ഹരിയാനയില്‍ നിന്നുളള മദ്രസ വിദ്യാര്‍ത്ഥിയെ ഡല്‍ഹിയില്‍ തല്ലിക്കൊന്നു

പ്രദേശത്തെ കുട്ടികള്‍ മദ്രസയിലേക്ക് മദ്യക്കുപ്പികള്‍ വലിച്ചെറിഞ്ഞതായി പൊലീസ് പറഞ്ഞു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മാല്‍വിയ നഗറില്‍ മദ്രസ വിദ്യാര്‍ത്ഥിയെ ആണ്‍കുട്ടികള്‍ ചേര്‍ന്ന് തല്ലിക്കൊന്നു. ക്രിക്കറ്റ് കളിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഹരിയാന സ്വദേശിയായ മുഹമ്മദ് അസീം എന്ന എട്ടു വയസുകാരനാണ് കൊല്ലപ്പെട്ടത്. ദസ് ഉള്‍ ഉലൂം ഫരീദിയ മദ്രസയിലെ വിദ്യാര്‍ത്ഥിയായിരുന്നു അസീം.

മദ്രസയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളും പ്രദേശത്തെ കുട്ടികളും തമ്മില്‍ ക്രിക്കറ്റ് കളിക്കുന്നതിനെ ചൊല്ലി ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. മദ്രസയ്ക്ക് പുറത്തെ സ്ഥലത്ത് കുട്ടികള്‍ ക്രിക്കറ്റ് കളിക്കാറുണ്ടായിരുന്നു. ഇതിനെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്ന് പ്രദേശത്തെ കുട്ടികള്‍ മദ്രസയിലേക്ക് മദ്യക്കുപ്പികള്‍ വലിച്ചെറിഞ്ഞതായി പൊലീസ് പറഞ്ഞു.

തുടര്‍ന്ന് വ്യാഴാഴ്ച പകല്‍ മദ്രസയ്ക്ക് മുമ്പിലെത്തിയ പ്രദേശത്തെ കുട്ടികള്‍ മദ്രസയിലെ വിദ്യാര്‍ത്ഥികളുമായി തര്‍ക്കത്തിലായി. ഇത് ഏറ്റുമുട്ടലിലേക്ക് നയിച്ചു. ഇതിനിടെയാണ് അസീമിനെ പ്രദേശത്തെ കുട്ടികള്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഗുരുതരമായി പരുക്കേറ്റ് കുട്ടി നിലത്ത് വീണതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമം നടത്തിയ കുട്ടികളെ മദ്രസ അധ്യാപകര്‍ പിടികൂടിയെങ്കിലും പ്രദേശവാസികള്‍ ചേര്‍ന്ന് ഭീഷണിപ്പെടുത്തി കുട്ടികളെ മോചിപ്പിച്ചെന്ന് ആരോപണമുണ്ട്. സംഭവത്തില്‍ പൊലീസ് ആരേയും പിടികൂടിയിട്ടില്ല.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Eight year old madrasa student beaten to death in delhi over playing cricket police

Next Story
കൂട്ടിലടച്ച തത്തയെ കോടതി തുറന്ന് വിടുമോ? സിബിഐ ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധംrahul gandhi
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express