ന്യൂയോർക്ക്: ന്യൂയോർക്കിലെ ലോവർ മാൻഹാട്ടനിൽ ജനക്കൂട്ടത്തിന് നേരെ അക്രമി ട്രക്ക് ഓടിച്ചുകയറ്റി. കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രികർക്കും നേരെയാണ് ട്രക്ക് ഓടിച്ചുകയറ്റിയത്. സംഭവത്തിൽ എട്ട് പേർ മരിച്ചു. പത്തിലേറെ പേർക്ക് പരുക്കേറ്റതായാണ് വിവരം.

ട്രക്ക് ഡ്രൈവറായ 29 വയസുള്ള പുരുഷനെ അറസ്റ്റ് ചെയ്തതായി ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്മെന്റ് ട്വിറ്ററിലൂടെ അറിയിച്ചു. വെടിവച്ച് വീഴ്ത്തിയ ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ട്രക്ക് ഇരുചക്രവാഹന പാതയിലേക്ക് ഓടിച്ച് കയറ്റാൻ അക്രമി ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്ന് രണ്ട് തോക്കുകളും കണ്ടെത്തി.