയൽ ഫൊട്ടോ

ഡൽഹി: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് (എസ്ഐആർ) സമയപരിധി നീട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ. തമിഴ്‌നാട്, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെയും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെയും എസ്‌ഐആർ സമയപരിധിയാണ് നീട്ടിയത്.

Advertisment

എട്ടു സംസ്ഥാനങ്ങളിലെയും മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളിലെയും എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള അവസാന തീയതി വ്യാഴാഴ്ചയായിരുന്നു നിശ്ചയിച്ചിരുന്നത്. അതേസമയം, കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ നേരത്തെ നീട്ടിയിരുന്നു. കേരളത്തിലെ കരട് പട്ടിക ഡിസംബർ 23 ന് പ്രസിദ്ധീകരിക്കും. ആറു സംസ്ഥാനങ്ങളിലെയും, കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാരിൽ നിന്ന് ലഭിച്ച അഭ്യർത്ഥനകളുടെ അടിസ്ഥാനത്തിലാണ്' സമയക്രമം പരിഷ്കരിച്ചതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയിൽ അറിയിച്ചു.

Also Read: ഗോവ നിശാക്ലബ് തീപിടിത്തം: ലുത്ര സഹോദരന്മാർ കസ്റ്റഡിയിൽ

പുതുക്കിയ ഷെഡ്യൂൾ അനുസരിച്ച്, തമിഴ്‌നാട്ടിലെയും ഗുജറാത്തിലെയുമം വോട്ടർമാർക്ക് ഫോമുകൾ സമർപ്പിക്കാൻ ഡിസംബർ 14 വരെ സമയമുണ്ട്. ഡിസംബർ 19 നാണ് കരട് പട്ടിക പ്രസിദ്ധീകരിക്കുക. ഡിസംബർ 18 വരെയാണ് മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലെ സമയപരിധി നീട്ടിയിരിക്കുന്നത്. ഡിസംബർ 23 ന് ആയിരിക്കും ഇവിടങ്ങളിൽ കരട് പട്ടിക പ്രസിദ്ധീകരിക്കുക.

Also Read:വിമാന സർവ്വീസുകൾ മുടങ്ങിയ സംഭവം; ഇൻഡിഗോ സിഇഒയോട് നേരിട്ട് ഹാജരാകാൻ ഡിജിസിഎ നിർദേശം

ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ സമയം നീട്ടിയിട്ടുള്ളത്. എന്യൂമറേഷന്‍ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 26 ലേക്കും, കരട് പ്രസിദ്ധീകരണം ഡിസംബർ 31 ലേക്കും നീട്ടി. ഗോവ, പുതുച്ചേരി, ലക്ഷദ്വീപ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലും എസ്ഐആർ സമയപരിധി വ്യാഴാഴ്ച അവസാനിക്കും. ഡിസംബർ 16 ന് കരട് പ്രസിദ്ധീകരിക്കും.

Read More: ദീപാവലിയെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി യുനെസ്‌കോ; അഭിമാന നിമിഷമെന്ന് മോദി

Election Commision Of India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: