ഉത്തർപ്രദേശ്: ജമ്മുകാശ്മീരിലെ കത്തുവയിൽ എട്ടുവയസുകാരിയെ ക്രൂരപീഡനത്തിനൊടുവിൽ കൊന്നു തള്ളിയ സംഭവത്തിന് പിന്നാലെ വീണ്ടും രാജ്യത്ത് സമാന സംഭവം. ഉത്തർപ്രദേശിൽ നിന്നാണ് ഇത്തവണ ഞെട്ടിക്കുന്ന വാർത്ത പുറത്ത് വരുന്നത്. ഏട്ട് വയസ്സുകാരിയായ പെൺകുട്ടിയെയാണ് ഇവിടെ ബലാൽസംഘത്തിന് ശേഷം കൊന്നത്.
ഇറ്റായിലെ കോത്വാലി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

കഴിഞ്ഞ ദിവസം പ്രദേശത്തെ ഒരു വിവാഹ വീട്ടിൽ നിന്നും കാണാതായ കുട്ടിയാണ് കൊലപ്പെട്ടത്. സംഭവത്തിൽ സോനു എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ചയാണ് ഇയാൾ സിതൽപുരിലെ വിവാഹ വീട്ടിൽ നിന്ന് കുട്ടിയെ തട്ടിയെടുത്തത്. തിങ്കളഴ്ച കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് സീനിയർ പോലീസ് സൂപ്രണ്ട് അശോക് കുമാർ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ