ന്യൂയോർക്ക്: മുൻ അമേരിക്കൻ പ്രസിഡന്‍റ് ബരാക് ഒബാമയുടെ പിറന്നാളിന് അദ്ദേഹത്തിന്‍റെ സംസ്ഥാനമായ ഇല്ലിനോയിയിൽ പൊതു അവധി പ്രഖ്യാപിച്ചു. ഇല്ലിനോയ് ഗവർണർ ബ്രൂസ് റണ്ണറാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഓഗസ്റ്റ് നാലാണ് ഒബാമയുടെ പിറന്നാൾ ദിനം.

2018 ഓഗസ്റ്റ് നാലുമുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും ഗവർണറുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും രാജ്യത്തെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിനും അക്ഷീണം പ്രയത്നിച്ചയാളാണ് ഒബാമയെന്നും അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് പുതിയ തീരുമാനമെന്നും ഗവർണറുടെ ഓഫീസ് വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ