തിരിച്ചെന്തൂർ: തമിഴ്നാട്ടിലെ തിരിച്ചെന്തൂരിൽ ബോട്ട് മുങ്ങി എട്ട് പേർ മരിച്ചു. മണപ്പാടിനടുത്ത് മത്സ്യബന്ധന തൊഴിലാളികളുടെ വള്ളത്തിൽ കടൽ കാണാൻ പോയ വിനോദ സഞ്ചാരികളാണ് അപകടത്തില്‍പെട്ടതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തിൽപെട്ട വള്ളത്തിൽ നിന്ന് കുട്ടികളടക്കം പതിനേഴ് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ബോട്ട് എങ്ങനെയാണ് മുങ്ങിയതെന്ന് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook