scorecardresearch

'ദൈവം ഇല്ലെന്ന്' പറഞ്ഞ് ഐന്‍സ്റ്റീന്‍ എഴുതിയ കത്ത് ലേലത്തില്‍ വെച്ചു; 1.5 മില്യണ്‍ ഡോളര്‍ ലഭിക്കുമെന്ന് പ്രതീക്ഷ

ദൈവ വിശ്വാസം മനുഷ്യന്റെ വെറു ദൗര്‍ബല്യം മാത്രമാണെന്നായിരുന്നു മരിക്കുന്നത് ഒരു വര്‍ഷം മുമ്പ് അദ്ദേഹം എഴുതിയ കത്തില്‍ പറയുന്നത്

ദൈവ വിശ്വാസം മനുഷ്യന്റെ വെറു ദൗര്‍ബല്യം മാത്രമാണെന്നായിരുന്നു മരിക്കുന്നത് ഒരു വര്‍ഷം മുമ്പ് അദ്ദേഹം എഴുതിയ കത്തില്‍ പറയുന്നത്

author-image
WebDesk
New Update
'ദൈവം ഇല്ലെന്ന്' പറഞ്ഞ് ഐന്‍സ്റ്റീന്‍ എഴുതിയ കത്ത് ലേലത്തില്‍ വെച്ചു; 1.5 മില്യണ്‍ ഡോളര്‍ ലഭിക്കുമെന്ന് പ്രതീക്ഷ

ലണ്ടന്‍: ദൈവമില്ലെന്ന് പറഞ്ഞ് ആധുനിക യുഗത്തിലെ മഹാനായ ശാസ്‌ത്രജ്ഞന്‍ ആല്‍ബര്‍ട്ട്‌ ഐന്‍സ്‌റ്റീന്‍ എഴുതിയ കത്ത് ന്യൂയോര്‍ക്കിലെ ക്രിസ്റ്റീസ് ഹൗസില്‍ ലേലത്തിന് വെച്ചു. ദൈവ വിശ്വാസം മനുഷ്യന്റെ വെറു ദൗര്‍ബല്യം മാത്രമാണെന്നായിരുന്നു മരിക്കുന്നത് ഒരു വര്‍ഷം മുമ്പ് അദ്ദേഹം എഴുതിയ കത്തില്‍ പറയുന്നത്.

Advertisment

1954 ജനുവരി മൂന്നിന്‌ ദാര്‍ശനികനായ എറിക്‌ ഗുത്‌കിന്ദിന്‌ എഴുതിയ കത്തിലാണ്‌ ദൈവത്തെപ്പറ്റിയുള്ള തന്റെ നീരിഷണങ്ങള്‍ ഐന്‍സ്റ്റീന്‍ വ്യക്തമാക്കുന്നത്‌.

ജര്‍മ്മന്‍ ഭാഷയിലുള്ള ഈ കത്ത്‌ കഴിഞ്ഞ അമ്പതു വര്‍ഷത്തിലേറെയായി ഒരു സ്വകാര്യ ശേഖരത്തില്‍ സൂക്ഷിച്ചിരിയ്‌ക്കുകയായിരുന്നു. ദൈവമെന്ന പദം മാനുഷികമായ ദൗര്‍ബല്യത്തിന്റെ പ്രകടനം മാത്രമാണ്‌. അതെ സമയം ബൈബിള്‍ ആദരണീയവും പ്രാകൃതവുമായ ഇതിഹാസങ്ങളുടെ സമാഹരണം മാത്രമാണെന്നും അദ്ദേഹം പറയുന്നു. അത്‌ അല്‍പം ബാലിശവുമാണെന്ന്‌ ഐന്‍സ്റ്റീന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്‌.

ജൂതന്‍മാര്‍ ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനതയല്ലെന്നും ലോകത്തിലെ ഏറ്റവും പ്രശസ്‌തരായ നാല്‌ ജൂതന്‍മാരിലൊരാളായ ഐന്‍സ്റ്റീന്‍ ചൂണ്ടിക്കാട്ടുന്നു. മറ്റു ജനതയില്‍ നിന്നും വ്യത്യസ്‌തമായി ജൂതരില്‍ താന്‍ പ്രത്യേകതയൊന്നും കാണുന്നില്ലെന്നും ഐന്‍സ്റ്റീന്‍ പറയുന്നു.2008ല്‍ ഈ കത്ത് ആദ്യമായി ലേലത്തില്‍ വെച്ചിരുന്നു. 1.5 മില്യണ്‍ ഡോളറോളം കത്തിന് തുക ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisment
London God

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: