അഹമ്മദാബാദ്: അമിത് ഷാ തയ്യാറിക്കിയ തിരക്കഥ പ്രകാരമായിരുന്നു ഗുജറാത്തിലെ രാജ്യസഭ വോട്ടെടുപ്പ് മുന്നേറിയത്. കോൺഗ്രസിന്റെ വിമത നേതാവ് ശങ്കർ സിങ് വഗേലയെ കൂട്ടുപിടിച്ച് ബിജെപി നടത്തിയ നീക്കം വിജയിക്കുമെന്നാണ് ഏവരും കരുതിയത്. 6 കോൺഗ്രസ് എം.എൽ.എമാർ തങ്ങൾക്ക് വോട്ടുവെയ്യുമെന്നായിരുന്നു ബിജെപിയുടെ കണക്ക്കൂട്ടൽ. എന്നാൽ കൂ​റു​മാ​റി ബി​ജെ​പി​ക്ക് കു​ത്തി​യ രണ്ട് കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​രു​ടെ വോ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​സാ​ധു​വാ​ക്കിയത് ബിജെപിയുടെ കണക്ക്കൂട്ടൽ തെറ്റിച്ചു.

വി​മ​ത കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​രാ​യ രാ​ഘ​വ്ജി പ​ട്ടേ​ൽ, ഭോ​ല ഗൊ​ഹേ​ൽ എ​ന്നി​വ​രു​ടെ വോ​ട്ടു​ക​ളാ​ണ് അ​സാ​ധു​വാ​ക്കി​യ​ത്. വോ​ട്ട് ചെ​യ്ത ശേ​ഷം എം​എ​ൽ​എ​മാ​ർ ബി​ജെ​പി ദേശീയ അധ്യക്ഷൻ അമിത് ഷായെ ബാ​ല​റ്റ് പേ​പ്പ​ർ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ക​യും ചെ​യ്തു. ഇതാണ് എം.എൽ.എമാരെ കുരുക്കിയത്. അംഗീകൃത വ്യക്തികളെ മാത്രമെ ബാലറ്റ് കാണിക്കാവു. പക്ഷെ തങ്ങൾ ബിജെപി സ്ഥാനാർഥിക്കാണ് വോട്ട് ചെയ്തത് എന്ന് കാട്ടാൻ എം.എൽ.എമാർ കാട്ടിയ ആത്മാർഥത തിരിച്ചടിയായി. ഇതിന്റെ വീ​ഡി​യോ ദൃ​ശ്യവും പുറത്ത് വന്നത് കൂനിൻ മേൽ കുരുവായി.

തുടർന്ന് ഇ​വ​രു​ടെ വോ​ട്ട് അ​സാ​ധു​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ചിരുന്നു. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ര​ൺ​ദീ​പ് സു​ർ​ജെ​വാ​ല, ആ​ർ.​പി.​എ​ൻ സിം​ഗ് എ​ന്നി​വ​രാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്. വീ​ഡി​യോ ദൃ​ശ്യ​മ​ട​ക്ക​മാ​ണ് കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി​യ​ത്.

ര​ണ്ട് വോ​ട്ട് അ​സാ​ധു​വാ​ക്കി​യ​തോ​ടെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി അ​ഹ​മ്മ​ദ് പ​ട്ടേ​ൽ വി​ജ​യി​ക്കാ​ൻ സാ​ധ്യ​ത​യേ​റി. പ​ട്ടേ​ലി​ന് ജ​യി​ക്കാ​ൻ 42 വോ​ട്ടു​ക​ൾ മാ​ത്രം മ​തിയായിരുന്നു. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ പട്ടേലിന് ലഭിച്ചത് 44 വോട്ടുകൾ. ബിജെപി്ക് ലഭിച്ചത് 35 വോട്ടുകൾ മാത്രം.

കോ​​​​​​​​ൺ​​​​​​​​ഗ്ര​​​​​​​​സ് നേ​​​​​​​​താ​​​​​​​​ക്ക​​​​​​​​ളാ​​​​​​​​യ ആ​​​​​​​ന​​​​​​​ന്ദ് ശ​​​​​​​ർ​​​​​​​മ, ര​​​​​​​​ൺ​​​​​​​​ദീ​​​​​​​​പ് സു​​​​​​​​ർ​​​​​​​​ജേ​​​​​​​​വാ​​​​​​​​ല, ആ​​​​​​​​ർ.​​​​​​​​പി.​​​​​​​​എ​​​​​​​​ൻ. സിം​​​​​​​​ഗ് എ​​​​​​​ന്നി​​​​​​​വ​​​​​​​രാ​​​​​​​ണു തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പി​​​​​​​​ന്‍റെ ദൃ​​​​​​​​ശ്യ​​​​​​​​ങ്ങ​​​​​​​​ൾ തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പു ക​​​​​​​​മ്മീ​​​​​​​​ഷ​​​​​​​​ൻ മു​​​​​​​​ന്പാ​​​​​​​​കെ സ​​​​​​​​മ​​​​​​​​ർ​​​​​​​​പ്പി​​​​​​​​ച്ച​​​​​​​​ത്. കോ​​​​​​​​ൺ​​​​​​​​ഗ്ര​​​​​​​​സാ​​​​​​​​ണ് ആ​​​​​​​​ദ്യം ക​​​​​​​​മ്മീ​​​​​​​​ഷ​​​​​​​​നെ സ​​​​​​​​മീ​​​​​​​​പി​​​​​​​​ച്ച​​​​​​​​ത്. തു​​​​​​​​ട​​​​​​​​ർ​​​​​​​​ന്ന് അ​​​​​​​​രു​​​​​​​​ൺ ജ​​​​​​​​യ്റ്റ്‌ലിയു​​​​​​​​ടെ നേ​​​​​​​​തൃ​​​​​​​​ത്വ​​​​​​​​ത്തി​​​​​​​​ൽ കേ​​​​​​​​ന്ദ്ര​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​മാ​​​​​​​​ർ ക​​​​​​​​മ്മീ​​​​​​​​ഷ​​​​​​​​നെ സ​​​​​​​​മീ​​​​​​​​പി​​​​​​​​ച്ചു.

പിന്നീട് മു​​​​​​​​തി​​​​​​​​ർ​​​​​​​​ന്ന കോ​​​​​​​​ൺ​​​​​​​​ഗ്ര​​​​​​​​സ് നേ​​​​​​​​താ​​​​​​​​വ് പി. ​​​​​​​​ചി​​​​​​​​ദം​​​​​​​​ബ​​​​​​​​ര​​​​​​​​ത്തി​​​​​​​​ന്‍റെ നേ​​​​​​​​തൃ​​​​​​​​ത്വ​​​​​​​​ത്തി​​​​​​​​ൽ വീ​​​​​​​​ണ്ടും കോ​​​​​​​​ൺ​​​​​​​​ഗ്ര​​​​​​​​സ് സം​​​​​​​​ഘം നി​​​​​​​​ർ​​​​​​​​വാ​​​​​​​​ച​​​​​​​​ൻ സ​​​​​​​​ദ​​​​​​​​ന​​​​​​​​ത്തി​​​​​​​​ലെ​​​​​​​​ത്തി. ജ​​​​​​​​യി​​​​​​​​ക്കു​​​​​​​​മെ​​​​​​​​ന്ന് ഉ​​​​​​​​റ​​​​​​​​പ്പു​​​​​​​​ണ്ടെ​​​​​​​​ങ്കി​​​​​​​​ൽ ബി​​​​​​​​ജെ​​​​​​​​പി നി​​​​​​​​യ​​​​​​​​മ​​​​​​​​ത്തെ മാ​​​​​​​​നി​​​​​​​​ക്ക​​​​​​​​ണ​​​​​​​​മെ​​​​​​​​ന്നു ചി​​​​​​​​ദം​​​​​​​​ബ​​​​​​​​രം പ​​​​​​​​റ​​​​​​​​ഞ്ഞു.​​​​ അ​​​​​​​​​​ധി​​​​​​​​​​കാ​​​​​​​​​​ര​​​​​​​​​​പ്പെ​​​​​​​​​​ടു​​​​​​​​​​ത്താ​​​​​​​​​​ത്ത വ്യ​​​​​​​​​​ക്തി​​​​​​​​​​ക​​​​​​​​​​ൾ ബാ​​​​​​​​​​ല​​​​​​​​​​റ്റ് ക​​​​​​​​​​ണ്ട​​​​​​​​​​തി​​​​​​​​​​നു വ്യ​​​​​​​​​​ക്ത​​​​​​​​​​മാ​​​​​​​​​​യ തെ​​​​​​​​​​ളി​​​​​​​​​​വു​​​​ണ്ട്. രാ​​​​​​​​​​ജ്യ​​​​​​​​​​സ​​​​​​​​​​ഭാ തെ​​​​​​​​​​ര​​​​​​​​​​ഞ്ഞെ​​​​​​​​​​ടു​​​​​​​​​​പ്പു നി​​​​​​​​​​യ​​​​​​​​​​മ​​​​​​​​​​ത്തി​​​​​​​​​​ന്‍റെ 39-ാം വ​​​​​​​​​​കു​​​​​​​​​​പ്പു പ്ര​​​​​​​​​​കാ​​​​​​​​​​രം ര​​​​​​​​​​ണ്ട് അം​​​​​​​​​​ഗ​​​​​​​​​​ങ്ങ​​​​​​​​​​ളു​​​​​​​​​​ടെ വോ​​​​​​​​​​ട്ട് റ​​​​​​​​​​ദ്ദാ​​​​​​​​​​ക്കാ​​​​​​​​​​വു​​​​​​​​​​ന്ന​​​​​​​​​​താ​​​​​​​​​​താ​​​​ണ്.​ സ​​​​​​​മാ​​​​​​​ന കേ​​​​​​​സി​​​​​​​ൽ ഹ​​​​​​​​​​രി​​​​​​​​​​യാ​​​​​​​​​​ന​​​​​​​​​​യി​​​​​​​​​​ലും രാ​​​​​​​​​​ജ​​​​​​​​​​സ്ഥാ​​​​​​​​​​നി​​​​​​​​​​ലും മു​​​​​​​​​​ന്പ് വോ​​​​​​​ട്ട് റ​​​​​​​ദ്ദാ​​​​​​​ക്കി​​​​​​​യി​​​​​​​​​​ട്ടു​​​​ണ്ട്. ​​​​​​2016 ജൂ​​​​​​​​ണി​​​​​​​​ൽ വോ​​​​​​​​ട്ട് റ​​​​​​​​ദ്ദാ​​​​​​​​ക്കി​​​​​​​​യ​​​​​​​​തി​​​​​​​​ന്‍റെ ഗു​​​​​​​​ണ​​​​​​​​ഭോ​​​​​​​​ക്താ​​​​​​​​വ് ബി​​​​​​​​ജെ​​​​​​​​പി​​​​​​​​യാ​​​​​​​​ണെ​​​​​​​​ന്നു ചി​​​​​​​​ദം​​​​​​​​ബ​​​​​​​​രം ചൂ​​​​​​​​ണ്ടി​​​​​​​​ക്കാ​​​​​​​​ട്ടി.

ഒടുവിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ​ കൂറുമാറിയവരുടെ വോട്ടുകൾ റദ്ദാക്കിയതോടെ അഹമ്മദ് പട്ടേൽ വിജയിച്ചു.​ഇതിനിടെ ഒരു ബിജെപി എം.എൽ.എ പട്ടേലിന് വോട്ട് ചെയ്തത് അമിത് ഷായ്ക്ക് നാണക്കേടുമായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook