/indian-express-malayalam/media/media_files/uploads/2019/02/yogi-adityanath-759.jpg)
New Delhi: Uttar Pradesh Chief Minister Yogi Adityanath addresses the Jagran forum on the 75th anniversary of Dainik Jagran newspaper, in New Delhi, Friday, Dec. 07, 2018. (PTI Photo/Manvender Vashist)(PTI12_7_2018_000118B)
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് താക്കീതുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇന്ത്യന്‍ സേനയെ മോദിയുടെ സേന എന്ന് വിശേഷിപ്പിച്ചതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. ഇത്തരം നേട്ടങ്ങള്‍ ആവര്‍ത്തിക്കരുതെന്നും കമ്മീഷന്‍ താക്കീത് ചെയ്തു. ഇത്തരം പരാമര്‍ശങ്ങള്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.
എന്നാല്‍ താന്‍ നടത്തിയ പരാമര്‍ശത്തില്‍ തെറ്റൊന്നും ഇല്ലെന്നും മോദിയുടെ സേന എന്നതിലൂടെ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ സേന എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശ പ്രകാരമാണ് സേന പ്രവര്‍ത്തിച്ചത്, അതിനാല്‍ താന്‍ ഉപയോഗിച്ച പരാമര്‍ശത്തില്‍ യാതൊരു പിശകും ഇല്ലെന്നും ആദിത്യനാഥ് പറഞ്ഞു.
സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ നേരത്തെ യോഗി ആദിത്യനാഥിനോട് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ചാണ് കമ്മീഷന്റെ നടപടി. ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുത്. ഒരു മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ ഇത്തരം കാര്യങ്ങളില്‍ പരാമര്‍ശം നടത്തുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം എന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.
ഗാസിയാബാദിലും ഗ്രേറ്റര്‍ നോയിഡയിലും തിരഞ്ഞെടുപ്പ് റാലികളില്‍ സംസാരിക്കുമ്പോഴാണ് യോഗി ആദിത്യനാഥ് 'മോദി സേന' എന്ന പരാമര്‍ശം നടത്തിയത്. ഭീകരവാദത്തിനും ഭീകരവാദികള്‍ക്കും നേരെ കോണ്‍ഗ്രസിനുള്ളത് മൃദുസമീപനമാണെന്നും ആദിത്യനാഥ് കുറ്റപ്പെടുത്തി. 'കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ബിരിയാണി വിളമ്പുകയാണ് ചെയ്തത്.
അവര്‍ മസൂദ് അസ്ഹറിനെപ്പോലെയുള്ള ഭീകരരുടെ പേരിനൊപ്പം ജി എന്ന് ചേര്‍ത്ത് അവരെ പ്രോത്സാഹിപ്പിക്കുകയാണ്. എന്നാല്‍, മോദിജിയുടെ സേന ഭീകരര്‍ക്ക് നേരെ വെടിയുണ്ടകളും ബോംബും വര്‍ഷിച്ചു'. യോഗി പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു. പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.