ഗര്‍ഭഛിദ്രം നടത്തിയതിന്റെ പേരില്‍ 15 വര്‍ഷത്തെ ജയില്‍ ശിക്ഷയനുഭവിച്ച യുവതി പുറത്തിങ്ങി. എല്‍ സാല്‍വഡോര്‍ സ്വദേശിയായ മരിയ വെറോണിക്ക എന്ന 35 വയസുകാരിയാണ് കഴിഞ്ഞ ദിവസം ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത്.
എല്‍സാല്‍വഡോറില്‍ ഗര്‍ഭഛിദ്രം നിരോധിച്ചിരിക്കുകയായിരുന്നു. ഏതു സാഹചര്യത്തിലായാലും ഇതിന് നിയമത്തിന്റെ പരിരക്ഷയില്ല. 15 വര്‍ഷം മുമ്പ് 2003ലായിരുന്നു മരിയയ്ക്ക് ജയില്‍ ശിക്ഷ വിധിച്ചത്.
താന്‍ കുറ്റക്കാരിയല്ലെന്നു പറഞ്ഞ മരിയ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. താന്‍ ഒരുവീട്ടില്‍ ജോലിക്കാരിയായിരുന്നുവെന്നും പെട്ടെന്ന് ഒരു ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷമാണ് കുഞ്ഞ് മരിച്ചു പോയത് അറിഞ്ഞതെന്നും അവര്‍ വ്യക്തമാക്കിയതെങ്കിലും കോടതി ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു.
ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ മരിയ തനിക്ക് മാതാപിതാക്കളൊടൊപ്പം ചേരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞു. തന്റെ കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്നറിയാന്‍ ഞാന്‍ നിയമം പഠിക്കാനും ഇതേ അവസ്ഥ നേരിടുന്ന സ്ത്രീകളെ സഹായിക്കാനും തീരുമാനിച്ചതായി മരിയ പ്രതികരിച്ചു.